എയ്ഞ്ചലായി മാ​​​​ത്യൂ​​​​സ്
Saturday, January 23, 2021 1:03 AM IST
ഗാ​​​​ലെ: എ​​​​​​​യ്ഞ്ച​​​​​​​ലോ മാ​​​​​​​ത്യൂ​​​​​​​സി​​​​​​​ന്‍റെ സെ​​​​​​​ഞ്ചു​​​​​​​റി മി​​​​​​​ക​​​​​​​വി​​​​​​​ൽ ഗാ​​​​​​​ലെ ടെ​​​​​​​സ്റ്റി​​​​​​​ൽ ശ്രീ​​​​​​​ല​​​​​​​ങ്ക മി​​​​​​​ക​​​​​​​ച്ച നി​​​​​​​ല​​​​​​​യി​​​​​​​ൽ. ര​​​​​​​ണ്ടാം ടെ​​​​​​​സ്റ്റി​​​​​​​ന്‍റെ ആ​​​​​​​ദ്യ ദി​​​​​​​നം നാ​​​​​​​ലു വി​​​​​​​ക്ക​​​​​​​റ്റ് ന​​​​​​​ഷ്ട​​​​​​​ത്തി​​​​​​​ൽ 229 റ​​​​​​​ണ്‍​സ് എ​​​​​​​ന്ന നി​​​​​​​ല​​​​​​​യി​​​​​​​ലാ​​​​​​​ണു ല​​​​​​​ങ്ക. 107 റ​​​​​​​ണ്‍​സു​​​​​​​മാ​​​​​​​യി മാ​​​​​​​ത്യൂ​​​​​​​സും 19 റ​​​​​​​ണ്‍​സു​​​​​​​മാ​​​​​​​ണു നി​​​​​​​രോ​​​​​​​ഷ​​​​​​​ൻ ഡി​​​​​​​ക്വെ​​​​​​​ല്ല​​​​​​​യു​​​​​​​മാ​​​​​​​ണു ക്രീ​​​​​​​സി​​​​​​​ൽ. മാ​​​​​ത്യൂ​​​​​സി​​​​​ന്‍റെ 11-ാം ടെ​​​​​സ്റ്റ് സെ​​​​​ഞ്ചു​​​​​റി​​​​​യാ​​​​​ണി​​​​​ത്.

ടോ​​​​​​​സ് നേ​​​​​​​ടി ബാ​​​​​​​റ്റിം​​​​​​​ഗ് തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​ത്ത ല​​​​​​​ങ്ക​​​​​​​യ്ക്ക് കു​​​​​​​ശാ​​​​​​​ൽ പെ​​​​​​​രേ​​​​​​​ര (6), ഒ​​​​​​​ഷാ​​​​​​​ഡ ഫെ​​​​​​​ർ​​​​​​​ണാ​​​​​​​ണ്ടോ (0) എ​​​​​​​ന്നി​​​​​​​വ​​​​​​​രെ തു​​​​​​​ട​​​​​​​ക്ക​​​​​​​ത്തി​​​​​​​ൽ​​​​​​​ത്ത​​​​​​​ന്നെ ന​​​​​​​ഷ്ട​​​​​​​പ്പെ​​​​​​​ട്ടു. ജ​​​​​​​യിം​​​​​​​സ് ആ​​​​​​​ൻ​​​​​​​ഡേ​​​​​​​ഴ്സ​​​​​​​ണാ​​​​​​​യി​​​​​​​രു​​​​​​​ന്നു വി​​​​​​​ക്ക​​​​​​​റ്റ്. ഇ​​​​​​​ന്നിം​​​​​​​ഗ്സി​​​​​​​ന്‍റെ അ​​​​​​​ഞ്ചാം ഓ​​​​​​​വ​​​​​​​റി​​​​​​​ൽ ബാ​​​​​​​റ്റു​​​​​​​ചെ​​​​​​​യ്യേ​​​​​​​ണ്ടി വ​​​​​​​ന്ന മാ​​​​​​​ത്യൂ​​​​​​​സ് ഓ​​​​​​​പ്പ​​​​​​​ണ​​​​​​​ർ ല​​​​​​​ഹി​​​​​​​രു തി​​​​​​​രി​​​​​​​മ​​​​​​​ന​​​​​​​യ്ക്കൊ​​​​​​​പ്പം ല​​​​​​​ങ്ക​​​​​​​ൻ ഇ​​​​​​​ന്നിം​​​​​​​ഗ്സി​​​​​​​നെ കൈ​​​​​​​പി​​​​​​​ടി​​​​​​​ച്ചു​​​​​​​ക​​​​​​​യ​​​​​​​റ്റി. എ​​​​​​​ന്നാ​​​​​​​ൽ, വ്യ​​​​​​​ക്തി​​​​​​​ഗ​​​​​​​ത സ്കോ​​​​​​​ർ 43-ൽ ​​​​​​​നി​​​​​​​ൽ​​​​​​​ക്ക​​​​​​​വെ തി​​​​​​​രി​​​​​​​മ​​​​​​​ന​​​​​​​യെ പു​​​​​​​റ​​​​​​​ത്താ​​​​​​​ക്കി ആ​​​​​​​ൻ​​​​​​​ഡേ​​​​​​​ഴ്സ​​​​​​​ണ്‍ വീ​​​​​​​ണ്ടും ആ​​​​​​​ഞ്ഞ​​​​​​​ടി​​​​​​​ച്ചു.


ദി​​​​​​​നേ​​​​​​​ശ് ച​​​​​​​ണ്ഡി​​​​​​​മ​​​​​​​ൽ മാ​​​​​​​ത്യൂ​​​​​​​സി​​​​​​​ന് ഉ​​​​​​​റ​​​​​​​ച്ച പി​​​​​​​ന്തു​​​​​​​ണ ന​​​​​​​ൽ​​​​​​​കി​​​​​​​യ​​​​​​​തോ​​​​​​​ടെ ല​​​​​​​ങ്ക ക​​​​​​​രു​​​​​​​ത്താ​​​​​​​ർ​​​​​​​ജി​​​​​​​ച്ചു. അ​​​​​​​ർ​​​​​​​ധ​​​​​​​സെ​​​​​​​ഞ്ചു​​​​​​​റി കു​​​​​​​റി​​​​​​​ച്ച​​​​​​​യു​​​​​​​ട​​​​​​​ൻ ച​​​​​​​ണ്ഡി​​​​​​​മ​​​​​​​ൽ (52) മ​​​​​​​ട​​​​​​​ങ്ങി. നാ​​​​​​​ലാം വി​​​​​​​ക്ക​​​​​​​റ്റി​​​​​​​ൽ ഇ​​​​​​​രു​​​​​​​വ​​​​​​​രും ചേ​​​​​​​ർ​​​​​​​ന്നു 117 റ​​​​​​​ണ്‍​സ് അ​​​​​​​ടി​​​​​​​ച്ചു. ഡി​​​​​​​ക്വെ​​​​​​​ല്ല​​​​​​​യെ കൂ​​​​​​​ട്ടു​​​​​​​പി​​​​​​​ടി​​​​​​​ച്ചാ​​​​​​​ണു മാ​​​​​​​ത്യൂ​​​​​​​സ് സെ​​​​​​​ഞ്ചു​​​​​​​റി പൂ​​​​​​​ർ​​​​​​​ത്തി​​​​​​​യാ​​​​​​​ക്കി​​​​​​​യ​​​​​​​ത്.
സ​​​​​​​ന്ദ​​​​​​​ർ​​​​​​​ശ​​​​​​​ക​​​​​​​ർ​​​​​​​ക്കാ​​​​​​​യി ആ​​​​​​​ൻ​​​​​​​ഡേ​​​​​​​ഴ്സ​​​​​​​ണ്‍ 24 റ​​​​​​​ണ്‍​സ് വ​​​​​​​ഴ​​​​​​​ങ്ങി മൂ​​​​​​​ന്നു വി​​​​​​​ക്ക​​​​​​​റ്റ് സ്വന്തമാക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.