ഗോ​​കു​​ല മു​​ന്നേ​​റ്റം
ഗോ​​കു​​ല മു​​ന്നേ​​റ്റം
Tuesday, February 23, 2021 11:55 PM IST
കോ​​ൽ​​ക്ക​​ത്ത: ഐ ​​ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ഗോ​​കു​​ലം കേ​​ര​​ള എ​​ഫ്സി​​ക്ക് ജ​​യം. സു​​ദേ​​വ ഡ​​ൽ​​ഹി​​ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ 1-0ന് ​​ഗോ​​കു​​ലം ജ​​യം സ്വ​​ന്ത​​മാ​​ക്കി. ജ​​യ​​ത്തോ​​ടെ പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്തേ​​ക്ക് മു​​ന്നേ​​റാ​​നും ഗോ​​കു​​ല​​ത്തി​​നു സാ​​ധി​​ച്ചു.

ആ​​ദ്യ​​ത്തെ ഒ​​രു മ​​ണി​​ക്കൂ​​റി​​ല​​ധി​​കം ഗോ​​ൾ അ​​ക​​ന്നു​​നി​​ന്നു. ഒ​​ടു​​വി​​ൽ 68-ാം മി​​നി​​റ്റി​​ൽ ഫി​​ലി​​പ്പ് അ​​ഡ്ജാ​​ഹി​​ലൂ​​ടെ ഗോ​​കു​​ലം മു​​ന്നി​​ലെ​​ത്തി. ലീ​​ഡ് ന​​ഷ്ട​​പ്പെ​​ടു​​ത്താ​​തെ വി​​ല​​പ്പെ​​ട്ട മൂ​​ന്ന് പോ​​യി​​ന്‍റ് സ്വ​​ന്ത​​മാ​​ക്കു​​ക​​യും ചെ​​യ്തു.


ഇ​​ന്ന​​ലെ ന​​ട​​ന്ന ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ റി​​യ​​ൽ കാ​​ഷ്മീ​​ർ 3-1ന് ​​ഐ​​സ്വാ​​ൾ എ​​ഫ്സി​​യെ കീ​​ഴ​​ട​​ക്കി. ലീ​​ഗി​​ൽ ഒ​​ന്പ​​ത് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 17 പോ​​യി​​ന്‍റു​​മാ​​യി റി​​യ​​ൽ കാ​​ഷ്മീ​​രാ​​ണ് ഒ​​ന്നാം സ്ഥാ​​ന​​ത്ത്. 16 പോ​​യി​​ന്‍റു​​മാ​​യി ഗോ​​കു​​ലം ര​​ണ്ടാം സ്ഥാ​​ന​​ത്തെ​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.