മും​ബൈ സി​റ്റി​ക്കു ജ​യം
Saturday, January 23, 2021 1:03 AM IST
വാ​സ്കോ: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ന്‍റെ ത​ല​പ്പ​ത്തു​ള്ള മും​ബൈ സി​റ്റി​ക്ക് സീ​സ​ണി​ൽ ഒ​ന്പ​താം ജ​യം. ഈ​സ്റ്റ് ബം​ഗാ​ളി​നെ 1-0ന് ​മും​ബൈ സി​റ്റി പ​രാ​ജ​യ​പ്പെ​ടു​ത്തി. 27-ാം മി​നി​റ്റി​ൽ പ്ര​തി​രോ​ധ​നി​ര​ക്കാ​ര​ൻ മൗ​ർ​ത​ഡ ഫാ​ൾ ആ​ണ് മും​ബൈ​യു​ടെ ജ​യം കു​റി​ച്ച ഗോ​ൾ സ്വ​ന്ത​മാ​ക്കി​യ​ത്. പ​ന്ത് നി​യ​ന്ത്രി​ച്ച​തി​ലും (64%) ഷോ​ട്ടു​തി​ർ​ത്ത​തി​ലും (13-12) ഈ​സ്റ്റ് ബം​ഗാ​ൾ ആ​യി​രു​ന്നു മു​ന്നി​ൽ.

29 പോ​യി​ന്‍റാ​യി മും​ബൈ​ക്ക്. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള എ​ടി​കെ ബ​ഗാ​നേ​ക്കാ​ൾ (24) അ​ഞ്ച് പോ​യി​ന്‍റ് മു​ന്നി​ലാ​ണ് മും​ബൈ. 12 പോ​യി​ന്‍റു​മാ​യി ഈ​സ്റ്റ് ബം​ഗാ​ൾ 10-ാമ​താ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.