നോർത്ത് ഈസ്റ്റിനെതിരേ സ​മ​നി​ല തെ​റ്റാ​തെ ബം​ഗ​ളൂ​രു
നോർത്ത് ഈസ്റ്റിനെതിരേ  സ​മ​നി​ല തെ​റ്റാ​തെ ബം​ഗ​ളൂ​രു
Tuesday, January 12, 2021 11:37 PM IST
വാ​സ്കോ: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ​തി​രേ 1-1 സ​മ​നി​ല​യു​മാ​യി ബം​ഗ​ളൂ​രു എ​ഫ്സി ത​ടി​ത​പ്പി. 27-ാം മി​നി​റ്റി​ൽ ലൂ​യി​സ് മ​ച്ചാ​ഡോ​യി​ലൂ​ടെ മു​ന്നി​ൽ​ക​ട​ന്ന നോ​ർ​ത്ത് ഈ​സ്റ്റി​നെ 49-ാം മി​നി​റ്റി​ൽ രാ​ഹു​ൽ ബെ​ക്കെ​യി​ലൂ​ടെ​യാ​ണ് ബം​ഗ​ളൂ​രു സ​മ​നി​ല​യി​ൽ പി​ടി​ച്ച​ത്. തു​ട​ർ​ച്ച​യാ​യ നാ​ല് തോ​ൽ​വി​ക്കു​ശേ​ഷ​മാ​ണ് ബം​ഗ​ളൂ​രു ഒ​രു പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കു​ന്ന​ത്. താ​ഴേ​ത്ത​ട്ടി​ലു​ള്ള ഈ​സ്റ്റ് ബം​ഗാ​ളി​നോ​ട് 1-0ന് ​ബം​ഗ​ളൂ​രു ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.


നോ​ർ​ത്ത് ഈ​സ്റ്റ് തു​ട​ർ​ച്ച​യാ​യ ര​ണ്ട് തോ​ൽ​വി​ക്കു​ശേ​ഷ​മാ​ണ് സ​മ​നി​ല നേ​ടു​ന്ന​ത്. 11 മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ബം​ഗ​ളൂ​രു 13 പോ​യി​ന്‍റു​മാ​യി ആ​റാ​മ​താ​ണ്. 12 പോ​യി​ന്‍റു​മാ​യി നോ​ർ​ത്ത് ഈ​സ്റ്റ് ഏ​ഴാം സ്ഥാ​ന​ത്തു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.