2 ദി​​ന​​ത്തി​​നി​​ടെ കോ​​ഹ്‌​ലി​​ റി​​ക്കാ​​ർ​​ഡിൽ
2 ദി​​ന​​ത്തി​​നി​​ടെ കോ​​ഹ്‌​ലി​​ റി​​ക്കാ​​ർ​​ഡിൽ
Wednesday, December 2, 2020 11:55 PM IST
കാ​​​​​ൻ​​​​​ബ​​​​​റ: ര​​​​​ണ്ട് ദി​​​​​വ​​​​​സ​​​​​ത്തെ ഇ​​​​​ട​​​​​വേ​​​​​ള​​​​​യി​​​​​ൽ ക്രി​​​​​ക്ക​​​​​റ്റ് ഇ​​​​​തി​​​​​ഹാ​​​​​സം സ​​​​​ച്ചി​​​​​ൻ തെ​​​​​ണ്ടു​​​​​ൽ​​​​​ക്ക​​​​​റി​​​​​ന്‍റെ ര​​​​​ണ്ട് റി​​​​​ക്കാ​​​​​ർ​​​​​ഡ് ത​​​​​ന്‍റെ പേ​​​​​രി​​​​​ലാ​​​​​ക്കി ഇ​​​​​ന്ത്യ​​​​​ൻ ക്യാ​​​​​പ്റ്റ​​​​​ൻ വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി. ഞാ​​​​​യ​​​​​റാ​​​​​ഴ്ച ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യ്ക്കെ​​​​​തി​​​​​രേ ന​​​​​ട​​​​​ന്ന ര​​​​​ണ്ടാം ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ 87 പ​​​​​ന്തി​​​​​ൽ 89 റ​​​​​ണ്‍​സ് എ​​​​​ടു​​​​​ത്ത കോ​​​​​ഹ്‌​​​​ലി, രാ​​​​​ജ്യാ​​​​​ന്ത​​​​​ര ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ (ടെ​​​​​സ്റ്റ്, ഏ​​​​​ക​​​​​ദി​​​​​നം, ട്വ​​​​​ന്‍റി-20) വേ​​​​​ഗ​​​​​ത്തി​​​​​ൽ 22,000 റ​​​​​ണ്‍​സ് എ​​​​​ന്ന നേ​​​​​ട്ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു. 462 ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ​​​​​നി​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു കോ​​​​​ഹ്‌​​​​ലി​​​​​യു​​​​​ടെ 22,000 ക്ല​​​​​ബ് പ്ര​​​​​വേ​​​​​ശ​​​​​നം. സ​​​​​ച്ചി​​​​​ൻ 22,000 അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​ട്ര ​റ​​​​​ണ്‍​സ് നേ​​​​​ടാ​​​​​ൻ എ​​​​​ടു​​​​​ത്ത​​​​​ത് 493 ഇ​​​​​ന്നിം​​​​​ഗ്സ് ആ​​​​​യി​​​​​രു​​​​​ന്നു.

