ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ നീ​ട്ടി​വ​യ്ക്കു​ന്ന കാ​ര്യം തീ​രു​മാ​നി​ച്ചി​ട്ടി​ല്ല
ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ നീ​ട്ടി​വ​യ്ക്കു​ന്ന കാ​ര്യം  തീ​രു​മാ​നി​ച്ചി​ട്ടി​ല്ല
Saturday, November 21, 2020 11:57 PM IST
മെ​ല്‍ബ​ണ്‍: ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ടെ​ന്നീ​സ് ജ​നു​വ​രി​യി​ല്‍നി​ന്ന് മാ​റ്റു​മെ​ന്ന കാ​ര്യം ആ​ലോ​ച​ന​യി​ല്‍ ഇ​ല്ലെ​ന്ന് ടെ​ന്നീ​സ് ഓ​സ്‌​ട്രേ​ലി​യ. ജ​നു​വ​രി​യി​ല്‍നി​ന്ന് മാ​റ്റി പ​ക​രം ഫെ​ബ്രു​വ​രി​യി​ലോ മാ​ര്‍ച്ചി​ലോ ടൂ​ര്‍ണ​മെ​ന്‍റ് ന​ട​ത്തു​മെ​ന്ന് റി​പ്പോ​ര്‍ട്ട് വ​ന്നി​രു​ന്നു. ഇ​ക്കാ​ര്യം നി​ഷേ​ധി​ച്ചു​കൊ​ണ്ടാ​ണ് ടെ​ന്നീ​സ് ഓ​സ്‌​ട്രേ​ലി​യ വ​ക്താ​വ് എ​ത്തി​യ​ത്. ഓ​സ്‌​ട്രേ​ലി​യയി​ല്‍ ക​ര്‍ശ​ന​മാ​യ കോ​വി​ഡ് പ്രൊ​ട്ടോ​കോ​​ള്‍ നി​ല​വി​ലു​ള്ള​തി​നാ​ലാ​ണ് ടൂ​ര്‍ണ​മെ​ന്‍റ് നീ​ട്ടി​വ​യ്ക്കു​മെ​ന്ന വാ​ര്‍ത്ത​ക​ള്‍ വ​ന്ന​ത്.


അ​ടു​ത്ത വ​ര്‍ഷം ആ​ദ്യം ത​ന്നെ ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ന​ട​ക്കു​മെ​ന്ന് വി​ക്ടോ​റി​യ സം​സ്ഥാ​ന​ത്തി​ന്‍റെ പ്രീ​മി​യ​ര്‍ ഡാ​നി​യ​ല്‍ ആ​ന്‍ഡ്രൂ​സ് പ​റ​ഞ്ഞു. ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ കൃ​ത്യ​മാ​യ സ​മ​യ​വും കാ​ര്യ​ങ്ങ​ളും ഇ​തു​വ​രെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ടൂ​ര്‍ണ​മെ​ന്‍റ് ജ​നു​വ​രി​യി​ല്‍ ന​ട​ക്കു​ക​യാ​ണെ​ങ്കി​ല്‍ ക​ളി​ക്കാ​ര്‍ ഡി​സം​ബ​ര്‍ പ​കു​തി​യി​ലെ​ത്തി ര​ണ്ടാ​ഴ്ച​ത്തെ ക്വാ​റ​ന്‍റൈ​ന്‍ വാ​സ​ത്തി​നു​ശേ​ഷം ടൂ​ര്‍ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.