റ​​​​യ​​​​ലും ബാ​​​​ഴ്സ​​​​യും ഷോ​​​​ക്കേ​​​​റ്റു വീണു!
റ​​​​യ​​​​ലും ബാ​​​​ഴ്സ​​​​യും ഷോ​​​​ക്കേ​​​​റ്റു വീണു!
Monday, October 19, 2020 12:58 AM IST
മാ​​​​ഡ്രി​​​​ഡ്: ലോ​​​​ക ക്ല​​​​ബ്ബ് ഫു​​​​ട്ബോ​​​​ളി​​​​ലെ അ​​​​തി​​​​കാ​​​​യ​​​ന്മാ​​​​രാ​​​​യ റ​​​​യ​​​​ൽ മാ​​​​ഡ്രി​​​​ഡും ബാ​​​​ഴ്സ​​​​ലോ​​​​ണ​​​​യും ഷോ​​​​ക്കേ​​​​റ്റു വീ​​​​ണു. സ്പാ​​​​നി​​​​ഷ് ലാ ​​​​ലി​​​​ഗ ഫു​​​​ട്ബോ​​​​ളി​​​​ൽ ഇ​​​​രു ടീ​​​​മു​​​​ക​​​​ൾ​​​​ക്കും തോ​​​​ൽ​​​​വി. റ​​​​യ​​​​ൽ സ്വ​​​​ന്തം ത​​​​ട്ട​​​​ക​​​​ത്തി​​​​ൽ​​​​വ​​​​ച്ച് കെ​​​​ഡി​​​​സി​​​​നോ​​​​ട് 1-0നു ​​​​പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​​​പ്പോ​​​​ൾ ബാ​​​​ഴ്സ, എ​​​​വേ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ ഗെ​​​​റ്റാ​​​​ഫെ​​​​യോ​​​​ട് 1-0ന് ​​​​കീ​​​​ഴ​​​​ട​​​​ങ്ങി. റ​​​​യ​​​​ലും ബാ​​​​ഴ്സ​​​​യും പി​​​​ങ്ക് ജ​​​​ഴ്സി അ​​​​ണി​​​​ഞ്ഞാ​​​​യി​​​​രു​​​​ന്നു ഇ​​​​റ​​​​ങ്ങി​​​​യ​​​​തെ​​​​ന്ന​​​​തും ശ്ര​​​​ദ്ധേ​​​​യം.

അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത തോ​​​​ൽ​​​​വി വ​​​​ഴ​​​​ങ്ങി​​​​യെ​​​​ങ്കി​​​​ലും അ​​​​ഞ്ച് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് 10 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി റ​​​​യ​​​​ൽ മാ​​​​ഡ്രി​​​​ഡ് ആ​​​​ണ് ലീ​​​​ഗി​​​​ന്‍റെ ത​​​​ല​​​​പ്പ​​​​ത്ത്. ഇ​​​​ത്ര​​​​യും പോ​​​​യി​​​​ന്‍റു​​​​മാ​​​​യി ഗെ​​​​റ്റാ​​​​ഫെ, കെ​​​​ഡി​​​​സ്, ഗ്ര​​​​ന​​​​ഡ എ​​​​ന്നി​​​​വ യ​​​​ഥാ​​​​ക്ര​​​​മം ര​​​​ണ്ടും മൂ​​​​ന്നും നാ​​​​ലും സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലു​​​​ണ്ട്. നാ​​​​ല് മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ഏ​​​​ഴ് പോ​​​​യി​​​​ന്‍റു​​​​മാ​​​​യി ബാ​​​​ഴ്സ​​​​ലോ​​​​ണ ഒ​​​​ന്പ​​​​താ​​​​മ​​​​താ​​​​ണ്.

പു​​​​തി​​​​യ പ​​​​രി​​​​ശീ​​​​ല​​​​ക​​​​ൻ റോ​​​​ണ​​​​ൾ​​​​ഡ് കൂ​​​​മ​​​​ന്‍റെ കീ​​​​ഴി​​​​ൽ ബാ​​​​ഴ്സ​​​​ലോ​​​​ണ​​​​യു​​​​ടെ ആ​​​​ദ്യ തോ​​​​ൽ​​​​വി​​​​യാ​​​​ണി​​​​ത്. 56-ാം മി​​​​നി​​​​റ്റി​​​​ൽ ല​​​​ഭി​​​​ച്ച പെ​​​​ന​​​​ൽ​​​​റ്റി കി​​​​ക്ക് ല​​​​ക്ഷ്യ​​​​ത്തി​​​​ലെ​​​​ത്തി​​​​ച്ച് ഹെ​​​​യ്മി മാ​​​​ട്ട​​​​യാ​​​​ണ് ഗെ​​​​റ്റാ​​​​ഫെ​​​​യ്ക്ക് ജ​​​​യം സ​​​​മ്മാ​​​​നി​​​​ച്ച​​​​ത്. ര​​​​ണ്ടാം പ​​​​കു​​​​തി​​​​യി​​​​ൽ ബാ​​​​ഴ്സ തീ​​​​ർ​​​​ത്തും നി​​​​റം​​​​മ​​​​ങ്ങി​​​​പ്പോ​​​​യി.


ഏ​​​​ഴ് മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ലെ ആ​​​​ദ്യ തോ​​​​ൽ​​​​വി

സ്പാ​​​​നി​​​​ഷ് ചാ​​​​ന്പ്യ​​​ന്മാ​​​​രാ​​​​യ റ​​​​യ​​​​ൽ മാ​​​​ഡ്രി​​​​ഡ് ലാ ​​​​ലി​​​​ഗ​​​​യി​​​​ൽ ഏ​​​​ഴ് മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യാ​​ണു തോ​​​​ൽ​​​​വി വ​​​​ഴ​​​​ങ്ങു​​​​ന്ന​​​​ത്. ഈ ​​​​സീ​​​​സ​​​​ണി​​​​ൽ സ്ഥാ​​​​ന​​​​ക്ക​​​​യ​​​​റ്റം ല​​​​ഭി​​​​ച്ച് എ​​​​ത്തി​​​​യ കെ​​​​ഡി​​​​സി​​​​നു മു​​​​ന്നി​​​​ലാ​​ണു തോ​​​​ൽ​​​​വി വ​​​​ഴ​​​​ങ്ങി​​​​യ​​​​തെ​​​​ന്ന​​​​ത് സി​​​​ന​​​​ദീ​​​​ൻ സി​​​​ദാ​​​​ന്‍റെ സം​​​​ഘ​​​​ത്തി​​​​നു വ​​​​ൻ​​​​ നാ​​​​ണ​​​​ക്കേ​​​​ടാ​​​​യി. 16-ാം മി​​​​നി​​​​റ്റി​​​​ൽ അ​​ന്‍റോ​​​​ണി ലൊ​​​​സാ​​​​നൊ ആ​​​​യി​​​​രു​​​​ന്നു റ​​​​യ​​​​ലി​​​​ന്‍റെ വി​​​​ധി​​​​യെ​​​​ഴു​​​​തി​​​​യ ഗോ​​​​ൾ സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്.
മ​​​​റ്റു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ അ​​​​ത്‌​​​ല​​​​റ്റി​​​​ക്കോ മാ​​​​ഡ്രി​​​​ഡ് 2-0ന് ​​​​സെ​​​​ൽ​​​​റ്റ വി​​​​ഗോ​​​​യെ​​​​യും ഗ്ര​​​​നാ​​​​ഡ 1-0ന് ​​​​സെ​​​​വി​​​​യ്യ​​​​യെ​​​​യും പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.