കേ​ര​ളം പു​റ​ത്ത്
Wednesday, January 20, 2021 12:16 AM IST
മും​​​​ബൈ: സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍​റി​ൽ കേ​ര​ളം നോ​ക്കൗ​ട്ട് കാ​ണാ​തെ പു​റ​ത്ത്. ഗ്രൂ​പ്പ് ഇ​യി​ലെ അ​വ​സാ​ന മ​ൽ​സ​ര​ത്തി​ൽ ഹ​രി​യാ​ന​യോ​ടു നാ​ലു റ​ണ്‍​സി​നാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ തോ​ൽ​വി. അ​വ​സാ​ന ഓ​വ​റി​ൽ 12 റ​ൺ​സ് ആ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ വി​ജ​യ ല​ക്ഷ്യം.

ഹ​രി​യാ​ന നി​ശ്ചി​ത ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 198 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി. കേ​ര​ള​ത്തി​ന് ആ​റു വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ത്തി 194 റ​ണ്‍​സെ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. സ​ച്ചി​ൻ ബേ​ബി​യും(68) സ​ഞ്ജു സാം​സ​ണും (51) അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.