രോഹിത് പരിശീലനം തുടങ്ങി
Thursday, November 19, 2020 11:32 PM IST
ബംഗളൂരു/സിഡ്നി: ഓസ്ട്രേലിയൻ പര്യടനത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ശുഭവാർത്തകൾ. ടെസ്റ്റ് ടീമിലുള്ള രോഹിത് ശർമ ഇന്നലെ ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ ഫിറ്റ്നസ് പരിശീലനം ആരംഭിച്ചു.
ഐപിഎലിനിടെ രോഹിത്തിന് പരിക്കേറ്റിരുന്നു. അതോടെ ട്വന്റി-20, ഏകദിന മത്സരങ്ങളിൽനിന്ന് രോഹിത്തിനു ബിസിസിഐ വിശ്രമം അനുവദിച്ചു.
ഐപിഎലിനിടെ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന പേസർ ഇഷാന്ത് ശർമ ഫിറ്റ്നസ് തെളിയിച്ച് ഓസ്ട്രേലിയൻ യാത്രയ്ക്കു തയാറായി. നാഷണൽ ക്രിക്കറ്റ് അക്കാഡമിയിലായിരുന്നു ഇഷാന്തിന്റെ പരിശീലനം. ഐപിഎലിനിടെ പരിക്കേറ്റെങ്കിലും ഇന്ത്യൻ ടീമിനൊപ്പം സിഡ്നിയിൽ വിമാനമിറങ്ങിയ വിക്കറ്റ് കീപ്പർ വൃഥിമാൻ സാഹയും പരിശീലനം ആരംഭിച്ചിട്ടുണ്ട്.