മെ​സി മാ​ജി​ക് ;ഫ്രീ ​കി​ക്ക് ഗോ​ളി​ൽ റൊ​ണാ​ൾ​ഡോ​യെ പിന്തള്ളി ലയണൽ മെ​സി
Monday, January 11, 2021 12:08 AM IST
ബാ​ഴ്സ​ലോ​ണ: സ്പാ​നി​ഷ് ലാ ​ലി​ഗ ഫു​ട്ബോ​ളി​ൽ ബാ​ഴ്സ​ലോ​ണ​യു​ടെ അ​ർ​ജ​ന്‍റൈ​ൻ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​ക്ക് ഇ​ര​ട്ട നേ​ട്ടം. ഗ്ര​നാ​ഡ​യ്ക്കെ​തി​രാ​യ എ​വേ പോ​രാ​ട്ട​ത്തി​ൽ മെ​സി​യു​ടെ​യും ആ​ൻ​ത്വാ​ൻ ഗ്രീ​സ്മാ​ന്‍റെ​യും (12, 63 മി​നി​റ്റു​ക​ൾ) ഇ​ര​ട്ട ഗോ​ൾ മി​ക​വി​ൽ ബാ​ഴ്സ 4-0നു ​ജ​യം സ്വ​ന്ത​മാ​ക്കി.

35, 42 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു മെ​സി​യു​ടെ ഗോ​ൾ. 42-ാം മി​നി​റ്റി​ലെ ഗോ​ൾ ഉ​ജ്വ​ല​മാ​യൊ​രു ഫ്രീ​കി​ക്കി​ൽ​നി​ന്നാ​യി​രു​ന്നു. ക്ല​ബ് ക​രി​യ​റി​ൽ മെ​സി​യു​ടെ 48-ാം ഫ്രീ​കി​ക്ക് ഗോ​ളാ​ണി​ത്. ചി​ര​വൈ​രി​യാ​യ പോ​ർ​ച്ചു​ഗീ​സ് സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ൾ​ഡോ​യെ (47 ഫ്രീ​കി​ക്ക് ഗോ​ൾ) ഇ​തോ​ടെ മെ​സി പി​ന്ത​ള്ളി. ഇ​രു​വ​രും 47 ഫ്രീ​കി​ക്ക് ഗോ​ളു​മാ​യി ഒ​പ്പ​മാ​യി​രു​ന്നു. മെ​സി​യു​ടെ 48 ഫ്രീ​കി​ക്ക് ഗോ​ളു​ക​ളി​ൽ 37 എ​ണ്ണം ലാ ​ലി​ഗ​യി​ലാ​ണ്. റൊ​ണാ​ൾ​ഡോ​യു​ടെ ക്ല​ബ് ക​രി​യ​റി​ലെ 47 ഫ്രീ​കി​ക്ക് ഗോ​ളു​ക​ളി​ൽ 32 എ​ണ്ണ​മേ ലീ​ഗു​ക​ളി​ൽ​നി​ന്നു​ള്ളൂ.


ഗ്ര​ന​ഡ​യ്ക്കെ​തി​രാ​യ ഇ​ര​ട്ട ഗോ​ൾ​കൂ​ടി​യാ​യ​തോ​ടെ സീ​സ​ണി​ൽ മെ​സി​യു​ടെ ഗോ​ളെ​ണ്ണം 11 ആ​യി. ഇ​തോ​ടെ ലാ ​ലി​ഗ ച​രി​ത്ര​ത്തി​ൽ തു​ട​ർ​ച്ച​യാ​യി 15 സീ​സ​ണു​ക​ളി​ൽ 10+ ഗോ​ൾ നേ​ടു​ന്ന ആ​ദ്യ താ​ര​മെ​ന്ന റി​ക്കാ​ർ​ഡും മെ​സി കു​റി​ച്ചു. ബാ​ഴ്സ​യു​ടെ ബി​ൽ​ബാ​വൊ​യ്ക്കെ​തി​രാ​യ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലും മെ​സി ഇ​ര​ട്ട ഗോ​ൾ നേ​ടി​യി​രു​ന്നു.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ റ​യ​ൽ മാ​ഡ്രി​ഡ് എ​വേ പോ​രാ​ട്ട​ത്തി​ൽ ഒ​സാ​സു​ന​യു​മാ​യി ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. സെ​വി​യ്യ 3-2ന് ​റ​യ​ൽ സോ​സി​ഡാ​ഡി​നെ​യും വി​യ്യാ​റ​യ​ൽ 4-0ന് ​സെ​ൽ​റ്റ വി​ഗൊ​യെ​യും കീ​ഴ​ട​ക്കി. 15 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 38 പോ​യി​ന്‍റു​ള്ള അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് ആ​ണ് ലീ​ഗി​ന്‍റെ ത​ല​പ്പ​ത്ത്. റ​യ​ൽ മാ​ഡ്രി​ഡ് (37), ബാ​ഴ്സ​ലോ​ണ (34) എ​ന്നി​വ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.