റ​ണ്‍ റാ​ണ റ​ണ്‍
റ​ണ്‍ റാ​ണ റ​ണ്‍
Monday, April 12, 2021 1:09 AM IST
ചെ​ന്നൈ: കോ​വി​ഡ് പ​രീ​ക്ഷ​ണം ജ​യി​ച്ചെ​ത്തി​യ നി​തീ​ഷ് റാ​ണ ത​ക​ർ​ത്ത​ടി​ച്ച മ​ത്സ​ര​ത്തി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നു മി​ക​ച്ച സ്കോ​ർ. 56 പ​ന്തി​ൽ നാ​ല് സി​ക്സും ഒ​ന്പ​ത് ഫോ​റും അ​ട​ക്കം 80 റ​ണ്‍​സ് നേ​ടി​യ നി​തീ​ഷ് റാ​ണ​യും 29 പ​ന്തി​ൽ അ​ഞ്ച് ഫോ​റും ര​ണ്ട് സി​ക്സും അ​ട​ക്കം 53 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി രാ​ഹു​ൽ ത്രിപാ​ഠി​യും ചേ​ർ​ന്ന​പ്പോ​ൾ ഐ​പി​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ്, സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രേ 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 187 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി. ടോ​സ് ജ​യി​ച്ച സ​ണ്‍​റൈ​സേ​ഴ്സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

കെ​കെ​ആ​റി​നാ​യി ഓ​പ്പ​ണ​ർ​മാ​രാ​യ റാ​ണ​യും ശു​ഭ്മാ​ൻ ഗി​ല്ലും (13 പ​ന്തി​ൽ 15) ഏ​ഴ് ഓ​വ​റി​ൽ 53 റ​ണ്‍​സ് നേ​ടി​യ​ശേ​ഷ​മാ​ണ് പി​രി​ഞ്ഞ​ത്. ര​ണ്ടാം വി​ക്ക​റ്റി​ൽ റാ​ണ-​ത്രിപാ​ഠി കൂ​ട്ടു​കെ​ട്ട് 50 പ​ന്തി​ൽ 93 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി. ആന്ദ്രേ റ​സ​ൽ (5), ഓ​യി​ൻ മോ​ർ​ഗ​ൻ (2) എ​ന്നി​വ​ർ നി​രാ​ശ​പ്പെ​ടു​ത്തി. റാ​ഷി​ദ് ഖാ​ൻ, മു​ഹ​മ്മ​ദ് ന​ബി എ​ന്നി​വ​ർ​ക്കാ​യി​രു​ന്നു വി​ക്ക​റ്റ്. ഒ​ന്പ​ത് പ​ന്തി​ൽ 22 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്ന ദി​നേ​ശ് കാ​ർ​ത്തി​ക് ആ​ണ് സ്കോ​ർ 187ൽ ​എ​ത്തി​ച്ച​ത്. 15.1 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 146 റ​ണ്‍​സ് എ​ന്ന ശ​ക്ത​മാ​യ നി​ല​യി​ൽ​നി​ന്നാ​ണ് കെ​കെ​ആ​ർ 187ലേ​ക്ക് ഒ​തു​ങ്ങി​യ​ത്.


മ​റു​പ​ടി​ക്കി​റ​ങ്ങി​യ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന്‍റെ തു​ട​ക്കം ത​ക​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു. ആ​ദ്യ ഓ​വ​റി​ൽ ഹ​ർ​ഭ​ജ​ൻ സിം​ഗി​ന്‍റെ പ​ന്തി​ൽ ഡേ​വി​ഡ് വാ​ർ​ണ​റി​നെ പാ​റ്റ് ക​മ്മി​ൻ​സ് വി​ട്ടു​ക​ള​ഞ്ഞു. ര​ണ്ടാം ഓ​വ​റി​ൽ പ്ര​സി​ദ്ധ് കൃ​ഷ്ണ​യ്ക്കു മു​ന്നി​ൽ വാ​ർ​ണ​ർ (3) കീ​ഴ​ട​ങ്ങി. മൂ​ന്നാം ഓ​വ​റി​ന്‍റെ ആ​ദ്യ പ​ന്തി​ൽ ഷ​ക്കീ​ബ് അ​ൽ ഹ​സ​നു വി​ക്ക​റ്റ് സ​മ്മാ​നി​ച്ച് വൃ​ദ്ധി​മാ​ൻ സാ​ഹ​യും (7) പു​റ​ത്താ​യ​തോ​ടെ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 10 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​യി എ​സ്ആ​ർ​എ​ച്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.