20ൽ റി​​​​ക്കാ​​​​ർ​​​​ഡ്
Tuesday, December 1, 2020 11:45 PM IST
പനാ​​​​ജി: ഐ​​​​എ​​​​സ്എ​​​​ൽ ഫു​​​​ട്ബോ​​​​ൾ ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ഒ​​​​രു ടീ​​​​മി​​​​നെ ന​​​​യി​​​​ച്ച ഏ​​​​റ്റ​​​​വും പ്രാ​​​​യം കു​​​​റ​​​​ഞ്ഞ ക​​​​ളി​​​​ക്കാ​​​​ര​​​​ൻ എ​​​​ന്ന റി​​​​ക്കാ​​​​ർ​​​​ഡ് നോ​​​​ർ​​​​ത്ത് ഈ​​​​സ്റ്റ് യു​​​​ണൈ​​​​റ്റ​​​​ഡി​​​​ന്‍റെ ലാ​​​​ല​​​​ങ്മാ​​​​വി​​​​യ​​​​യ്ക്ക്. എ​​​​ഫ്സി ഗോ​​​​വ​​​​യ്ക്കെ​​​​തി​​​​രാ​​​​യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ നോ​​​​ർ​​​​ത്ത് ഈ​​​​സ്റ്റി​​​​ന്‍റെ ക്യാ​​​​പ്റ്റ​​​​ൻ ഇ​​​​രു​​​​പ​​​​തു​​​​കാ​​​​ര​​​​നാ​​​​യ ലാ​​​​ല​​​​ങ്മാ​​​​വി​​​​യ ആ​​​​യി​​​​രു​​​​ന്നു.

ഗോ​​​​വ​യ്ക്കെ​​​​തി​​​​രേ നോ​​​​ർ​​​​ത്ത് ഈ​​​​സ്റ്റി​​​​ന്‍റെ മ​​​​ധ്യ​​​​നി​​​​ര​​​​യു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണം ഈ ​​​​ഇ​​​​രു​​​​പ​​​​തു​​​​കാ​​​​ര​​​​ൻ ഭം​​​​ഗി​​​​യാ​​​​ക്കി. അ​​​​തി​​​​ന്‍റെ ഫ​​​​ല​​​​മാ​​​​യി ഹീ​​​​റോ ഓ​​​​ഫ് ദ് ​​​​മാ​​​​ച്ച് പു​​​​ര​​​​സ്കാ​​​​ര​​​​വും യു​​​​വ​​​​താ​​​​ര​​​​ത്തെ തേ​​​​ടി​​​​യെ​​​​ത്തി. മ​​​​ത്സ​​​​രം 1-1 സ​​​​മ​​​​നി​​​​ല​​​​യി​​​​ൽ ക​​​​ലാ​​​​ശി​​​​ച്ചി​​​​രു​​​​ന്നു.


ഇ​​​​ന്ത്യ ആ​​​​തി​​​​ഥേ​​​​യ​​​​ത്വം വ​​​​ഹി​​​​ച്ച 2017 ഫി​​​​ഫ അ​​​​ണ്ട​​​​ർ 17 ലോ​​​​ക​​​​ക​​​​പ്പി​​​​ൽ ഇ​​​​ന്ത്യ​​​​ൻ ടീ​​​​മി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്നു ഈ ​​​​മി​​​​സോ​​​​റം സ്വ​​​​ദേ​​​​ശി. 2017 മു​​​​ത​​​​ൽ 2019വ​​​​രെ ഇ​​​​ന്ത്യ​​​​ൻ ആ​​​​രോ​​​​സി​​​​നാ​​​​യി ക​​​​ളി​​​​ച്ച ലാ​​​​ല​​​​ങ്മാ​​​​വി​​​​യ തു​​​​ട​​​​ർ​​​​ന്നാ​​​​ണ് നോ​​​​ർ​​​​ത്ത് ഈ​​​​സ്റ്റി​​​​ന്‍റെ ത​​​​ട്ട​​​​ക​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.