ബ്ര​​​​​സീ​​​​​ൽ, അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന​​​​​ ജ​​​​​യിച്ചു കയറി
ബ്ര​​​​​സീ​​​​​ൽ, അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന​​​​​  ജ​​​​​യിച്ചു കയറി
Thursday, November 19, 2020 12:09 AM IST
ലി​​​​​മ/​​​​​മൊ​​​​​ണ്ടീ​​​​​വി​​​​​ഡി​​​​​യോ: ഖ​​​​​ത്ത​​​​​ർ ലോ​​​​​ക​​​​​ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ൾ ലാ​​​​​റ്റി​​​​​ന​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ യോ​​​​​ഗ്യ​​​​​താ റൗ​​​​​ണ്ടി​​​​​ൽ ക​​​​​രു​​​​​ത്ത​​​​​രാ​​​​​യ ബ്ര​​​​​സീ​​​​​ലി​​​​​നും അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന​​​​​യ്ക്കും എ​​​​​വേ പോ​​​​​രാ​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ൽ ജ​​​​​യം. കോ​​​​​വി​​​​​ഡ് രോ​​​​​ഗം ബാ​​​​​ധി​​​​​ച്ച​​​​​ ലൂ​​​​​യി സു​​​​​വാ​​​​​ര​​​​​സ് ഇ​​​​​ല്ലാ​​​​​തെ ഇ​​​​​റ​​​​​ങ്ങി​​​​​യ ഉ​​​​​റു​​​​​ഗ്വെ​​​​​യെ 2-0ന് ​​​​​ബ്ര​​​​​സീ​​​​​ൽ കീ​​​​​ഴ​​​​​ട​​​​​ക്കി. ആ​​​​​ർ​​​​​തു​​​​​ർ മെ​​​​​ലൊ (34-ാം മി​​​​​നി​​​​​റ്റ്), റി​​​​​ച്ചാ​​​​​ർ​​​​​ലി​​​​​സ​​​​​ണ്‍ (45-ാം മി​​​​​നി​​​​​റ്റ്) എ​​​​​ന്നി​​​​​വ​​​​​രാ​​​​​യി​​​​​രു​​​​​ന്നു കാ​​​​​ന​​​​​റി​​​​​ക​​​​​ളു​​​​​ടെ ഗോ​​​​​ൾ നേ​​​​​ട്ട​​​​​ക്കാ​​​​​ർ. 71-ാം മി​​​​​നി​​​​​റ്റി​​​​​ൽ എ​​​​​ഡി​​​​​സ​​​​​ണ്‍ ക​​​​​വാ​​​​​നി ചു​​​​​വ​​​​​പ്പ് ക​​​​​ണ്ട് പു​​​​​റ​​​​​ത്താ​​​​​യ​​​​​തോ​​​​​ടെ ആ​​​​​തി​​​​​ഥേ​​​​​യ​​​​​ർ 10 പേ​​​​​രാ​​​​​യി ചു​​​​​രു​​​​​ങ്ങി.

പെ​​​​​റു​​​​​വി​​​​​നെ​​​​​തി​​​​​രേ ഇ​​​​​റ​​​​​ങ്ങി​​​​​യ അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന​​​​​യും 2-0ന് ​​​​​ജ​​​​​യം നേ​​​​​ടി. നി​​​​​ക്കോ​​​​​ളാ​​​​​സ് ഗോ​​​​​ണ്‍​സാ​​​​​ല​​​​​സ് (17-ാം മി​​​​​നി​​​​​റ്റ്), ലൗ​​​​​താ​​​​​രൊ മാ​​​​​ർ​​​​​ട്ടി​​​​​നെ​​​​​സ് (28-ാം മി​​​​​നി​​​​​റ്റ്) എ​​​​​ന്നി​​​​​വ​​​​​രാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന​​​​​യു​​​​​ടെ ഗോ​​​​​ൾ നേ​​​​​ട്ട​​​​​ക്കാ​​​​​ർ.


ഇ​​​​​ക്വ​​​​​ഡോ​​​​​റി​​​​​ന്‍റെ ഗോ​​​​​ള​​​​​ടി മേ​​​​​ളം

യൂ​​​​​റോ​​​​​പ്പി​​​​​ൽ ജ​​​​​ർ​​​​​മ​​​​​നി​​​​​യെ സ്പെ​​​​​യി​​​​​ൻ അ​​​​​ടി​​​​​ച്ചോ​​​​​ടി​​​​​ച്ച​​​​​തു​​​​​പോ​​​​​ലെ ഖ​​​​​ത്ത​​​​​ർ ലോ​​​​​ക​​​​​ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ളി​​​​​ന്‍റെ ലാ​​​​​റ്റി​​​​​ന​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ യോ​​​​​ഗ്യ​​​​​താ റൗ​​​​​ണ്ടി​​​​​ലും ഒ​​​​​രു സി​​​​​ക്സ​​​​​ർ പ​​​​​റ​​​​​ത്ത​​​​​ൽ ന​​​​​ട​​​​​ന്നു. കൊ​​​​​ളം​​​​​ബി​​​​​യ​​​​​യെ 6-1ന് ​​​​​ഇ​​​​​ക്വ​​​​​ഡോ​​​​​ർ അ​​​​​ടി​​​​​ച്ചോ​​​​​ടി​​​​​ച്ചു. സ്വ​​​​​ന്തം ത​​​​​ട്ട​​​​​ക​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ക്വ​​​​​ഡോ​​​​​റി​​​​​ന്‍റെ ഗോ​​​​​ള​​​​​ടി​​​​​മേ​​​​​ളം. ആ​​​​​റ് താ​​​​​ര​​​​​ങ്ങ​​​​​ൾ ഇ​​​​​ക്വ​​​​​ഡോ​​​​​റി​​​​​നാ​​​​​യി വ​​​​​ല​​​​​കു​​​​​ലു​​​​​ക്കി​​​​​യ​​​​​പ്പോ​​​​​ൾ കൊ​​​​​ളം​​​​​ബി​​​​​യ​​​​​യു​​​​​ടെ ആ​​​​​ശ്വാ​​​​​സ ഗോ​​​​​ൾ റോ​​​​​ഡ്രി​​​​​ഗ​​​​​സ് പെ​​​​​ന​​​​​ൽ​​​​​റ്റി​​​​​യി​​​​​ലൂ​​​​​ടെ നേ​​​​​ടി.

മ​​​​​റ്റു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ വെ​​​​​ന​​​​​സ്വേ​​​​​ല 2-1ന് ​​​​​ചി​​​​​ലി​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​പ്പോ​​​​​ൾ പ​​​​​രാ​​​​​ഗ്വെ​​​​​യും ബൊ​​​​​ളീ​​​​​വി​​​​​യ​​​​​യും 2-2 സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ പി​​​​​രി​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.