പ്രജ്നേഷിനു ഫൈനലിൽ തോൽവി
Monday, November 16, 2020 11:54 PM IST
കെറി (യുഎസ്എ): ഇന്ത്യൻ ടെന്നീസ് താരം പ്രജ്നേഷ് ഗുണേശ്വരന് എടിപി ചലഞ്ചർ ടെന്നീസ് ടൂർണമെന്റ് ഫൈനലിൽ തോൽവി. അമേരിക്കയുടെ ഡെന്നിസ് കുട്ലയോടാണ് പ്രജ്നേഷ് തോറ്റത്. സ്കോർ: 6-3, 3-6, 0-6. ടൂർണമെന്റിലെ രണ്ടാം സീഡാണു കിരീടം നേടിയ ഡെന്നിസ്. പ്രജ്നേഷിന്റെ കരിയറിലെ എഴാം ചലഞ്ചർ ഫൈനലായിരുന്നു.