കീ​​യ​​ർ ഷൂ​​ട്ട്; ബ​​യേ​​ൺ ഔ​​ട്ട്
കീ​​യ​​ർ ഷൂ​​ട്ട്; ബ​​യേ​​ൺ ഔ​​ട്ട്
Thursday, January 14, 2021 11:46 PM IST
മ്യൂ​​ണി​​ക്: ജ​​ർ​​മ​​ൻ സൂ​​പ്പ​​ർ ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ കി​​രീ​​ടനേ​​ട്ട​​ത്തി​​ൽ (20) റി​​ക്കാ​​ർ​​ഡു​​ള്ള വ​​ന്പ​​ന്മാ​​രാ​​യ ബ​​യേ​​ൺ മ്യൂ​​ണി​​ക്കി​​ന് അ​​പ്ര​​തീ​​ക്ഷി​​ത തോ​​ൽ​​വി. ര​​ണ്ടാം റൗ​​ണ്ട് പോ​​രാ​​ട്ട​​ത്തി​​ൽ ര​​ണ്ടാം ഡി​​വി​​ഷ​​ൻ ക്ല​​ബ്ബാ​​യ ഹോ​​ള്‍​സ്റ്റെ​​യി​​ന്‍ കീ​​യ​​ൽ ഷൂ​​ട്ടൗ​​ട്ടി​​ലൂ​​ടെ ബ​​യേ​​ണി​​നെ അ​​ട്ടി​​മ​​റി​​ച്ച​​ത്.​​

നി​​ശ്ചി​​ത സ​​മ​​യ​​ത്തും അ​​ധി​​കസ​​മ​​യ​​ത്തും ഇ​​രു ടീ​​മു​​ം 2-2 സ​​മ​​നി​​ല പാ​​ലി​​ച്ച​​തോ​​ടെ​​യാ​​ണ് മ​​ത്സ​​രം ഷൂ​​ട്ടൗ​​ട്ടി​​ലേ​​ക്ക് നീ​​ണ്ട​​ത്. ഷൂ​​ട്ടൗ​​ട്ടി​​ൽ 6-5ന്‍റെ ജ​​യ​​ത്തോ​​ടെ കീ​​യ​​ൽ മൂ​​ന്നാം റൗ​​ണ്ടി​​ലേ​​ക്ക് മു​​ന്നേ​​റി. ബ​​യേ​​ണി​​നാ​​യി ആ​​റാം കി​​ക്കെ​​ടു​​ത്ത മ​​ധ്യ​​നി​​ര​​താ​​രം മാ​​ര്‍​ക്ക് റോ​​ക്ക​​യു​​ടെ ലക്ഷ്യം പിഴച്ച​​തോ​​ടെ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ അ​​ട്ടി​​മ​​റി​​യു​​മാ​​യി കി​​യ​​ല്‍ മൂ​​ന്നാം റൗ​​ണ്ടി​​ല്‍ പ്ര​​വേ​​ശി​​ച്ചു.


2000ത്തി​​നു​​ശേ​​ഷം ഇ​​താ​​ദ്യ​​മാ​​യാ​​ണ് ബ​​യേ​​ൺ ജ​​ർ​​മ​​ൻ സൂ​​പ്പ​​ർ ക​​പ്പി​​ന്‍റെ ര​​ണ്ടാം റൗ​​ണ്ടി​​ൽ പു​​റ​​ത്ത​​ാകു​​ന്ന​​ത്. അ​​തും, ബു​​ണ്ട​​സ് ലി​​ഗ​​യി​​ൽ ഇ​​ല്ലാ​​ത്ത ഒ​​രു ടീ​​മി​​നെ​​തി​​രേ പ​​രാ​​ജ​​യ​​പ്പെ​​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.