ഇ​​​​​ന്ന​​​​​ലെ 78 പ​​​​​ന്തി​​​​​ൽ 63 റ​​​​​ണ്‍​സ് നേ​​​​​ടി​​​​​യ കോ​​​​​ഹ്‌​​​​ലി, ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ വേ​​​​​ഗ​​​​​ത്തി​​​​​ൽ 12,000 റ​​​​​ണ്‍​സ് തി​​​​​ക​​​​​യ്ക്കു​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡും സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. 23 റ​​​​​ണ്‍​സി​​​​​ൽ എ​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ഴാ​​​​ണ് കോ​​​​​ഹ്‌​​​​ലി 12,000 ഏ​​​​​ക​​​​​ദി​​​​​ന റ​​​​​ണ്‍​സി​​​​​ൽ എ​​​​​ത്തി​​​​യ​​​​ത്. 242 ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ​​​​​നി​​​​​ന്നാ​​​​​ണി​​​​​ത്. 50ൽ ​​​​​അ​​​​​ധി​​​​​കം ബാ​​​​​റ്റിം​​​​​ഗ് ശ​​​​​രാ​​​​​ശ​​​​​രി​​​​​യോ​​​​​ടെ ഈ ​​​​​നേ​​​​​ട്ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കു​​​​​ന്ന ആ​​​​​ദ്യ താ​​​​​ര​​​​​വു​​​​​മാ​​​​​ണ് കോ​​​​​ഹ്‌​​​​ലി. സ​​​​​ച്ചി​​​​​ൻ തെ​​​​​ണ്ടു​​​​​ൽ​​​​​ക്ക​​​​​ർ ത​​​​​ന്‍റെ 300-ാം ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ​​​​​ആ​​​​​യി​​​​​രു​​​​​ന്നു ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ 12,000 റ​​​​​ണ്‍​സ് ക്ല​​​​​ബ്ബി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്. 2003 മാ​​​​​ർ​​​​​ച്ച് ഒ​​​​​ന്നി​​​​​ന് പാ​​​​​ക്കി​​​​​സ്ഥാ​​​​​നെ​​​​​തി​​​​​രാ​​​​​യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ത്. സ​​​​​ച്ചി​​​​​ൻ 13 വ​​​​​ർ​​​​​ഷ​​​​​വും 73 ദി​​​​​ന​​​​​വും എ​​​​​ടു​​​​​ത്താ​​​​​ണ് അ​​​​​ന്ന് ആ ​​​​​നേ​​​​​ട്ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​തെ​​​​​ങ്കി​​​​​ൽ കോ​​​​​ഹ്‌​​​​ലി​​​​​ക്കു വേ​​​​​ണ്ടി​​​​​വ​​​​​ന്ന​​​​​ത് 12 വ​​​​​ർ​​​​​ഷ​​​​​വും 106 ദി​​​​​വ​​​​​സ​​​​​വും മാ​​​​​ത്രം. ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ വേ​​​​​ഗ​​​​​ത്തി​​​​​ൽ 10,000 (205-ാം ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ), 11,000 (222-ാം ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ) റ​​​​​ണ്‍​സ് ക്ല​​​​​ബ്ബി​​​​​ലെ​​​​​ത്തി​​​​​യ​​​​​തി​​​​​ന്‍റെ റി​​​​​ക്കാ​​​​​ർ​​​​​ഡും കോ​​​​​ഹ്‌​​​​ലി​​​​​ക്കു സ്വ​​​​​ന്തം.


2008 ഓ​​​​​ഗ​​​​​സ്റ്റി​​​​​ൽ ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റി​​​​​യ കോ​​​​​ഹ്‌​​​​ലി, 43 സെ​​​​​ഞ്ചു​​​​​റി​​​​​യും 60 അ​​​​​ർ​​​​​ധ​​​​​സെ​​​​​ഞ്ചു​​​​​റി​​​​​യും അ​​​​​ട​​​​​ക്കം 12,040 റ​​​​​ണ്‍​സ് ഇ​​​​​തു​​​​​വ​​​​​രെ നേ​​​​​ടി​​​​​യി​​​​​ട്ടു​​​​​ണ്ട്. 2008നു​​​​​ശേ​​​​​ഷം കോ​​​​​ഹ്‌​​​​ലി​​​​​ക്ക് ഒ​​​​​രു ക​​​​​ല​​​​​ണ്ട​​​​​ർ വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ൽ ഏ​​​​​ക​​​​​ദി​​​​​ന സെ​​​​​ഞ്ചു​​​​​റി ഇ​​​​​ല്ലാ​​​​​ത്ത​​തു 2020ൽ ​​മാ​​ത്ര​​മാ​​ണെ​​​​​ന്ന​​​​​തും ശ്ര​​​​​ദ്ധേ​​​​​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.