സി​റാ​ജ് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​ല്ല
സി​റാ​ജ് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​ല്ല
Saturday, November 21, 2020 11:57 PM IST
സി​ഡ്‌​നി: പിതാ വിന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി ഇ​ന്ത്യ​ന്‍ ഫാ​സ്റ്റ് ബൗ​ള​ര്‍ മു​ഹ​മ്മ​ദ് സി​റാ​ജ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​ല്ല. ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രെ​യു​ള്ള പ​ര​മ്പ​ര​യി​ല്‍ ഇ​ന്ത്യ​ന്‍ ടീ​മി​ലി​ടം നേ​ടി​യ താ​രം ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ ത​ന്നെ തു​ട​രും.

സി​റാ​ജി​ന്‍റെ അ​ച്ഛ​ന്‍ മു​ഹ​മ്മ​ദ് ഖൗ​സ് വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​ന്ത​രി​ച്ച​ത്. സി​റാ​ജി​ന്‍റെ ക്രി​ക്ക​റ്റ് ക​രി​യ​ര്‍ ഉ​യ​രു​ന്ന​തി​നു മു​മ്പ് ഖൗ​സ് ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റാ​യി​രു​ന്നു. സി​റാ​ജ് ക്രി​ക്ക​റ്റ​റാ​കാ​നാ​യി ഏ​റ്റ​വു​മ​ധി​കം ആ​ഗ്ര​ഹി​ച്ച​ത് മു​ഹ​മ്മ​ദ് ഖൗ​സാ​ണ്. തു​ച്ഛ​മാ​യ വ​രു​മാ​ന​ത്തി​ല്‍ നി​ന്നു​പോ​ലും മ​ക​ന്‍റെ ആ​ഗ്ര​ഹ​ങ്ങ​ള്‍ക്കാ​യി അ​ദ്ദേ​ഹം പ്ര​യ​ത്‌​നി​ച്ചി​രു​ന്നു. ശ്വാ​സ​കോ​ശ രോ​ഗ​ത്തെ​ത്തു​ട​ര്‍ന്നാ​യി​രു​ന്നു ഖൗ​സി​ന്‍റെ മ​ര​ണം.


ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ​യു​ള്ള ടെ​സ്റ്റ് ടീ​മി​ല്‍ ഇ​ടം​പി​ടി​ച്ചി​ട്ടു​ള്ള സി​റാ​ജ് നി​ല​വി​ല്‍ ക്വാ​റ​ന്‍റൈനി​ല്‍ ക​ഴി​യു​ന്ന​തു​കൊ​ണ്ടാ​ണ് നാ​ട്ടി​ലേ​ക്ക് മടങ്ങാൻ സാ​ധി​ക്കാ​ത്ത​ത്. ഡി​സം​ബ​ര്‍ 17 നാ​ണ് ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്.

സി​റാ​ജി​ന്‍റെ മ​ന​സി​ന്‍റെ ക​രു​ത്താ​ണ് അ​ദ്ദേ​ഹ​ത്തെ ടീ​മി​നൊ​പ്പം തു​ട​രാ​ന്‍ പ്രേ​രി​പ്പി​ച്ച​തെ​ന്ന് ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാം​ഗു​ലി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.