ദക്ഷിണാഫ്രിക്ക ജയിച്ചു
ദക്ഷിണാഫ്രിക്ക ജയിച്ചു
Monday, April 5, 2021 12:02 AM IST
ജൊ​ഹ​ന്നാ​സ്ബ​ർ​ഗ്: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ ആ​തി​ഥേ​യ​രാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 17 റ​ൺ​സ് ജ​യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക 50 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 341 റ​ൺ​സ് നേ​ടി. പാ​ക്കി​സ്ഥാ​ന്‍റെ മ​റു​പ​ടി 50 ഓ​വ​റി​ൽ ഒ​ന്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 324ൽ ​അ​വ​സാ​നി​ച്ചു. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര 1-1ൽ ​എ​ത്തി. ആ​ദ്യ മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ മൂ​ന്ന് വി​ക്ക​റ്റി​നു ജ​യി​ച്ചി​രു​ന്നു.


ക്യാ​പ്റ്റ​ൻ തെം​ബ ബൗ​മ (102 പ​ന്തി​ൽ 92), ക്വി​ന്‍റ​ൺ ഡി ​കോ​ക്ക് (86 പ​ന്തി​ൽ 80), വാ​ൻ ഡെ​ർ ഡ​സ​ൻ (37 പ​ന്തി​ൽ 60) എ​ന്നി​വ​രു​ടെ ക​രു​ത്തി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക 341ൽ ​എ​ത്തി​യ​ത്.
പാ​ക്കി​സ്ഥാ​നാ​യി ഫ​ഖാ​ർ സ​മാ​ൻ (155 പ​ന്തി​ൽ 193) ത​ക​ർ​ത്ത​ടി​ച്ചെ​ങ്കി​ലും ജ​യ​ത്തി​ലെ​ത്തി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. 10 സി​ക്സും 18 ഫോ​റും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു സ​മാ​ന്‍റെ മി​ന്നും ഇ​ന്നിം​ഗ്സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.