ഹാ​​​​ലെ​​​​പ്പി​​​​നു ജ​​​ന്മ​​​ദി​​​​ന മ​​​​ധു​​​​രം
Monday, September 28, 2020 12:42 AM IST
പാരീ​​​​സ്: വ​​​​നി​​​​താ സിം​​​​ഗി​​​​ൾ​​​​സ് ടെ​​​​ന്നീ​​​​സി​​​​ൽ ലോ​​​​ക ര​​​​ണ്ടാം ന​​​​ന്പ​​​​റാ​​​​യ റൊ​​മേ​​​​നി​​​​യ​​​​യു​​​​ടെ സി​​​​മോ​​​​ണ ഹാ​​​​ലെ​​​​പ്പി​​​​നു ഫ്ര​​​​ഞ്ച് ഓ​​​​പ്പ​​​​ണി​​​​ൽ ജ​​​ന്മ​​​ദി​​​​ന മ​​​​ധു​​​​രം. കോ​​​​വി​​​​ഡ് മ​​​​ഹാ​​​​മാ​​​​രി​​​​യു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ മാ​​​​റ്റി​​​​വ​​​​യ്ക്ക​​​​പ്പെ​​​​ട്ട ഫ്ര​​​​ഞ്ച് ഓ​​​​പ്പ​​​​ണി​​​​ന് ഇ​​​​ന്ന​​​​ലെ തു​​​​ട​​​​ക്കം കു​​​​റി​​​​ച്ച​​​​പ്പോ​​​​ൾ വ​​​​നി​​​​താ സിം​​​​ഗി​​​​ൾസ് ആ​​​​ദ്യ റൗ​​​​ണ്ടി​​​​ൽ ഹാ​​​​ല​​​​പ്പ് 6-4, 6-0ന് ​​​​സ്പെ​​​​യി​​​​നി​​​​ന്‍റെ സൊ​​​​രി​​​​ബ​​​​സ് ടൊ​​​​ർ​​​​മൊ​​​​യെ കീ​​​​ഴ​​​​ട​​​​ക്കി. ഹാ​​​​ലെ​​​​പ്പി​​​​ന്‍റെ ഇ​​​​രു​​​​പ​​​​ത്തൊ​​​​ന്പ​​​​താം ജ​​​ന്മ​​​ദി​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു ഇ​​​​ന്ന​​​​ലെ.

സ്റ്റ​​​​ണ്ണിം​​​​ഗ് സി​​​​ന്നെ​​​​ർ, വീനസ് പുറത്ത്

പുരു​​​​ഷ സിം​​​​ഗി​​​​ൾ​​​​സ് ടെ​​​​ന്നീ​​​​സി​​​​ലെ ഭാ​​​​വി​​​​വാ​​​​ഗ്ദാ​​​​ന​​​​മാ​​​​യ ഇ​​​​റ്റ​​​​ലി​​​​യു​​​​ടെ ജ​​​​ന്നി​​​​ക് സി​​​​ന്നെ​​​​ർ 11-ാം സീ​​​​ഡാ​​​​യ ബെ​​​​ൽ​​​​ജി​​​​യ​​​​ത്തി​​​​ന്‍റെ ഡേ​​​​വി​​​​ഡ് ഗോ​​​​ഫി​​​​നെ അ​​​​ട്ടി​​​​മ​​​​റി​​​​ച്ച് ര​​​​ണ്ടാം റൗ​​​​ണ്ടി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ചു. പ​​​​ത്തൊ​​​​ന്പ​​​​തു​​​​കാ​​​​ര​​​​നാ​​​​യ സി​​​​ന്നെ​​​​ർ ഫ്ര​​​​ഞ്ച് ഓ​​​​പ്പ​​​​ണി​​​​ലെ അ​​​​ര​​​​ങ്ങേ​​​​റ്റ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ 7-5, 6-0, 6-3നാ​​​​യി​​​​രു​​​​ന്നു ഗോ​​​​ഫി​​​​നെ അ​​​​ട്ടി​​​​മ​​​​റി​​​​ച്ച​​​​ത്.

അമേ​​​​രി​​​​ക്ക​​​​യു​​​​ടെ ഇ​​​​രു​​​​പ​​​​തു​​​​കാ​​​​ര​​​​നാ​​​​യ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ കോ​​​​ഡ്ര ഇ​​​​റ്റ​​​​ലി​​​​യു​​​​ടെ ആ​​​​ന്ദ്രേ​​​​സ് സെ​​​​പ്പി​​​​യെ അ​​​​ട്ടി​​​​മ​​​​റി​​​​ക്കു​​​​ന്ന​​​​തി​​​​നും റോ​​​​ള​​​​ണ്ട് ഗാ​​​​രോ​​​​സി​​​​ലെ ആ​​​​ദ്യ പോ​​​​രാ​​​​ട്ട​​​​ദി​​​​നം സാ​​​​ക്ഷ്യം​​​​വ​​​​ഹി​​​​ച്ചു. സ്കോ​​​​ർ: 6-2, 4-6, 6-3, 6-3.

വ​​​​നി​​​​താ സിം​​​​ഗി​​​​ൾ​​​​സിൽ വീ​ന​സ് വി​ല്യം​സ് ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്താ​യി. അ​ന്ന ഷ്മീ​ഡ്‌​ലോ​വ 6-4, 6-4ന് ​വി​ല്യം​സി​നെ കീ​ഴ​ട​ക്കി. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ നി​ഷി​കോ​രി, ഇ​സ്ന​ർ തു​ട​ങ്ങി​യ​വ​ർ ര​ണ്ടാം റൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ചു.




മ​​​​ഴ, ത​​​​ണു​​​​പ്പ്

കോവി​​​​ഡ് ഭീ​​​​ഷ​​​​ണി അ​​​​തി​​​​ജീ​​​​വി​​​​ക്കാ​​​​നു​​​​ള്ള സ​​​​ന്നാ​​​​ഹ​​​​ത്തോ​​​​ടെ സീ​​​​സ​​​​ണി​​​​ലെ ഏ​​​​ക ക​​​​ളി​​​​മ​​​​ണ്‍​കോ​​​​ർ​​​​ട്ട് ഗ്രാ​​​​ൻ​​​​സ്‌ലാം ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​നു റോ​​​​ള​​​​ണ്ട് ഗാ​​​​രോ​​​​സി​​​​ൽ തു​​​​ട​​​​ക്കം കു​​​​റി​​​​ച്ച​​​​പ്പോ​​​​ൾ കാ​​​​ലാ​​​​വ​​​​സ്ഥ വി​​​​ല്ല​​​​നാ​​​​യി. 10 ഡി​​​​ഗ്രി സെ​​​​ൽ​​​​ഷ​​​​സി​​​​ലേ​​​​ക്ക് താ​​​​പ​​​​നി​​​​ല താ​​​​ഴ്ന്ന​​​​പ്പോ​​​​ൾ ത​​​​ണു​​​​പ്പ് അ​​​​തി​​​​ജീ​​​​വി​​​​ക്കാ​​​​ൻ മി​​​​ക്ക വ​​​​നി​​​​താ താ​​​​ര​​​​ങ്ങ​​​​ളും ലെ​​​​ഗി​​​​ൻ​​​​സ് ധ​​​​രി​​​​ച്ചാ​​​​ണെ​​​​ത്തി​​​​യ​​​​ത്.

വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ ആ​​​​ദ്യ റൗ​​​​ണ്ടി​​​​ൽ ബെ​​​​ലാ​​​​റ​​​​സി​​​​ന്‍റെ വി​​​​ക്ടോ​​​​റി​​​​യ അ​​​​സ​​​​രെ​​​​ങ്ക​​യും മോ​​​​ണ്ടി​​​​നെ​​​​ഗ്രോ​​​​യു​​​​ടെ ഡാ​​​​ൻ​​​​ക കോ​​​​വി​​​​നി​​​​ക്കും ത​​മ്മി​​ലു​​ള്ള മ​​​​ത്സ​​​​രം മ​​​​ഴ​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് 15 മി​​​​നി​​​​റ്റ് നി​​​​ർ​​​​ത്തി​​​​വ​​​​യ്ക്കേ​​​​ണ്ടി​​​​യും​​​​വ​​​​ന്നു. ആ​​​​ദ്യ സെ​​​​റ്റി​​​​ൽ അ​​​​സ​​​​രെ​​​​ങ്ക 2-1നു ​​​​മു​​​​ന്നി​​​​ട്ടു​​​​നി​​​​ൽ​​​​ക്കു​​​​ന്പോ​​​​ഴാ​​​​യി​​​​രു​​​​ന്നു അ​​​​ത്. 50 മി​​​​നി​​​​റ്റി​​​​നു​​​​ശേ​​​​ഷം പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ച്ച മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ 6-1, 6-2ന് ​​​​അ​​​​സ​​​​രെ​​​​ങ്ക ജ​​​​യി​​​​ച്ചു.

ഫ്ര​​​​ഞ്ച് ഓ​​​​പ്പ​​​​ണി​​​​ന്‍റെ ആ​​​​ദ്യ​​​​ത്തെ ആ​​​​റ് ദി​​​​വ​​​​സ​​​​വും മ​​​​ഴ ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും കാ​​​​ലാ​​​​വ​​​​സ്ഥ പ്ര​​​​വ​​​​ച​​​​ന​​​​മു​​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.