പ​രി​ക്ക് വി​വാ​ദം: മൗ​നം വെടിഞ്ഞ് രോ​ഹി​ത് ശ​ര്‍മ
പ​രി​ക്ക് വി​വാ​ദം: മൗ​നം വെടിഞ്ഞ് രോ​ഹി​ത് ശ​ര്‍മ
Saturday, November 21, 2020 11:57 PM IST
മും​ബൈ: പ​രിക്ക് വി​വാ​ദ​ത്തി​ല്‍ ഒ​ടു​വി​ല്‍ മൗ​നം വെ​ടി​ഞ്ഞ് ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ലി​മി​റ്റ​ഡ് ഓ​വ​ര്‍ ക്രി​ക്ക​റ്റ് വൈ​സ് ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍മ. ഐ​പി​എ​ലി​നി​ടെ സം​ഭ​വി​ച്ച പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ ആ​ദ്യം പു​റ​ത്തു​വി​ട്ട ലി​സ്റ്റി​ല്‍ രോ​ഹി​ത് ശ​ര്‍മ ഇ​ടം​പി​ടി​ച്ചി​രു​ന്നി​ല്ല. രോ​ഹി​ത്തി​നെ ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്താ​തി​രു​ന്ന​ത് വി​വാ​ദ​മാ​കു​ക​യും ചെ​യ്തു. ഇ​തി​നു​ശേ​ഷം രോ​ഹി​ത് ഐ​പി​എ​ല്‍ ക്വാ​ളി​ഫ​യ​റി​ലും ഫൈ​ന​ലി​ലും ക​ള​ത്തി​ലി​റ​ങ്ങു​ക​യും ചെ​യ്തു. ഇ​തി​നു​ശേ​ഷം ഒ​രി​ക്ക​ല്‍ക്കൂ​ടി ടീ​മി​ൽ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി രോ​ഹി​ത്തി​നെ ടെ​സ്റ്റ് ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഐ​പി​എ​ല്‍ ഫൈ​ന​ലി​ല്‍ രോ​ഹി​ത് ഡ​ല്‍ഹി ക്യാ​പി​റ്റ​ല്‍സി​നെ​തി​രേ 50 പ​ന്തി​ല്‍ 68 റ​ണ്‍സു​മാ​യി മും​ബൈ ഇ​ന്ത്യ​ന്‍സി​നെ വി​ജ​യ​ത്തി​ലേ​ക്കു ന​യി​ച്ചു. ഓ​സ്‌​ട്രേ​ലി​യയി​ല്‍ ടെ​സ്റ്റ് ടീ​മി​നൊ​പ്പം ചേ​രാ​ന്‍ ഒ​രു​ങ്ങു​ന്ന താ​രം നി​ല​വി​ല്‍ ബാം​ഗ​ളൂ​രു നാ​ഷ​ണ​ല്‍ ക്രി​ക്ക​റ്റ് അ​ക്കാ​ഡ​മി​യി​ല്‍ പ​രി​ശീ​ല​ന​ത്തി​ലാ​ണ്.


എ​നി​ക്ക് അ​റി​യി​ല്ല, എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന്, എ​ന്താ​ണ് ചു​റ്റും ആ​ളു​ക​ള്‍ സം​സാ​രി​ക്കു​ന്ന​ത​തെ​ന്ന് എ​നി​ക്ക​റി​യി​ല്ല, താ​ന്‍ നി​ര​ന്ത​രം ബി​സി​സി​ഐ​യു​മാ​യും മും​ബൈ ഇ​ന്ത്യ​ന്‍സു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​രു​ന്ന​താ​യും താ​രം പ​റ​ഞ്ഞു.

ത​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം താ​ന്‍ ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ എ​ത്തു​മോ എ​ന്ന കാ​ര്യ​ത്തെ​ക്കു​റി​ച്ച് എ​ക്‌​സ്, വൈ, ​അ​ല്ലെ​ങ്കി​ല്‍ ഇ​സ്ഡ് എ​ന്താ​ണ് പ​റ​യു​ന്ന​ത് എ​ന്ന​ത് ത​ന്നെ സം​ബ​ന്ധി​ച്ച് ഒ​ന്നു​മി​ല്ലെ​ന്ന് താ​രം കൂ​ട്ടി​ച്ചേ​ര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.