നൈക്കിക്കു പകരം എംപിഎൽ ഇന്ത്യൻ ടീമിന്‍റെ സ്പോൺസർ
Tuesday, November 17, 2020 11:57 PM IST
മും​​​​​ബൈ: ഇ​​​​​ന്ത്യ​​​​​ൻ പു​​​​​രു​​​​​ഷ-​​​​​വ​​​​​നി​​​​​താ ക്രി​​​​​ക്ക​​​​​റ്റ് ടീ​​​​​മി​​​​​ന്‍റെ കി​​​​​റ്റ് സ്പോ​​​​​ണ്‍​സ​​​​​ർ​​​​​മാ​​​​​രാ​​​​​യി എം​​​​​പി​​​​​എ​​​​​ൽ സ്പോ​​​​​ർ​​​​​ട്സി​​​​​നെ ബി​​​​​സി​​​​​സി​​​​​ഐ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു.

മൂ​​​​​ന്നു വ​​​​​ർ​​​​​ഷ​​​​​ത്തേ​​​​​ക്കാ​​​​​ണു ക​​​​​രാ​​​​​ർ. നൈ​​​​​ക്കി ആ​​​​​യി​​​​​രു​​​​​ന്നു നേ​​​​​ര​​​​​ത്തേ ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​ന്‍റെ കി​​​​​റ്റ് സ്പോ​​​​​ണ്‍​സ​​​​​ർ​​​​​മാ​​​​​ർ. ഫാ​​​​​ന്‍റ​​​​​സി ഗെ​​​​​യിം ആ​​​​​പ്ലി​​​​​ക്കേ​​​​​ഷ​​​​​നാ​​​​​ണ് എം​​​​​പി​​​​​എ​​​​​ൽ. ഇ​​​​​ന്ത്യ​​​​​ൻ ക്യാ​​​​​പ്റ്റ​​​​​ൻ വി​​​​​രാ​​​​​ട് കോഹ്‌ലിയാ​​​​​ണ് എം​​​​​പി​​​​​എ​​​​​ലി​​​​​ന്‍റെ ബ്രാ​​​​​ൻ​​​​​ഡ് അം​​​​​ബാ​​​​​സ​​​​​ഡ​​​​​ർ. സ​​​​​മാ​​​​​ന​​​​​മാ​​​​​യ ഗെ​​​​​യിം ആ​​​​​പ്ലി​​​​​ക്കേ​​​​​ഷ​​​​​നാ​​​​​യ ഡ്രീം ​​​​​ഇ​​​​​ല​​​​​വ​​​​​ണ്‍ ആ​​​​​യി​​​​​രു​​​​​ന്നു 2020 ഐ​​​​​പി​​​​​എ​​​​​ലി​​​​​ന്‍റെ ഒൗ​​​​​ദ്യോ​​​​​ഗി​​​​​ക സ്പോ​​​​​ണ്‍​സ​​​​​ർ​​​​​മാ​​​​​ർ.


ഇ​ന്ത്യ​യു​ടെ ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​നം ആ​ണ് എം​പി​എ​ൽ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന ആ​ദ്യ പ​ര​ന്പ​ര.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.