ബൈ​​സി​​ക്കി​​ൾ കിം​​ഗ് ജിറൂ...
Thursday, February 25, 2021 12:47 AM IST
ബു​​​​​ക്കാ​​​​​റെ​​​​​സ്റ്റ്: ബൈ​​​​​സി​​​​​ക്കി​​​​​ൾ കി​​​​​ക്കി​​​​​ലൂ​​​​​ടെ ഗോ​​​​​ൾ നേ​​​​​ടാ​​​​​നു​​​​​ള്ള ത​​​​​ന്‍റെ പ്ര​​​​​ത്യേ​​​​​ക പാ​​​​​ട​​​​​വം ഒ​​​​​രി​​​​​ക്ക​​​​​ൽ​​​​​ക്കൂ​​​​​ടി പു​​​​​റ​​​​​ത്തെ​​​​​ടു​​​​​ത്ത ഫ്ര​​​​​ഞ്ച് സ്ട്രൈ​​​​​ക്ക​​​​​ർ ഒ​​​​​ലി​​​​​വി​​​​​യെ ജി​​​​​റൂ​​​​​വി​​​​​ലൂ​​​​​ടെ യു​​​​​വേ​​​​​ഫ ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ഇം​​​​​ഗ്ലീ​​​​​ഷ് ക്ല​​​​​ബ്ബാ​​​​​യ ചെ​​​​​ൽ​​​​​സി​​​​​ക്കു ജ​​​​​യം. ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ആ​​​​​ദ്യ​​പാ​​​​​ദ പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ ജി​​​​​റൂ 68-ാം മി​​​​​നി​​​​​റ്റി​​​​​ൽ നേ​​​​​ടി​​​​​യ ഗോ​​​​​ളി​​​​​ൽ ചെ​​​​​ൽ​​​​​സി, സ്പാ​​​​​നി​​​​​ഷ് ക​​​​​രു​​​​​ത്ത​​​​​രാ​​​​​യ അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ മാ​​​​​ഡ്രി​​​​​ഡി​​​​​നെ 1-0നു ​​​​​കീ​​​​​ഴ​​​​​ട​​​​​ക്കി.

ജി​​​​​റൂ ബൈ​​​​​സി​​​​​ക്കി​​​​​ൾ കി​​​​​ക്കി​​​​​ലൂ​​​​​ടെ പ​​​​​ന്ത് വ​​​​​ല​​​​​യി​​​​​ലാ​​​​​ക്കി​​​​​യെ​​​​​ങ്കി​​​​​ലും ഓ​​​​​ഫ് സൈ​​​​​ഡി​​​​​ന്‍റെ മ​​​​​ണ​​​​​മു​​​​​ള്ള​​​​​തി​​​​​നാ​​​​​ൽ റ​​​​​ഫ​​​​​റി ആ​​​​​ദ്യം ഗോ​​​​​ൾ അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചി​​​​​ല്ല. തു​​​​​ട​​​​​ർ​​​​​ന്ന് വി​​​​​എ​​​​​ആ​​​​​റി​​​​​ന്‍റെ സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ​​​​​യാ​​​​​ണു ഗോ​​​​​ൾ അ​​​​​നു​​​​​വ​​​​​ദി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​ത്.

ലാ​​​​​സി​​​​​യൊ 1-4 ബ​​​​​യേ​​​​​ണ്‍

ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗി​​​​​ൽ നി​​​​​ല​​​​​വി​​​​​ലെ ചാ​​​​​ന്പ്യ​​​​ന്മാ​​​​രാ​​​​​യ ബ​​​​​യേ​​​​​ണ്‍ മ്യൂ​​​​​ണി​​​​​ക്ക് ആ​​​​​ദ്യ പാ​​​​​ദ പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ ഏ​​​​​ക​​​​​പ​​​​​ക്ഷീ​​​​​യ ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ സം​​​​​ഘ​​​​​ത്തി​​​​​നെ​​​​​തി​​​​​രേ 4-1നാ​​​​​ണ് ജ​​​​​ർ​​​​​മ​​​​​ൻ വ​​​​​ന്പ​​​​ന്മാ​​​​​രാ​​​​​യ ബ​​​​​യേ​​​​​ണി​​​​​ന്‍റെ ജ​​​​​യം. റോ​​​​​ബ​​​​​ർ​​​​​ട്ട് ലെ​​​​​വ​​​​​ൻ​​​​​ഡോ​​​​​വ്സ്കി (9’), ജ​​​​​മാ​​​​​ൽ മ​​​​​സ്യാ​​​​​ല (24’), ലെ​​​​​റോ​​​​​യ് സ​​​​​നേ (43’) എ​​​​​ന്നി​​​​​വ​​​​​ർ ബ​​​​​യേ​​​​​ണി​​​​​നാ​​​​​യി വ​​​​​ല​​​​​കു​​​​​ലു​​​​​ക്കി. ഒ​​​​​രു ഗോ​​​​​ൾ സെ​​​​​ൽ​​​​​ഫി​​​​​ലൂ​​​​​ടെ​​​​​യും എ​​​​​ത്തി.


ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗി​​​​​ൽ പോ​​​​​ളി​​​​​ഷ് താ​​​​​രം ലെ​​​​​വ​​​​​ൻ​​​​​ഡോ​​​​​വ്സ്കി​​​​​യു​​​​​ടെ ഗോ​​​​​ൾ നേ​​​​​ട്ടം 72 ആ​​​​​യി. റ​​​​​യ​​​​​ൽ മു​​​​​ൻ താ​​​​​രം റൗ​​​​​ളി​​​​​നെ പി​​​​​ന്ത​​​​​ള്ളി ലെ​​​​​വ​​​​​ൻ​​​​​ഡോ​​​​​വ്സ്കി ഗോ​​​​​ൾ​​​​​വേ​​​​​ട്ട​​​​​യി​​​​​ൽ മൂ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്ത് എ​​​​​ത്തി. യു​​​​​വ​​​​​ന്‍റ​​​​​സി​​​​​ന്‍റെ ക്രി​​​​​സ്റ്റ്യാ​​​​​നൊ റൊ​​​​​ണാ​​​​​ൾ​​​​​ഡോ (134), ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യു​​​​​ടെ ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി (119) എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് ബ​​​​​യേ​​​​​ണ്‍ താ​​​​​ര​​​​​ത്തി​​​​​നു മു​​​​​ന്നി​​​​​ലു​​​​​ള്ള​​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.