സൂ​​പ്പ​​ർ പി​​എ​​സ്ജി
Thursday, January 14, 2021 11:46 PM IST
പാ​​രീ​​സ്: ഫ്ര​​ഞ്ച് സൂ​​പ്പ​​ർ ക​​പ്പ് ഫു​​ട്ബോ​​ൾ കി​​രീ​​ടം പാ​​രി സാ​​ൻ ഷെ​​ർ​​മ​​യ്ന്. കി​​രീ​​ട പോ​​രാ​​ട്ട​​ത്തി​​ൽ മാ​​ഴ്സെ​​യെ 2-1ന് ​​പി​​എ​​സ്ജി കീ​​ഴ​​ട​​ക്കി. പ​​രി​​ക്കേ​​റ്റ് വി​​ശ്ര​​മ​​ത്തി​​ലാ​​യി​​രു​​ന്നു ബ്ര​​സീ​​ൽ സൂ​​പ്പ​​ർ താ​​രം നെ​​യ്മ​​ർ പി​​എ​​സ്ജി​​ക്കാ​​യി ക​​ള​​ത്തി​​ലി​​റ​​ങ്ങി​​യ മ​​ത്സ​​രം​​കൂ​​ടി​​യാ​​യി​​രു​​ന്നു. ഇ​​ക്കാ​​ർ​​ഡി (39-ാം മി​​നി​​റ്റ്), നെ​​യ്മ​​ർ (85- പെ​​ന​​ൽ​​റ്റി) എ​​ന്നി​​വ​​രാ​​ണ് പി​​എ​​സ്ജി​​ക്കാ​​യി വ​​ല​​കു​​ലു​​ക്കി​​യ​​ത്. ദി​​മി​​ത്രി പാ​​യെ​​റ്റി​​ലൂ​​ടെ (89-ാം മി​​നി​​റ്റ്) മാ​​ഴ്സെ ഒ​​രു ഗോ​​ൾ മ​​ട​​ക്കി​​യെ​​ങ്കി​​ലും ഫ​​ല​​മു​​ണ്ടാ​​യി​​ല്ല. 65-ാം മി​​നി​​റ്റി​​ൽ എ​​യ്ഞ്ച​​ൽ ഡി ​​മ​​രി​​യ​​യ്ക്കു പ​​ക​​ര​​മാ​​യാ​​ണ് നെ​​യ്മ​​ർ ക​​ള​​ത്തി​​ലെ​​ത്തി​​യ​​ത്.


പു​​തി​​യ പ​​രി​​ശീ​​ല​​ക​​ൻ മൗ​​റീ​​ഷ്യൊ പോ​​ച്ചെ​​റ്റീ​​നൊ​​യു​​ടെ കീ​​ഴി​​ൽ പി​​എ​​സ്ജി നേ​​ടു​​ന്ന ആ​​ദ്യ കി​​രീ​​ട​​മാ​​ണ്. പോ​​ച്ചെ​​റ്റീ​​നൊ​​യു​​ടെ പ​​രി​​ശീ​​ല​​ക ക​​രി​​യ​​റി​​ലെ ആ​​ദ്യ കി​​രീ​​ട​​വും. ടോ​​ട്ട​​ന​​ത്തി​​ന്‍റെ പ​​രി​​ശീ​​ല​​ക​​നാ​​യി​​രി​​ക്കേ പോ​​ച്ചെ​​റ്റീ​​നൊ ഇം​​ഗ്ലീ​​ഷ് ലീ​​ഗ് ക​​പ്പ് (2015) ഫൈ​​ന​​ലി​​ലും ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫൈ​​ന​​ലി​​ലും (2019) പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.