എ​ത്ര​നേ​രം... ഇ​ന്ത്യ​ക്കു വി​ജ​യ ല​ക്ഷ്യം 407
Monday, January 11, 2021 12:08 AM IST
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ മൂ​ന്നാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ന്‍റെ അ​വ​സാ​ന​ദി​ന​മാ​യ ഇ​ന്ന് മ​ത്സ​രം ആ​രം​ഭി​ക്കു​ന്പോ​ൾ അ​റി​യേ​ണ്ട​ത് ഒ​ന്നു​മാ​ത്രം, ഇ​ന്ത്യ എ​ത്ര​നേ​രം ഓ​സീ​സ് ബൗ​ളിം​ഗി​നെ ചെ​റു​ത്തു​നി​ൽ​ക്കും.

407 റ​ൺ​സ് എ​ന്ന വി​ജ​യ​ല​ക്ഷ്യ​ത്തി​നാ​യി ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ക്രീ​സി​ലെ​ത്തി​യ ഇ​ന്ത്യ നാ​ലാം​ദി​നം അ​വ​സാ​നി​ച്ച​പ്പോ​ൾ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 98 റ​ൺ​സ് എ​ടു​ത്തു. എ​ട്ട് വി​ക്ക​റ്റ് ശേ​ഷി​ക്കേ 309 റ​ൺ​സ് പി​ന്നി​ലാ​ണ് ഇ​ന്ത്യ. ചേ​തേ​ശ്വ​ർ പൂ​ജാ​ര (9), ക്യാ​പ്റ്റ​ൻ അ​ജി​ങ്ക്യ ര​ഹാ​നെ (4) എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ. ഓ​സീ​സ് ബൗ​ളിം​ഗി​നെ ചെ​റു​ത്തു​നി​ന്ന് മ​ത്സ​രം സ​മ​നി​ല​യി​ലാ​ക്കാ​ൻ ഇ​ന്ത്യ​ക്ക് സാ​ധി​ക്കു​മോ എ​ന്ന​തും ആ​വേ​ശ​ക​ര​മാ​യ കാ​ത്തി​രി​പ്പാ​ണ്. സ്കോ​ർ: ഓ​സ്ട്രേ​ലി​യ 338, 312/6 ഡി​ക്ല​യേ​ർ​ഡ്. ഇ​ന്ത്യ 244, 98/2.

കൈ​വി​ട്ട തു​ട​ക്കം

ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 103 എ​ന്ന നി​ല​യി​ൽ ഓ​സ്ട്രേ​ലി​യ​യു​ടെ ര​ണ്ടാം ഇ​ന്നിം​ഗ്സ് പു​ന​രാ​രം​ഭി​ച്ചാ​ണ് നാ​ലാം​ദി​നം മ​ത്സ​രം ആ​രം​ഭി​ച്ച​ത്. നാ​ലാം​ദി​ന​ത്തി​ലെ ര​ണ്ടാം പ​ന്തി​ൽ മാ​ർ​ന​സ് ല​ബൂ​ഷെ​യ്നെ പു​റ​ത്താ​ക്കാ​നു​ള്ള അ​വ​സ​രം ഇ​ന്ത്യ ന​ഷ്ട​പ്പെ​ടു​ത്തി. ജ​സ്പ്രീ​ത് ബും​റ​യു​ടെ പ​ന്തി​ൽ ഹ​നു​മ വി​ഹാ​രി അ​നാ​യാ​സ ക്യാ​ച്ച് വി​ട്ടു​ക​ള​ഞ്ഞു. ഓ​സീ​സ് താ​രം 47ൽ ​റ​ൺ​സി​ൽ നി​ൽ​ക്കേ​യാ​യി​രു​ന്നു അ​ത്. 73 റ​ൺ​സ് നേ​ടി​യ​ശേ​ഷ​മാ​ണ് ല​ബൂ​ഷെ​യ്ൻ പു​റ​ത്താ​യ​ത്. സ്മി​ത്തി​നൊ​പ്പം (81) 103 റ​ൺ​സ് കൂ​ട്ടു​കെ​ട്ടും ല​ബൂ​ഷെ​യ്ൻ പ​ടു​ത്തു​യ​ർ​ത്തി.


