പ്ലേ​​യിം​​ഗ് ഇ​​ല​​വ​​ൺ പ്ര​​ഖ്യാ​​പ​​നം അ​​വ​​സാ​​ന നി​​മി​​ഷ​​ത്തേ​​ക്കു മാ​​റ്റി​​വ​​ച്ച് ഇ​​ന്ത്യ
പ്ലേ​​യിം​​ഗ് ഇ​​ല​​വ​​ൺ പ്ര​​ഖ്യാ​​പ​​നം അ​​വ​​സാ​​ന  നി​​മി​​ഷ​​ത്തേ​​ക്കു മാ​​റ്റി​​വ​​ച്ച് ഇ​​ന്ത്യ
Thursday, January 14, 2021 11:46 PM IST
ബ്രി​​സ്ബെ​​യ്ൻ: ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ നാ​​ലാം ടെ​​സ്റ്റി​​നു​​ള്ള ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​ൺ പ്ര​​ഖ്യാ​​പ​​നം അ​​വ​​സാ​​ന മ​​ണി​​ക്കൂ​​റി​​ലേ​​ക്ക് നീ​​ട്ടി​​വ​​ച്ചു. മൂ​​ന്നാം ടെ​​സ്റ്റി​​നി​​ടെ പ​​രി​​ക്കേ​​റ്റ ജ​​സ്പ്രീ​​ത് ബും​​റ​​യെ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​ണി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തു​​മോ എ​​ന്ന​​തു​​ൾ​​പ്പെ​​ടെ​​യു​​ള്ള തീ​​രു​​മാ​​നം ഇ​​ന്ന് ഇ​​ന്ത്യ​​ൻ സ​​മ​​യം പു​​ല​​ർ​​ച്ചെ മാ​​ത്ര​​മേ വെ​​ളി​​പ്പെ​​ടൂ. രാ​​വി​​ലെ 5.30നാ​​ണ് മ​​ത്സ​​രം ആ​​രം​​ഭി​​ക്കു​​ക.

ബും​​റ​​യു​​ടെ ആ​​രോ​​ഗ്യ​​നി​​ല മെ​​ഡി​​ക്ക​​ൽ സം​​ഘം വി​​ല​​യി​​രു​​ത്തി​​വ​​രു​​ക​​യാ​​ണെ​​ന്നും അ​​ദ്ദേ​​ഹം ക​​ളി​​ക്കു​​മോ എ​​ന്ന​​തു സം​​ബ​​ന്ധി​​ച്ച തീ​​രു​​മാ​​നം വെ​​ള്ളി​​യാ​​ഴ്ച പു​​ല​​ർ​​ച്ചെ​​ മാ​​ത്ര​​മേ പറയാനാകൂ എ​​ന്നും ഇ​​ന്ത്യ​​യു​​ടെ ബാ​​റ്റിം​​ഗ് പ​​രി​​ശീ​​ല​​ക​​ൻ വി​​ക്രം റാ​​ത്തോ​​ർ പ​​റ​​ഞ്ഞു. മൂ​​ന്നാം ടെ​​സ്റ്റി​​നി​​ടെ പ​​രി​​ക്കേ​​റ്റ ര​​വീ​​ന്ദ്ര ജ​​ഡേ​​ജ, ഹ​​നു​​മ വി​​ഹാ​​രി എ​​ന്നി​​വ​​ർ നാ​​ലാം ടെ​​സ്റ്റി​​നു​​ണ്ടാ​​കി​​ല്ലെ​​ന്ന് ബി​​സി​​സി​​ഐ നേ​​ര​​ത്തേ വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു.


ഗാ​​ബ ച​​രി​​ത്രം

ഗാ​​ബ മൈ​​താ​​ന​​ത്ത് 1988നു​​ ശേ​​ഷം ഇ​​തു​​വ​​രെ ഓ​​സ്ട്രേ​​ലി​​യ പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​ട്ടി​​ല്ല. വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നോ​​ടാ​​യി​​രു​​ന്നു 1988ൽ ​​ഓ​​സ്ട്രേ​​ലി​​യ ഇ​​വി​​ടെ അ​​വ​​സാ​​ന പ​​രാ​​ജ​​യം രു​​ചി​​ച്ച​​ത്. 2013നു​​ ശേ​​ഷം തു​​ട​​ർ​​ച്ച​​യാ​​യി ഏ​​ഴ് മ​​ത്സ​​ര​​ങ്ങ​​ൾ ഓ​​സ്ട്രേ​​ലി​​യ ഗാ​​ബ​​യി​​ൽ ജ​​യി​​ച്ചു. 62 മ​​ത്സ​​ര​​ങ്ങ​​ൾ ഓ​​സ്ട്രേ​​ലി​​യ ഇ​​വി​​ടെ ക​​ളി​​ച്ച​​തി​​ൽ 40ലും ​​വി​​ജ​​യി​​ച്ചു, എ​​ട്ട് എ​​ണ്ണ​​ത്തി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​പ്പോ​​ൾ 13 എ​​ണ്ണം സ​​മ​​നി​​ല​​യും ഒ​​രെ​​ണ്ണം ടൈ​​യും ആ​​യി. അ​​തേ​​സ​​മ​​യം, ഇ​​ന്ത്യ ഗാ​​ബ​​യി​​ൽ ആ​​റ് മ​​ത്സ​​ര​​ങ്ങ​​ൾ ക​​ളി​​ച്ച​​തി​​ൽ അ​​ഞ്ചി​​ലും പ​​രാ​​ജ​​യ​​പ്പെ​​ട്ടു. ഒ​​രു സ​​മ​​നി​​ല മാ​​ത്ര​​മാ​​ണ് ഇ​​ന്ത്യ​​ക്ക് നേ​​ടാ​​ൻ സാ​​ധി​​ച്ച​​ത്, 2003-04ൽ ​​സൗ​​ര​​വ് ഗാം​​ഗു​​ലി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാണത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.