ബ​​​​യേ​​​​ണ്‍ തോ​​​​റ്റു
ബ​​​​യേ​​​​ണ്‍ തോ​​​​റ്റു
Monday, February 22, 2021 12:04 AM IST
ഫ്രാ​​​​ങ്ക്ഫ​​​​ർ​​​​ട്ട്: ജ​ർ​മ​ൻ ബു​ണ്ട​സ് ലി​ഗ ഫു​ട്ബോ​ളി​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള ബ​യേ​ണ്‍ മ്യൂ​ണി​ക്കി​ന് അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി. എ​വേ പോ​രാ​ട്ട​ത്തി​ൽ 2-1ന് ​ഐ​ൻ​ട്രാ​ക്റ്റ് ഫ്രാ​ങ്ക്ഫ​ർ​ട്ടി​നോ​ടാ​ണു ബ​യേ​ണ്‍ പ​രാ​ജ​യ​പ്പെ​ട്ട​ത്.

റോ​ബ​ർ​ട്ട് ലെ​വ​ൻ​ഡോ​വ്സ്കി​യാ​യി​രു​ന്നു ബ​യേ​ണി​ന്‍റെ ഗോ​ൾ നേ​ട്ട​ക്കാ​ര​ൻ. സീ​സ​ണി​ൽ പോ​ളി​ഷ് താ​ര​ത്തി​ന്‍റെ 26-ാം ഗോ​ളാ​ണി​ത്.


മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ ഡോ​ർ​ട്ട്മു​ണ്ട് 4-0ന് ​ഷാ​ൽ​ക്കെ​യെ​യും സ്റ്റ​ഡ്ഗ​ട്ട് 1-0ന് ​കൊ​ളോ​ണി​നെ​യും കീ​ഴ​ട​ക്കി. 49 പോ​യി​ന്‍റാ​ണു ബ​യേ​ണി​നു​ള്ള​ത്. ലൈ​പ്ഗി​സ് (44) ആ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. ഫ്രാ​ങ്ക്ഫ​ർ​ട്ട് (42) നാ​ലാ​മ​തു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.