ഇ​ഞ്ചു​റി​ ടൈം ഗോളിൽ ബ്ലാ​സ്റ്റേ​ഴ്സ് കു​ടു​ങ്ങി
Friday, January 15, 2021 11:54 PM IST
വാ​സ്കോ: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് സ​മ​നി​ല. ഇ​ഞ്ചു​റി ടൈ​മി​ൽ നേ​ടി​യ ഗോ​ളി​ൽ ഈ​സ്റ്റ് ബം​ഗാ​ൾ 1-1ന് ​ബ്ലാ​സ്റ്റേ​ഴ്സി​നെ ത​ള​ച്ചു. ജോ​ർ​ഡ​ൻ മ​റെ (64-ാം മി​നി​റ്റ്) ബ്ലാ​സ്റ്റേ​ഴ്സി​നാ​യും സ്കോ​ട്ട് നെ​വി​ല്ലെ (90+5-ാം മി​നി​റ്റ്) ഈ​സ്റ്റ് ബം​ഗാ​ളി​നാ​യും വ​ല​കു​ലു​ക്കി. 11 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 11 പോ​യി​ന്‍റു​മാ​യി ഈ​സ്റ്റ് ബം​ഗാ​ൾ ഒ​ന്പ​താം സ്ഥാ​ന​ത്ത് തു​ട​രു​ന്നു. 10 പോ​യി​ന്‍റു​ള്ള ബ്ലാ​സ്റ്റേ​ഴ്സ് 10-ാമ​താ​ണ്.

ഗോ​ൾ ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു​ശേ​ഷം 64-ാം മി​നി​റ്റി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ലീ​ഡ് നേ​ടി. മൈ​ന​സ് പാ​സി​ലൂ​ടെ ല​ഭി​ച്ച പ​ന്ത് ബ്ലാ​സ്റ്റേ​ഴ്സ് ഗോ​ളി ആ​ർ​ബി​നോ ഗോ​മ​സ് ഈ​സ്റ്റ് ബം​ഗാ​ൾ ഹാ​ഫി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ജോ​ർ​ഡ​ൻ മ​റെ​യ്ക്ക് ല​ക്ഷ്യ​മാ​ക്കി നീ​ട്ടി അ​ടി​ച്ചു. മു​ന്നോ​ട്ട് ഓ​ടി​ക്ക​യ​റി​യ മ​റെ, നെ​ഞ്ചി​ൽ പ​ന്ത് സ്വീ​ക​രി​ച്ച് ത​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി. ഒ​പ്പം ഓ​ടി​യെ​ത്തി​യ ര​ണ്ട് ഈ​സ്റ്റ് ബം​ഗാ​ൾ പ്ര​തി​രോ​ധ​താ​ര​ങ്ങ​ളെ പി​ന്ത​ള്ളി​യ മ​റെ, പ​ന്ത് വ​ല​യി​ലാ​ക്കി. ഇ​ഞ്ചു​റി ടൈ​മി​ന്‍റെ അ​വ​സാ​ന നി​മി​ഷം ല​ഭി​ച്ച കോ​ർ​ണ​ർ കി​ക്കി​ൽ​നി​ന്ന് നെ​വി​ല്ലെ ഹെ​ഡ​ർ ഗോ​ളി​ലൂ​ടെ ഈ​സ്റ്റ് ബം​ഗാ​ളി​നു സ​മ​നി​ല സ​മ്മാ​നി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.