ഡൽഹിക്ക് എതിരേ രാജസ്ഥാന് മൂന്ന് വിക്കറ്റ് ജയം
ഡൽഹിക്ക് എതിരേ രാജസ്ഥാന് മൂന്ന് വിക്കറ്റ് ജയം
Friday, April 16, 2021 12:06 AM IST
മും​ബൈ: തോ​ൽ​വി മു​ഖാ​മു​ഖം ക​ണ്ട രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ അ​വ​സാ​ന ഓ​വ​റു​ക​ളി​ലെ വെ​ടി​ക്കെ​ട്ടി​ലൂ​ടെ ക്രി​സ് മോ​റി​സ് ജ​യ​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു. സ​സ്പെ​ൻ​സും ട്വി​സ്റ്റും അ​ര​ങ്ങേ​റി​യ ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് പോ​രാ​ട്ട​ത്തി​ൽ ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സി​നെ​തി​രേ മൂ​ന്ന് വി​ക്ക​റ്റി​ന് റോ​യ​ൽ​സ് ജ​യം സ്വ​ന്ത​മാ​ക്കി. 16.25 കോ​ടി രൂ​പ​യ്ക്ക് രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ഈ ​സീ​സ​ണി​ൽ സ്വ​ന്ത​മാ​ക്കി​യ ക്രി​സ് മോ​റി​സാ​യി​രു​ന്നു അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ക​ത്തി​ക്ക​യ​റി​യ​ത്. സ്കോ​ർ: ഡ​ൽ​ഹി 20 ഓ​വ​റി​ൽ 147/8. രാ​ജ​സ്ഥാ​ൻ 19.4 ഓ​വ​റി​ൽ 150/7.

148 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ർ​ന്ന രാ​ജ​സ്ഥാ​ൻ 15 ഓ​വ​ർ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 90 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു. ശേ​ഷി​ച്ച 30 പ​ന്തി​ൽ വേ​ണ്ടി​യി​രു​ന്ന​ത് 58 റ​ൺ​സ്. ഒ​രു പ​ന്ത് നേ​രി​ട്ട ക്രി​സ് മോ​റി​ന് റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​തെ ക്രീ​സി​ലു​ണ്ടാ​യി​രു​ന്നു. 18-ാം ഓ​വ​ർ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ രാ​ജ​സ്ഥാ​ൻ 121/7, മോ​റി​സ് എ​ട്ട് പ​ന്തി​ൽ ഏ​ഴ്. എ​ന്നാ​ൽ, തു​ട​ർ​ന്ന് ഗി​യ​ർ മാ​റി​യ മോ​റി​സ് 18 പ​ന്തി​ൽ നാ​ല് സി​ക്സ് ഉ​ൾ​പ്പെ​ടെ 36 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്ന് ടീ​മി​നെ ജ​യ​ത്തി​ലെ​ത്തി​ച്ചു. 20-ാം ഓ​വ​റി​ന്‍റെ നാ​ലാം പ​ന്ത് സി​ക്സ​ർ പ​റ​ത്തി​യാ​യി​രു​ന്നു മോ​റി​സ് വി​ജ​യറ​ൺ കു​റി​ച്ച​ത്.


32 പ​ന്തി​ൽ നാ​ല് ഫോ​റി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ 51 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്ത ഋ​ഷ​ഭ് പ​ന്തി​ന്‍റെ ബ​ല​ത്തി​ലാണ് ഡ​ൽ​ഹി 147 റ​ണ്‍​സ് നേ​ടിയത്.

പ​റ​ക്കും സ​ഞ്ജു

ജ​യ​ദേ​വ് ഉ​ന​ദ്ക്ക​ഡ് എ​റി​ഞ്ഞ നാ​ലാം ഓ​വ​റി​ന്‍റെ ആ​ദ്യ പ​ന്തി​ൽ വി​ക്ക​റ്റി​നു പി​ന്നി​ൽ സ​ഞ്ജു വി. ​സാം​സ​ണ്‍ ഉ​ജ്വ​ല ഡൈ​വിം​ഗി​ലൂ​ടെ ക്യാ​ച്ച് എ​ടു​ത്ത് ശി​ഖ​ർ ധ​വാ​നെ (9) മ​ട​ക്കി​. പൃ​ഥ്വി ഷാ (2), ​അ​ജി​ങ്ക്യ ര​ഹാ​നെ (8) എ​ന്നി​വ​രെ​യും മ​ട​ക്കി​യ​ത് ഉ​ന​ദ്ക്ക​ഡാ​യി​രു​ന്നു. നാ​ല് ഓ​വ​റി​ൽ 15 റ​ണ്‍​സ് വ​ഴ​ങ്ങി ഉ​ന​ദ്ക്ക​ഡ് മൂ​ന്ന് വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.