കെ​പി​എ​ല്‍: ബ്ലാ​സ്റ്റേ​ഴ്സി​ന് ആ​ദ്യ ​ജ​യം
Monday, April 5, 2021 12:02 AM IST
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ല്‍ ന​​​ട​​​ന്ന കേ​​​ര​​​ള പ്രീ​​​മി​​​യ​​​ര്‍ ലീ​​​ഗ് ബി ​​​ഗ്രൂ​​​പ്പ് മ​​​ത്സ​​​ര​​​ത്തി​​​ല്‍ നി​​​ല​​​വി​​​ലെ ചാ​​​മ്പ്യ​​​ന്‍​മാ​​​രാ​​​യ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന് ആ​​​ദ്യ​ ജ​​​യം.

ഗോ​​​ള്‍​ഡ​​​ന്‍ ത്രെ​​​ഡ്സ് എ​​​ഫ്സി​​​യെ എ​​​തി​​​രി​​​ല്ലാ​​​ത്ത ഒ​​​രു ഗോ​​​ളി​​​നാ​​​ണ് തോ​​​ല്‍​പ്പി​​​ച്ച​​​ത്. ര​​​ണ്ടാം പ​​​കു​​​തി​​​യി​​​ല്‍ (55-ാം മി​​​നി​​​റ്റ്) മു​​​ന്നേ​​​റ്റ താ​​​രം നി​​​ഹാ​​​ല്‍ സു​​​ധീ​​​ഷി​​​ന്‍റെ പെ​​​ന​​​ല്‍​റ്റി ഗോ​​​ളാ​​​ണ് ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന് വി​​​ജ​​​യ​​​മൊ​​​രു​​​ക്കി​​​യ​​​ത്. നി​​​ഹാ​​​ല്‍ സു​​​ധീ​​​ഷി​​​നെ ഫൗ​​​ള്‍ ചെ​​​യ്ത​​​തി​​​ന് റ​​​ഫ​​​റി ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യ പെ​​​ന​​​ല്‍​റ്റി വി​​​ധി​​​ച്ചു. കിക്കെ​​​ടു​​​ത്ത നി​​​ഹാ​​​ല്‍ ല​​​ക്ഷ്യം കാ​​​ണു​​​ക​​​യാ​​​യി​​​രു​​​ന്നു. ബ്ലാ​​​സ്റ്റേ​​​ഴ്സ് ഗോ​​​ളി സ​​​ച്ചി​​​ന്‍ സു​​​രേ​​​ഷാ​​​ണ് ക​​​ളി​​​യി​​​ലെ താ​​​രം.


ജ​​​യ​​​ത്തോ​​​ടെ ഗോ​​​ള്‍​ഡ​​​ന്‍ ത്രെ​​​ഡ്സി​​​നെ പി​​​ന്ത​​​ള്ളി ബ്ലാ​​​സ്റ്റേ​​​ഴ്സ് നാ​​​ലാം സ്ഥാ​​​ന​​​ത്തേ​​​ക്ക് മു​​ന്നേ​​​റി. സെ​​​മി​​​സാ​​​ധ്യ​​​ത​​​ക​​​ള്‍ ഉ​​​റ​​​പ്പി​​​ക്കാ​​​ന്‍ ഇ​​​രു​ ടീ​​​മു​​​ക​​​ള്‍​ക്കും ഇ​​​നി ര​​​ണ്ടു മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ കൂ​​​ടി ബാ​​​ക്കി​​​യു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.