രോ​ഹി​ത്, ഗി​ൽ

ഓ​സ്ട്രേ​ലി​യ മു​ന്നോ​ട്ടു​വ​ച്ച 407 റ​ൺ​സ് എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ​മാ​രാ​യ രോ​ഹി​ത് ശ​ർ​മ​യും (52) ശു​ഭ്മാ​ൻ ഗി​ല്ലും (31) മി​ക​ച്ച രീ​തി​യി​ലാ​ണ് തു​ട​ങ്ങി​യ​ത്. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ ഇ​വ​ർ 71 റ​ൺ​സ് നേ​ടി. നേ​രി​ട്ട 95-ാം പ​ന്തി​ൽ രോ​ഹി​ത് അ​ർ​ധ​സെ​ഞ്ചു​റി പൂ​ർ​ത്തി​യാ​ക്കി. വി​ദേ​ശ​മ​ണ്ണി​ൽ ഓ​പ്പ​ണ​റാ​യി രോ​ഹി​ത്തി​ന്‍റെ ആ​ദ്യ അ​ർ​ധ​സെ​ഞ്ചു​റി​യാ​ണി​ത്.

സ്കോ​ർ​ബോ​ർ​ഡ്


ഓ​സ്ട്രേ​ലി​യ ഒ​ന്നാം ഇ​ന്നിം​ഗ്സ്: 338. ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്സ്: 244.
ഓ​സ്ട്രേ​ലി​യ ര​ണ്ടാം ഇ​ന്നിം​ഗ്സ്: വാ​ർ​ണ​ർ എ​ൽ​ബി​ഡ​ബ്ല്യു ബി ​അ​ശ്വി​ൻ 13, പു​കോ​വ്സ്കി സി ​സാ​ഹ (സ​ബ്) ബി ​സി​റാ​ജ് 10, ല​ബൂ​ഷെ​യ്ൻ സി ​സാ​ഹ (സ​ബ്) ബി ​സൈ​നി 73, സ്മി​ത്ത് എ​ൽ​ബി​ഡ​ബ്ല്യു ബി ​അ​ശ്വി​ൻ 81, വേ​ഡ് സി ​സാ​ഹ (സ​ബ്) ബി ​സൈ​നി 4, ഗ്രീ​ൻ സി ​സാ​ഹ (സ​ബ്) ബി ​ബും​റ 84, പെ​യ്ൻ നോ​ട്ടൗ​ട്ട് 39, എ​ക്സ്ട്രാ​സ് 8, ആ​കെ 87 ഓ​വ​റി​ൽ 312/6 ഡി​ക്ല.
ബൗ​ളിം​ഗ്: ബും​റ 21-4-68-1, സി​റാ​ജ് 25-5-90-1, സൈ​നി 16-2-54-2, അ​ശ്വി​ൻ 25-1-95-2.

ഇ​ന്ത്യ ര​ണ്ടാം ഇ​ന്നിം​ഗ്സ്: രോ​ഹി​ത് സി ​സ്റ്റാ​ർ​ക്ക് ബി ​ക​മ്മി​ൻ​സ് 52, ഗി​ൽ സി ​പെ​യ്ൻ ബി ​ഹെ​യ്സ​ൽ​വു​ഡ് 31, പൂ​ജാ​ര നോ​ട്ടൗ​ട്ട് 9, ര​ഹാ​നെ നോ​ട്ടൗ​ട്ട് 4, എ​ക്സ്ട്രാ​സ് 2, ആ​കെ 34 ഓ​വ​റി​ൽ 98/2.

ബൗ​ളിം​ഗ്: സ്റ്റാ​ർ​ക്ക് 6-0-27-0, ഹെ​യ്സ​ൽ​വു​ഡ് 8-3-11-1, ക​മ്മി​ൻ​സ് 9-1-25-1, ലി​യോ​ൺ 9-3-22-0, ഗ്രീ​ൻ 2-0-12-0.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.