ക​​​​രു​​​​ത്ത​​​​ൻ സാം​​​​സ​​​​ണ്‍
Tuesday, October 27, 2020 12:37 AM IST
ബൈ​​​​ബി​​​​ളി​​​​ലെ സാം​​​​സ​​​​ണ്‍ എ​​​​ന്ന ക​​​​രു​​​​ത്ത​​​​നു​​​​മാ​​​​യി സ്വ​​​​യം താ​​​​ര​​​​ത​​​​മ്യം ചെ​​​​യ്ത് ഐ​​​​പി​​​​എ​​​​ലി​​​​ൽ രാ​​​​ജ​​​​സ്ഥാ​​​​ൻ റോ​​​​യ​​​​ൽ​​​​സി​​​​ന്‍റെ മ​​​​ല​​​​യാ​​​​ളി താ​​​​ര​​​​മാ​​​​യ സ​​​​ഞ്ജു വി. ​​​​സാം​​​​സ​​​​ണ്‍.

മും​​​​ബൈ ഇ​​​​ന്ത്യ​​​​ൻ​​​​സി​​​​നെ​​​​തി​​​​രാ​​​​യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ 31 പ​​​​ന്തി​​​​ൽ മൂ​​​​ന്ന് സി​​​​ക്സും നാ​​​​ല് ഫോ​​​​റും അ​​​​ട​​​​ക്കം 54 റ​​​​ണ്‍​സു​​​​മാ​​​​യി പു​​​​റ​​​​ത്താ​​​​കാ​​​​തെ​​​​നി​​​​ന്ന സ​​​​ഞ്ജു വി. ​​​​സാം​​​​സ​​​​ണ്‍ ടീ​​​​മി​​​​ന്‍റെ ജ​​​​യ​​​​ത്തി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക പ​​​​ങ്കു​​​​വ​​​​ഹി​​​​ച്ചു. അ​​​​ർ​​​​ധ​​​​സെ​​​​ഞ്ചു​​​​റി തി​​​​ക​​​​ച്ച​​​​ശേ​​​​ഷം ത​​​​ന്‍റെ ഇ​​​​ടം​​​​കൈ​​​​യി​​​​ലെ മ​​​​സി​​​​ൽ പെ​​​​രു​​​​പ്പി​​​​ച്ചു കാ​​​​ണി​​​​ച്ച് ബാ​​​​റ്റു​​​​കൊ​​​​ണ്ട് മ​​​​സി​​​​ലി​​​​ൽ തൊ​​​​ട്ടാ​​​​യി​​​​രു​​​​ന്നു സ​​​​ഞ്ജു സാം​​​​സ​​​​ണി​​​​ന്‍റെ ആ​​​​ഘോ​​​​ഷം. ആ ​​​​ആ​​​​ഘോ​​​​ഷ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് സ​​​​ഞ്ജു പ​​​​റ​​​​യു​​​​ന്ന​​​​ത് ഇ​​​​ങ്ങ​​​​നെ: ‘കൈ​​​​യി​​​​ലെ മ​​​​സി​​​​ൽ ഉ​​​​യ​​​​ർ​​​​ത്തി​​​​ക്കാ​​​​ണി​​​​ച്ച​​​​ത്, ഞാ​​​​ൻ എ​​​​ന്‍റെ പേ​​​​ര് സ്വ​​​​യം ഓ​​​​ർ​​​​മി​​​​ച്ച​​​​താ​​​​ണ്. ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും ക​​​​രു​​​​ത്ത​​​​നാ​​​​യ മ​​​​നു​​​​ഷ്യ​​​​ൻ സാം​​​​സ​​​​ണ്‍ ആ​​​​ണെ​​ന്നു ഞാ​​​​ൻ വി​​​​ശ്വ​​​​സി​​​​ക്കു​​​​ന്നു. അ​​​​ത് ഞാ​​​​ൻ എ​​​​ല്ലാ​​​​യ്പോഴും ഓ​​​​ർ​​​​മി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. ഞാ​​​​ൻ വ​​​​ള​​​​രെ ക​​​​രു​​​​ത്ത​​​​നാ​​​​ണ്, എ​​​​നി​​​​ക്കു കൂ​​​​ടു​​​​ത​​​​ൽ സി​​​​ക്സ​​​​റു​​​​ക​​​​ൾ നേ​​​​ടാ​​​​ൻ ക​​​​ഴി​​​​യും’-​​​​സ​​​​ഞ്ജു വ്യ​​​​ക്ത​​​​മാ​​​​ക്കി. ഐ​​​​പി​​​​എ​​​​ലി​​​​ൽ 22 സി​​​​ക്സു​​​​ക​​​​ളാ​​​​ണ് സ​​​​ഞ്ജു ഇ​​​​തു​​​​വ​​​​രെ സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്.


മാ​​​​ൻ ഓ​​​​ഫ് ദ ​​​​മാ​​​​ച്ച് ആ​​​​യ ബെ​​​​ൻ സ്റ്റോ​​​​ക്സി​​​​നൊ​​​​പ്പം (60 പ​​​​ന്തി​​​​ൽ 107 നോ​​​​ട്ടൗ​​​​ട്ട്) ചേ​​​​ർ​​​​ന്ന് 152 റ​​​​ണ്‍​സി​​​​ന്‍റെ മൂ​​​​ന്നാം വി​​​​ക്ക​​​​റ്റ് കൂ​​​​ട്ടു​​​​കെ​​​​ട്ടി​​​​ലും സ​​​​ഞ്ജു പ​​​​ങ്കാ​​​​ളി​​​​യാ​​​​യി. റോ​​​​യ​​​​ൽ​​​​സി​​​​ന്‍റെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന കൂ​​​​ട്ടു​​​​കെ​​​​ട്ടാ​​​​ണി​​​​ത്. റോ​​​​യ​​​​ൽ​​​​സി​​​​നാ​​​​യി 2,000 റ​​​​ണ്‍​സ്, ഐ​​​​പി​​​​എ​​​​ലി​​​​ൽ 2,500 റ​​​​ണ്‍​സ് എ​​​​ന്നീ നാ​​​​ഴി​​​​ക​​​​ക്ക​​​​ല്ലും സ​​​​ഞ്ജു പി​​​​ന്നി​​​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.