കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് എ​ട്ടാം സ​മ​നി​ല
കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് എ​ട്ടാം സ​മ​നി​ല
Monday, February 22, 2021 12:04 AM IST
വാ​സ്കോ: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് എ​ട്ടാം സ​മ​നി​ല. ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​ക്കെ​തി​രാ​യ തോ​ൽ​വി​ക്കു​ശേ​ഷം പ​രി​ശീ​ല​ക സ്ഥാ​ന​ത്തു​നി​ന്ന് കി​ബു വി​കൂ​ന​യെ നീ​ക്കം ചെ​യ്തെ​ങ്കി​ലും ജ​യ​മെ​ന്ന മോ​ഹം സ​ഫ​ല​മാ​ക്കാ​ൻ മ​ഞ്ഞ​പ്പ​ട​യ്ക്ക് സാ​ധി​ച്ചി​ല്ല. ചെ​ന്നൈ​യി​ൻ എ​ഫ്സി​യു​മാ​യി ബ്ലാ​സ്റ്റേ​ഴ്സ് 1-1 സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ഇ​ഷ്ഫാ​ഖ് അ​ഹ​മ്മ​ദി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ഇ​റ​ങ്ങി​യ​ത്.

10-ാം മി​നി​റ്റി​ൽ ഫ​റ്റ്ഹു​ലോവിന്‍റെ ഗോ​ളി​ലൂ​ടെ ചെ​ന്നൈ​യി​ൻ മു​ന്നി​ൽ ക​ട​ന്നു. 29-ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​ന​ൽ​റ്റി കി​ക്ക് ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് ഗാ​രി ഹൂ​പ്പ​റാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​നെ 1-1ൽ ​എ​ത്തി​ച്ച​ത്. 80-ാം മി​നി​റ്റി​ൽ ര​ണ്ടാം മ​ഞ്ഞ​ക്കാ​ർ​ഡി​ലൂ​ടെ എ​നെ​സ് സി​പോ​വി​ച്ച് പു​റ​ത്താ​യ​തോ​ടെ ചെ​ന്നൈ​യി​ൻ 10 പേ​രാ​യി ചു​രു​ങ്ങി. അ​തും മു​ത​ലാ​ക്കാ​ൻ ബ്ലാ​സ്റ്റേ​ഴ്സി​നു സാ​ധി​ച്ചി​ല്ല.


ചെ​ന്നൈ​യി​ന്‍റെ സീ​സ​ണി​ലെ അ​വ​സാ​ന മ​ത്സ​ര​മാ​യി​രു​ന്നു. 19 മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ബ്ലാ​സ്റ്റേ​ഴ്സ് 17 പോ​യി​ന്‍റു​മാ​യി 10-ാം സ്ഥാ​ന​ത്താ​ണ്. 20 പോ​യി​ന്‍റു​മാ​യി എ​ട്ടാം സ്ഥാ​ന​ത്താ​ണ് ചെ​ന്നൈ​യി​ൻ. ബ്ലാ​സ്റ്റേ​ഴ്സി​നു സീ​സ​ണി​ൽ ഒ​രു മ​ത്സ​രം​കൂ​ടി ശേ​ഷി​ക്കു​ന്നു​ണ്ട്. 26ന് ​നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ​തി​രേ​യാ​ണ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.