ബോ​​​​​ൾ​​​​​ട്ട്, വി​​​​​ല്യം​​​​​സ​​​​​ണ്‍ ടീ​​​​​മി​​​​​ൽ ഇ​​​​​ല്ല
Tuesday, November 17, 2020 11:57 PM IST
വെ​​​​​ല്ലിം​​​​​ഗ്ട​​​​​ണ്‍: വെ​​​​​സ്റ്റ് ഇ​​​​​ൻ​​​​​ഡീ​​​​​സി​​​​​നെ​​​​​തി​​​​​രേ 27ന് ​​​​​ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റ് പ​​​​​ര​​​​​ന്പ​​​​​ര​​​​​യ്ക്കു​​​​​ള്ള ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് ടീ​​​​​മി​​​​​ൽ ക്യാ​​​​​പ്റ്റ​​​​​ൻ കെ​​​​​യ്ൻ വി​​​​​ല്യം​​​​​സ​​​​​ണ്‍, പേ​​​​​സ​​​​​ർ ട്രെ​​​​​ന്‍റ് ബോ​​​​​ൾ​​​​​ട്ട് എ​​​​​ന്നി​​​​​വ​​​​​ർ ഇ​​​​​ല്ല. വി​​​​​ല്യം​​​​​സ​​​​​ണി​​​​​ന്‍റെ അ​​​​​ഭാ​​​​​വ​​​​​ത്തി​​​​​ൽ ഫാ​​​​​സ്റ്റ് ബൗ​​​​​ള​​​​​ർ ടിം ​​​​​സൗ​​​​​ത്തി​​​​​യാ​​​​​യി​​​​​രി​​​​​ക്കും ടീ​​​​​മി​​​​​നെ ന​​​​​യി​​​​​ക്കു​​​​​ക.

പ​​​​​രി​​​​​ക്ക് ഗു​​​​​രു​​​​​ത​​​​​ര​​​​​മ​​​​​ല്ലെ​​​​​ങ്കി​​​​​ലും വി​​​​​ൻ​​​​​ഡീ​​​​​സി​​​​​നെ​​​​​തി​​​​​രാ​​​​​യ ടെ​​​​​സ്റ്റ് പ​​​​​ര​​​​​ന്പ​​​​​ര മു​​​​​ന്നി​​​​​ൽക്ക​​​​​ണ്ട് വി​​​​​ശ്ര​​​​​മം അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ഐ​​​​​പി​​​​​എ​​​​​ൽ ഫൈ​​​​​ന​​​​​ലി​​​​​നു ശേ​​​​​ഷം നാ​​​​​ട്ടി​​​​​ൽ​​​​​തി​​​​​രി​​​​​ച്ചെ​​​​​ത്തി​​​​​യ ബോ​​​​​ൾ​​​​​ട്ട് ക്വാ​​​​​റ​​​​​ന്‍റൈ​​​​​നി​​​​​ലാ​​​​​ണ്. ക്വാ​​​​​റ​​​​​ന്‍റൈ​​​​​ൻ 26നാ​​ണു ക​​​​​ഴി​​​​​യു​​​​​ക. പു​​​​​തു​​​​​മു​​​​​ഖ ബാ​​​​​റ്റ്സ്മാ​​​​​ൻ ഡെ​​​​​വോ​​​​​ണ്‍ കോ​​​​​ണ്‍​വെ​​​​​യും ഫാ​​​​​സ്റ്റ് ബൗ​​​​​ള​​​​​ർ കൈ​​​​​ൽ ജാ​​​​​മി​​​​​സ​​​​​ണും ട്വന്‍റി-20 ടീ​​​​​മി​​​​​ൽ ഇ​​​​​ടം നേ​​​​​ടിയിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.