അ​​​​​പൂ​​​​​ർ​​​​​വ സോ​​​​​സി​​​​​ഡാ​​​​​ഡ്!
അ​​​​​പൂ​​​​​ർ​​​​​വ സോ​​​​​സി​​​​​ഡാ​​​​​ഡ്!
Monday, April 5, 2021 12:02 AM IST
മാ​​​​​ഡ്രി​​​​​ഡ്: സ്പാ​​​​​നി​​​​​ഷ് കോ​​​​​പ്പ ഡെ​​​​​ൽ റെ 2019-20 ​​​​​സീ​​​​​സ​​​​​ണ്‍ ഫു​​​​​ട്ബോ​​​​​ൾ കി​​​​​രീ​​​​​ടം റ​​​​​യ​​​​​ൽ സോ​​​​​സി​​​​​ഡാ​​​​​ഡി​​​​​ന്. ഫൈ​​​​​ന​​​​​ലി​​​​​ൽ അ​​ത്‌​​ല​​​​​റ്റി​​​​​ക് ബി​​​​​ൽ​​​​​ബാ​​വോ​​​​​യെ 1-0ന് ​​​​​സോ​​​​​സി​​​​​ഡാ​​​​​ഡ് കീ​​​​​ഴ​​​​​ട​​​​​ക്കി. 63-ാം മി​​​​​നി​​​​​റ്റി​​​​​ൽ മൈ​​​​​ക്ക​​​​​ൾ ഒ​​​​​യ​​​​​ർ​​​​​സ​​​​​ബാ​​​​​ൽ നേ​​​​​ടി​​​​​യ പെ​​​​​ന​​​​​ൽ​​​​​റ്റി ഗോ​​​​​ളി​​​​​ലൂ​​​​​ടെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു സോ​​​​​സി​​​​​ഡാ​​​​​ഡി​​​​​ന്‍റെ കി​​​​​രീ​​​​​ട​​​​​ധാ​​​​​ര​​​​​ണം. 1987നു​​​​​ശേ​​​​​ഷം സോ​​​​​സി​​​​​ഡാ​​​​​ഡ് നേ​​​​​ടു​​​​​ന്ന ആ​​​​​ദ്യ​​​​​ത്തെ കി​​​​​രീ​​​​​ട​​​​​മാ​​​​​ണി​​​​​ത്. സോ​​​​​സി​​​​​ഡാ​​​​​ഡി​​​​​ന്‍റെ നീ​​​​​ണ്ട 34 വ​​​​​ർ​​​​​ഷ​​​​​ത്തെ കി​​​​​രീ​​​​​ട കാ​​​​​ത്തി​​​​​രി​​​​​പ്പി​​​​​നാ​​​​​ണ് ഇ​​​​​തോ​​​​​ടെ അ​​​​​വ​​​​​സാ​​​​​ന​​​​​മാ​​​​​യ​​​​​ത്. അ​​​​​തേ​​​​​സ​​​​​മ​​​​​യം, കോ​​​​​പ്പ ഡെ​​​​​ൽ റെ ​​​​​ഫൈ​​​​​ന​​​​​ലി​​​​​ൽ ബി​​​​​ൽ​​​​​ബാ​​​​​വോ​​​​​യു​​​​​ടെ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ അ​​​​​ഞ്ചാം തോ​​​​​ൽ​​​​​വി​​​​​യാ​​​​​ണ്.

ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷം ന​​​​​ട​​​​​ക്കേ​​​​​ണ്ടി​​​​​യി​​​​​രു​​​​​ന്ന ഫൈ​​​​​ന​​​​​ൽ കോ​​​​​വി​​​​​ഡ് മ​​​​​ഹാ​​​​​മാ​​​​​രി​​​​​യു​​​​​ടെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ൽ നീ​​​​​ട്ടി​​​​​വ​​​​​ച്ച​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം മ​​​​​ത്സ​​​​​രം അ​​​​​ര​​​​​ങ്ങേ​​​​​റി​​​​​യ​​​​​ത്. ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷം മാ​​​​​ർ​​​​​ച്ച് നാ​​​​​ല്, അ​​​​​ഞ്ച് തീ​​​​​യ​​​​​തി​​​​​ക​​​​​ളി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു സെ​​​​​മി പോ​​​​​രാ​​​​​ട്ട​​​​​ങ്ങ​​​​​ൾ. വ​​​​​ന്പ​​​​​ൻ ക്ല​​​​​ബ്ബു​​​​​ക​​​​​ളാ​​​​​യ റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡി​​​​​നെ​​​​​യും ബാ​​​​​ഴ്സ​​​​​യെ​​​​​യും കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​യി​​​​​രു​​​​​ന്നു സോ​​​​​സി​​​​​ഡാ​​​​​ഡും ബി​​​​​ൽ​​​​​ബാ​​​​​വോ​​​​​യും സെ​​​​​മി​​​​​യി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​ത്. റ​​​​​യ​​​​​ലി​​​​​നെ 4-3ന് ​​​​​സോ​​​​​സി​​​​​ഡാ​​​​​ഡ് ത​​​​​ക​​​​​ർ​​​​​ത്ത​​​​​പ്പോ​​​​​ൾ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യെ 1-0ന് ​​​​​ബി​​​​​ൽ​​​​​ബാ​​വോ മ​​​​​റി​​​​​ക​​​​​ട​​​​​ന്നു.



സി​​​​​ൽ​​​​​വ സ്റ്റാ​​​​​ർ

സ്പാ​​​​​നി​​​​​ഷ് താ​​​​​ര​​​​​മാ​​​​​യ ഡേ​​​​​വി​​​​​ഡ് സി​​​​​ൽ​​​​​വ​​​​​യു​​​​​ടെ വ​​​​​ര​​​​​വാ​​ണു സോ​​​​​സി​​​​​ഡാ​​​​​ഡി​​​​​ന്‍റെ 34 വ​​​​​ർ​​​​​ഷം നീ​​​​​ണ്ട കി​​​​​രീ​​​​​ട കാ​​​​​ത്തി​​​​​രി​​​​​പ്പ് അ​​​​​വ​​​​​സാ​​​​​നി​​​​​ക്കാ​​​​​ൻ കാ​​​​​ര​​​​​ണ​​​​​മെ​​​​​ന്നു പ​​​​​റ​​​​​ഞ്ഞാ​​​​​ൽ അ​​​​​ദ്ഭു​​​​​ത​​​​​മി​​​​​ല്ല. കാ​​​​​ര​​​​​ണം, ഇം​​​​​ഗ്ലീ​​​​​ഷ് ക്ല​​​​​ബ്ബാ​​​​​യ മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ സി​​​​​റ്റി​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ഈ ​​​​​വ​​​​​ർ​​​​​ഷ​​​​​മാ​​​​​ണു സി​​​​​ൽ​​​​​വ സോ​​​​​സി​​​​​ഡാ​​​​​ഡി​​​​​ൽ എ​​​​​ത്തി​​​​​യ​​​​​ത്. സോ​​​​​സി​​​​​ഡാ​​​​​ഡി​​​​​ൽ എ​​​​​ത്തി​​​​​യ ആ​​​​​ദ്യ സീ​​​​​സ​​​​​ണി​​​​​ൽ സി​​​​​ൽ​​​​​വ ക്ല​​​​​ബ്ബി​​​​​ന്‍റെ 34 വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷ​​​​​മു​​​​​ള്ള ആ​​​​​ദ്യ കി​​​​​രീ​​​​​ട​​​​​ത്തി​​​​​ൽ പ​​​​​ങ്കാ​​​​​ളി​​​​​യാ​​​​​യി.

2010ൽ ​​​​​സി​​​​​ൽ​​​​​വ മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ സി​​​​​റ്റി​​​​​യി​​​​​ൽ എ​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ഴും സ​​​​​മാ​​​​​ന​​​​​മാ​​​​​യൊ​​​​​രു കി​​​​​രീ​​​​​ട ദൗ​​​​​ർ​​​​​ല​​​​​ഭ്യ​​​​​ത​​​​​യ്ക്ക് വി​​​​​രാ​​​​​മ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. സി​​​​​ൽ​​​​​വ​​​​​യു​​​​​ടെ ആ​​​​​ദ്യ സീ​​​​​സ​​​​​ണി​​​​​ൽ സി​​​​​റ്റി എ​​​​​ഫ്എ ക​​​​​പ്പ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. 35 വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം സി​​​​​റ്റി നേ​​​​​ടു​​​​​ന്ന ആ​​​​​ദ്യ കി​​​​​രീ​​​​​ട​​​​​മാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.