ഹൈവാൾട്ട് ഡിസി ;
ഹൈവാൾട്ട് ഡിസി ;
Sunday, April 11, 2021 12:43 AM IST
മും​ബൈ: ഐ​പി​എ​ൽ ട്വ​ന്‍റി-20 കി​ക്ക​റ്റി​ലേ​ക്ക് ഒ​രു ഇ​ട​വേ​ള​യ്ക്കു​ശേ​ഷം സു​രേ​ഷ് റെ​യ്ന​യു​ടെ സ്റ്റൈ​ല​ൻ തി​രി​ച്ചു​വ​ര​വ്. ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് താ​ര​മാ​യ റെ​യ്ന, ക​ഴി​ഞ്ഞ സീ​സ​ണി​ൽ ടീം ​ഹോ​ട്ട​ലി​ൽ ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യ​വെ അ​പ്ര​തീ​ക്ഷി​ത​മാ​യി നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യി​രു​ന്നു. ഇ​ന്ന​ലെ ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗ് കാ​ഴ്ച​വ​ച്ച റെ​യ്ന​യു​ടെ ക​രു​ത്തി​ൽ സി​എ​സ്കെ 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 188 റ​ണ്‍​സ് നേ​ടി. 36 പ​ന്തി​ൽ നാ​ല് സി​ക്സും മൂ​ന്ന് ഫോ​റും അ​ട​ക്കം 54 റ​ണ്‍​സ് റെ​യ്ന സ്വ​ന്ത​മാ​ക്കി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നെ​ത്തി​യ സി​എ​സ്കെ​യു​ടെ തു​ട​ക്കം ത​ക​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു. 2.1 ഓ​വ​റി​ൽ ഏ​ഴ് റ​ണ്‍​സ് എ​ടു​ക്കു​ന്ന​തി​നി​ടെ ഓ​പ്പ​ണ​ർ​മാ​രാ​യ ഋ​തു​രാ​ജ് ഗെ​യ്ക് വാ​ദി​നെ​യും (5), ഫാ​ഫ് ഡു​പ്ലെ​സി​സി​നെ​യും (0) ചെ​ന്നൈ​ക്കു ന​ഷ്ട​പ്പെ​ട്ടു. തു​ട​ർ​ന്ന് മൊ​യീ​ൻ അ​ലി​യും (24 പ​ന്തി​ൽ 36) റെ​യ്ന​യും ചേ​ർ​ന്ന് സ്കോ​ർ 60ൽ ​എ​ത്തി​ച്ചു. അ​ന്പാ​ട്ടി റാ​യു​ഡു (16 പ​ന്തി​ൽ 23), ര​വീ​ന്ദ്ര ജ​ഡേ​ജ (17 പ​ന്തി​ൽ 26 നോ​ട്ടൗ​ട്ട്), സാം ​ക​റ​ൻ (15 പ​ന്തി​ൽ 34) എ​ന്നി​വ​രും തി​ള​ങ്ങി​യ​പ്പോ​ൾ ചെ​ന്നൈ 188ൽ ​എ​ത്തി. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ജ​ഡേ​ജ​യും സാം ​ക​റ​നും ന​ട​ത്തി​യ ആ​ക്ര​മ​ണ ബാ​റ്റിം​ഗ് ആ​ണ് ചെ​ന്നൈ​യ്ക്ക് ക​രു​ത്തേ​കി​യ​ത്.


വെടിക്കെട്ട് തിരിച്ചടി

ശ​ക്ത​മാ​യ തി​രി​ച്ച​ടി​യോ​ടെ​യാ​യി​രു​ന്നു ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സി​ന്‍റെ മ​റു​പ​ടി. ഓ​പ്പ​ണ​ർ​മാ​രാ​യ പൃ​ഥ്വി ഷാ​യും ശി​ഖ​ർ ധ​വാ​നും ക്രീ​സി​ൽ ത​ക​ർ​ത്താ​ടി. അ​തോ​ടെ എ​ട്ട് ഓ​വ​ർ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ഡ​ൽ​ഹി​യു​ടെ സ്കോ​ർ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ 75ൽ ​എ​ത്തി. 9.50 ആ​യി​രു​ന്നു എ​ട്ട് ഓ​വ​റി​ൽ ഡ​ൽ​ഹി​യു​ടെ റ​ണ്‍ റേ​റ്റ്. അ​തി​ൽ 40 റ​ണ്‍​സ് പൃ​ഥ്വി ഷാ​യു​ടെ ബാ​റ്റി​ൽ​നി​ന്നും 35 റ​ണ്‍​സ് ധാ​വാ​ന്‍റെ ബാ​റ്റി​ൽ​നി​ന്നും പി​റ​ന്നു. നേ​രി​ട്ട 27-ാം പ​ന്തി​ൽ പൃ​ഥ്വി ഷാ ​അ​ർ​ധ​സെ​ഞ്ചു​റി തി​ക​ച്ചു. ഇ​തി​നി​ടെ ര​ണ്ട് ത​വ​ണ പൃ​ഥ്വി​യെ ചെ​ന്നൈ ഫീ​ൽ​ഡ​ർ​മാ​ർ നി​ല​ത്തി​ട്ടി​രു​ന്നു.

നേ​രി​ട്ട 35-ാം പ​ന്തി​ൽ ശി​ഖ​ർ ധ​വാ​നും അ​ർ​ധ​സെ​ഞ്ചു​റി​യി​ലെ​ത്തി. ഇ​രു​വ​രും ത​ക​ർ​ത്താ​ടി​യ​തോ​ടെ ഡ​ൽ​ഹി​യു​ടെ സ്കോ​ർ 12 ഓ​വ​റി​ൽ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ 121. അ​തോ​ടെ മ​ത്സ​ര​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ഹൈ​വാ​ൾ​ട്ട് ഡി​സി​യു​ടെ കൈ​ക​ളി​ലാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.