ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നു തോ​ൽ​വി
ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നു തോ​ൽ​വി
Friday, November 20, 2020 11:57 PM IST
ബാം​ബൊ​ലി (ഗോ​വ): ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ന്‍റെ ഏ​ഴാം സീ​സ​ണിന് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം. കേ​ര​ള ബ്ലാ​സ്റ്റേഴ്‌​സി​ന് നി​രാ​ശ നി​റ​ഞ്ഞ തു​ട​ക്ക​മാ​ണി​ടാ​നാ​യ​ത്. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ എ​ടി​കെ മോ​ഹ​ന്‍ബ​ഗാ​ന്‍ 1-0ന് ​ബ്ലാ​സ്റ്റേഴ്‌​സി​നെ തോ​ല്‍പ്പി​ച്ചു. ര​ണ്ടാം പ​കു​തി​യി​ല്‍ സൂ​പ്പ​ര്‍താ​രം റോ​യ് കൃ​ഷ്ണ നേ​ടി​യ ഗോ​ളി​ലാ​ണ് എ​ടി​കെ മോ​ഹ​ന്‍ബ​ഗാ​ന്‍റെ ജ​യം. 2020-21 സീ​സ​ണി​ലെ ആ​ദ്യ ഗോ​ളാ​യി​രു​ന്നു. ക​ഴി​ഞ്ഞ സീ​സ​ണ്‍ മു​ത​ല്‍ തു​ട​രു​ന്ന പ്ര​തി​രോ​ധ​ത്തി​ലെ പി​ഴ​വാ​ണ് ഇ​ത്ത​വ​ണ​യും ബ്ലാ​സ്റ്റേ​ഴ്‌​സി​നു വി​ന​യാ​യ​ത്.

ആ​ക്ര​മ​ണ​ത്തി​നു പ്ര​ാധാ​ന്യം ന​ല്‍കുന്ന 4-3-3 ശൈ​ലി​യി​ലാ​ണ് കി​ബു വി​കു​ന ബ്ലാ​സ്റ്റേ​ഴ്‌​സി​നെ ഇ​റ​ക്കി​യ​ത്. മ​റു​വ​ശ​ത്ത് അ​ന്‍റോ​ണി​യോ ലോ​പ്പ​സ് ഹ​ബാ​സ് മ​ധ്യ​നി​ര​യെ ശ​ക്ത​മാ​ക്കു​ന്ന 3-5-2 ശൈ​ലി​യി​ലാ​ണ് ടീ​മി​നെ അ​ണി​നി​ര​ത്തി​യ​ത്.

ആ​ദ്യ 30 മി​നി​റ്റ് വ​രെ കാ​ര്യ​മാ​യ നീ​ക്ക​മൊ​ന്നും ഇ​രു​ഭാ​ഗ​ത്തു​നി​ന്നു​മു​ണ്ടാ​യി​ല്ല. 30- മി​നി​റ്റി​ല്‍ ത​ന്നെ എ​ടി​കെ​യ്ക്ക് ആ​ദ്യ പ​ക​ര​ക്കാ​ര​നെ ഇ​റ​ക്കേ​ണ്ടി​വ​ന്നു. പ​രി​ക്കേ​റ്റ സു​സാ​യ് രാ​ജി​നു പ​ക​രം ശു​ഭാ​ശി​ഷ് ബോ​സ് ഇ​റ​ങ്ങി.

33-ാം മി​നി​റ്റി​ല്‍ റോ​യ് കൃ​ഷ്ണ​യ്ക്കു മി​ക​ച്ചൊ​രു അ​വ​സ​രം ല​ഭി​ച്ചെ​ങ്കി​ലും ഗോ​ളാ​ക്കാ​നാ​യി​ല്ല. തൊ​ട്ട​ടു​ത്ത മി​നി​റ്റി​ല്‍ എ​ഡു ഗാ​ര്‍സി​യയ്ക്കു പ​ന്തി​ല്‍ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​ത് ബ്ലാ​സ്റ്റേ​ഴ്‌​സി​ന് അ​നു​ഗ്ര​ഹ​മാ​യി. 37-ാം മി​നി​റ്റി​ല്‍ ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ ഋ​തി​ക് ദാ​സി​ന് സു​വ​ര്‍ണാ​വ​സ​രം ല​ഭി​ച്ചെ​ങ്കി​ലും അ​ത് വ​ല​യി​ലാ​ക്കാ​നാ​യി​ല്ല.

ര​ണ്ടാം പ​കു​തി​യി​ല്‍ ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ ആ​ക്ര​മ​ണ​മാ​യി​രു​ന്നു. സ​ഹ​ല്‍ അ​ബ്ദു​ള്‍ സ​മ​ദാ​യി​രു​ന്നു ആ​ക്ര​മ​ണ​ത്തി​നു നേ​തൃ​ത്വം ന​ല്കി​യ​ത്. എ​ന്നാ​ല്‍ 67-ാം മി​നി​റ്റി​ല്‍ റോ​യ് കൃ​ഷ്ണ എ​ടി​കെ മോ​ഹ​ന്‍ബ​ഗാ​നെ മു​ന്നി​ലെ​ത്തി​ച്ചു. ബ്ലാ​സ്റ്റേ​ഴ്‌​സ് പ്ര​തി​രോ​ധ​ത്തി​ന്‍റെ പി​ഴ​വ് വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു ഈ ​ഗോ​ള്‍.

ലീ​ഡ് ഉ​യ​ര്‍ത്താ​നു​ള്ള ശ്ര​മം എ​ടി​കെ മോ​ഹ​ന്‍ബ​ഗാ​ന്‍ തു​ട​ര്‍ന്ന​പ്പോ​ള്‍ ബ്ലാ​സ്റ്റേഴ്‌​സ് സ​മ​നി​ല​യ്ക്കാ​യി ശ്ര​മി​ച്ചു​കൊ​ണ്ടി​രു​ന്നു. ഫി​നി​ഷ് ചെ​യ്യുന്നതിലുള്ള പോ​രാ​യ്മ പ​ല​പ്പോ​ഴും ബ്ലാസ്റ്റേ​ഴ്‌​സി​നു വി​ന​യാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.