റൊ​​ണാ​​ൾ​​ഡോ വ​​ലി​​ച്ചെ​​റി​​ഞ്ഞ ആം​​ ബാ​​ൻ​​ഡി​​ന് 55 ല​​ക്ഷം!
റൊ​​ണാ​​ൾ​​ഡോ  വ​​ലി​​ച്ചെ​​റി​​ഞ്ഞ  ആം​​ ബാ​​ൻ​​ഡി​​ന് 55 ല​​ക്ഷം!
Saturday, April 3, 2021 11:27 PM IST
ബെ​​ൽ​​ഗ്രേ​​ഡ്: ഫി​​ഫ 2022 ഖ​​ത്ത​​ർ ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ യോ​​ഗ്യ​​താ മ​​ത്സ​​ര​​ത്തി​​നി​​ടെ ഗോ​​ൾ അ​​നു​​വ​​ദി​​ക്കാ​​ത്ത​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് പോ​​ർ​​ച്ചു​​ഗ​​ൽ സൂ​​പ്പ​​ർ താ​​രം ക്രി​​സ്റ്റ്യാ​​നൊ റൊ​​ണാ​​ൾ​​ഡോ വ​​ലി​​ച്ചെ​​റി​​ഞ്ഞ ആം​​ ബാ​​ൻ​​ഡ് ലേ​​ല​​ത്തി​​ൽ​​പോ​​യ​​ത് 55 ല​​ക്ഷം രൂ​​പ​​യ്ക്ക്. സെ​​ർ​​ബി​​യ​​ൻ സ്റ്റേ​​റ്റ് ടി​​വി​​യാ​​ണ് ഇ​​ക്കാ​​ര്യം റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത​​ത്. ന​​ട്ടെ​​ല്ല് സം​​ബ​​ന്ധ​​മാ​​യ ഗു​​രു​​ത​​ര രോ​​ഗം ബാ​​ധി​​ച്ച ആ​​റു മാ​​സം പ്രാ​​യ​​മു​​ള്ള ഗ​​വ്റി​​ലൊ എ​​ന്ന കു​​ട്ടി​​യു​​ടെ വി​​ദ​​ഗ്ധ ചി​​കി​​ത്സ​​യ്ക്കാ​​ണ് പോ​​ർ​​ച്ചു​​ഗ​​ൽ ക്യാ​​പ്റ്റ​​ന്‍റെ ആം​​ ബാ​​ൻ​​ഡ് ലേ​​ലം ചെ​​യ്ത​​തി​​ലൂ​​ടെ ല​​ഭി​​ച്ച തു​​ക ഉ​​പ​​യോ​​ഗി​​ച്ച​​ത്. സെ​​ർ​​ബി​​യ​​ൻ ജീ​​വ​​കാ​​രു​​ണ്യ സം​​ഘ​​ട​​ന​​യാ​​യി​​രു​​ന്നു ലേലം ന​​ട​​ത്തി​​യ​​ത്.

മാ​​ർ​​ച്ച് 28ന് ​​ബെ​​ൽ​​ഗ്രേ​​ഡി​​ൽ​​വ​​ച്ചു ന​​ട​​ന്ന ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​താ മ​​ത്സ​​ര​​ത്തി​​ൽ സെ​​ർ​​ബി​​യ​​യും പോ​​ർ​​ച്ചു​​ഗ​​ലും 2-2 സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞി​​രു​​ന്നു. മ​​ത്സ​​ര​​ത്തി​​ന്‍റെ ഇ​​ഞ്ചു​​റി ടൈ​​മി​​ന്‍റെ അ​​വ​​സാ​​ന നി​​മി​​ഷ​​മാ​​യി​​രു​​ന്നു റൊ​​ണാ​​ൾ​​ഡോ ഗോ​​ൾ നേ​​ടി​​യ​​ത്. ഗോ​​ൾ ലൈ​​ൻ ക​​ട​​ന്ന പ​​ന്ത് സെ​​ർ​​ബി​​യ​​ൻ പ്ര​​തി​​രോ​​ധ​​താ​​രം ര​​ക്ഷ​​പ്പെ​​ടു​​ത്തി​​യ​​തോ​​ടെ റ​​ഫ​​റി ഗോ​​ൾ അ​​നു​​വ​​ദി​​ച്ചി​​ല്ല. ഇ​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് റൊ​​ണാ​​ൾ​​ഡോ ആം ​​ബാ​​ൻ​​ഡ് വ​​ലി​​ച്ചെ​​റി​​ഞ്ഞ് ക​​ളം വി​​ട്ടു.


സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഡ്യൂ​​ട്ടി​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന അ​​ഗ്നി​​ശ​​മ​​ന സേ​​ന ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ ട​​ച്ച് ലൈ​​നി​​ന് അ​​രി​​കെ കി​​ട​​ന്ന ആം ​​ബാ​​ൻ​​ഡ് ക​​ണ്ടെ​​ത്തു​​ക​​യും ജീ​​വ​​കാ​​രു​​ണ്യ സം​​ഘ​​ട​​ന​​യ്ക്കു കൈ​​മാ​​റു​​ക​​യുമായി​​രു​​ന്നു. ഓ​​ണ്‍ ലൈ​​നാ​​യാ​​ണ് ലേ​​ലം ന​​ട​​ന്ന​​ത്.

ഗോ​​ൾ ലൈ​​ൻ സാ​​ങ്കേ​​തി​​ക വി​​ദ്യ, വി​​എ​​ആ​​ർ എ​​ന്നി​​വ ഇ​​ല്ലാ​​തെ​​യാ​​ണ് മ​​ത്സ​​രം ന​​ട​​ന്ന​​ത്. ഇ​​ത് വ​​ൻ വി​​മ​​ർ​​ശ​​ന​​ങ്ങ​​ൾ​​ക്കും ച​​ർ​​ച്ച​​യ്ക്കും വ​​ഴി​​വ​​ച്ചു. മ​​ത്സ​​രം നി​​യ​​ന്ത്രി​​ച്ച ഡ​​ച്ച് റ​​ഫ​​റി ഡാ​​നി മ​​ക്ക​​ലി പോ​​ർ​​ച്ചു​​ഗ​​ൽ പ​​രി​​ശീ​​ല​​ക​​ൻ ഫെ​​ർ​​ണാ​​ണ്ടോ സാ​​ന്‍റോ​സി​​നോ​​ടും റൊ​​ണാ​​ൾ​​ഡോ​​യോ​​ടും ക്ഷ​​മാ​​പ​​ണം ന​​ട​​ത്തി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.