സു​​​​​വാ​​​​​ര​​​​​സി​​​​​നു കോ​​​​​വി​​​​​ഡ്
സു​​​​​വാ​​​​​ര​​​​​സി​​​​​നു  കോ​​​​​വി​​​​​ഡ്
Tuesday, November 17, 2020 11:57 PM IST
മൊ​​​​​ണ്ടേ​​​​​വീ​​​​​ഡി​​​​​യോ (ഉ​​​​​റു​​​​​ഗ്വെ): ഉ​​​​​റു​​​​​ഗ്വെ​​​​​ൻ ഫു​​​​​ട്ബോ​​​​​ൾ താ​​​​​രം ലൂ​​​​​യി സു​​​​​വാ​​​​​ര​​​​​സി​​​​​ന് കോ​​​​​വി​​​​​ഡ്. ഇ​​​​​തോ​​​​​ടെ ഇ​​​​​ന്ന് പു​​​​​ല​​​​​ർ​​​​​ച്ചെ ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം 4.30ന് ​​​​​ബ്ര​​​​​സീ​​​​​ലി​​​​​നെ​​​​​തി​​​​​രെ ന​​​​​ട​​​​​ക്കു​​​​​ന്ന 2022 ഖ​​​​​ത്ത​​​​​ർ ലോ​​​​​ക​​​​​ക​​​​​പ്പ് യോ​​​​​ഗ്യ​​​​​താ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ സു​​​​​വാ​​​​​ര​​​​​സ് ഉ​​​​​ണ്ടാ​​​​​കി​​​​​ല്ലെ​​​​​ന്നു​​​​​റ​​​​​പ്പാ​​​​​യി.

സ്പാ​​​​​നി​​​​​ഷ് ലാ ​​​​​ലി​​​​​ഗ​​​​​യി​​​​​ൽ അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ മാ​​​​​ഡ്രി​​​​​ഡി​​​​​ന്‍റെ താ​​​​​ര​​​​​മാ​​​​​യ സു​​​​​വാ​​​​​ര​​​​​സി​​​​​ന്, അ​​​​​ടു​​​​​ത്ത ശ​​​​​നി​​​​​യാ​​​​​ഴ്ച ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യ്ക്കെ​​തി​​​​​രാ​​​​​യ മ​​​​​ത്സ​​​​​ര​​​​​വും ന​​​​​ഷ്ട​​​​​മാ​​​​​വും. ബാ​​​​​ഴ്സ​​​​​യി​​​​​ൽ​​നി​​​​​ന്ന് സീ​​​​​സ​​​​​ണ്‍ തു​​​​​ട​​​​​ക്ക​​​​​ത്തി​​​​​ൽ അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ​​​​​യി​​​​​ലെ​​​​​ത്തി​​​​​യ സു​​​​​വാ​​​​​രസ് ആ​​​​​റ് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​നി​​​​​ന്ന് അ​​​​​ഞ്ച് ഗോ​​​​​ൾ നേ​​​​​ടി​​​​​യി​​​​​ട്ടു​​​​​ണ്ട്.

സു​​​​​വാ​​​​​ര​​​​​സി​​​​​നൊ​​​​​പ്പം ഗോ​​​​​ൾ കീ​​​​​പ്പ​​​​​ർ റോ​​​​​ഡ്രി​​​​​ഗോ മു​​​​​നോ​​​​​സ്, സ​​​​​പ്പോ​​​​​ർ​​​​​ട്ടിം​​​​​ഗ് സ്റ്റാ​​​​​ഫാ​​​​​യ മ​​​​​ത്യാ​​​​​സ് ഫ​​​​​രാ​​​​​ൾ എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്കും ഉ​​​​​റു​​​​​ഗ്വെ​​​​​ൻ നി​​​​​ര​​​​​യി​​​​​ൽ കോ​​​​​വി​​​​​ഡ് സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. മൂ​​​​​വ​​​​​രും ല​​​​​ക്ഷ​​​​​ണ​​​​​ങ്ങ​​​​​ളൊ​​​​​ന്നും കാ​​​​​ണി​​​​​ച്ചി​​​​​രു​​​​​ന്നി​​​​​ല്ലെ​​​​​ന്ന് ഉ​​​​​റു​​​​​ഗ്വേ ഫു​​​​​ട്ബോ​​​​​ൾ അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ ഒൗ​​​​​ദ്യോ​​​​​ഗി​​​​​ക വാ​​​​​ർ​​​​​ത്താ​​​​​ക്കു​​​​​റി​​​​​പ്പി​​​​​ലൂ​​​​​ടെ അ​​​​​റി​​​​​യി​​​​​ച്ചു. മ​​​​​റ്റു​​​​​ താ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ടെ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന ഫ​​​​​ലം നെ​​​​​ഗ​​​​​റ്റീ​​​​​വാ​​​​​ണ്.


ഇ​​​​​ന്നു ന​​​​​ട​​​​​ക്കു​​​​​ന്ന ലാ​​​​​റ്റി​​​​​ന​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ യോ​​​​​ഗ്യ​​​​​താ റൗ​​​​​ണ്ടി​​​​​ലെ മ​​​​​റ്റൊ​​​​​രു മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി​​​​​യു​​​​​ടെ അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന പെ​​​​​റു​​​​​വു​​​​​മാ​​​​​യി കൊ​​​​​ന്പു​​​​​കോ​​​​​ർ​​​​​ക്കും. ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം രാ​​​​​വി​​​​​ലെ 6.00നാ​​​​​ണ് കി​​​​​ക്കോ​​​​​ഫ്. മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ബ്ര​സീ​ൽ ആ​ണ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.