ആ​​​ന്‍‌റി​​​ഹ് നോ​​​ര്‍കി​​​യ​​​യ്ക്കു കോ​​​വി​​​ഡി​​​ല്ല
Saturday, April 17, 2021 12:23 AM IST
മും​​​ബൈ: ഡ​​​ല്‍ഹി ക്യാ​​​പി​​​റ്റ​​​ല്‍സി​​​ന്‍റെ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ന്‍ പേ​​​സ​​​ര്‍ ആ​​​ന്‍‌റി​​​ഹ് നോ​​​ര്‍കി​​​യ ക്വാ​​​റ​​​ന്‍റൈ​​​ന്‍ വി​​​ട്ടു പു​​​റ​​​ത്തി​​​റ​​​ങ്ങി. തെ​​​റ്റാ​​​യ കോ​​​വി​​​ഡ്-19 ഫ​​​ലം ല​​​ഭി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് താ​​​ര​​​ത്തി​​​ന് കൂ​​​ടു​​​ത​​​ല്‍ ദി​​​വ​​​സ​​​ങ്ങ​​​ള്‍ ക്വാ​​​റ​​​ന്‍റൈ​​​നി​​​ല്‍ ക​​​ഴി​​​യേ​​​ണ്ടി​​​വ​​​ന്നു.

താ​​​ര​​​ത്തി​​​ന്‍റെ ക്വാ​​​റ​​​ന്‍റൈ​​​ന്‍ കാ​​​ല​​​ത്ത് ന​​​ട​​​ത്തി​​​യ കോ​​​വി​​​ഡ്-19 പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ രോ​​​ഗം ബാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന പോ​​​സി​​റ്റീ​​വ് ഫ​​​ല​​​മാ​​​ണു ല​​​ഭി​​​ച്ച​​​ത്. പി​​​ന്നീ​​​ട് മൂ​​​ന്നു ത​​​വ​​​ണ ആ​​​ര്‍ടി പി​​​സി​​​ആ​​​ര്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി മൂ​​​ന്നു പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലും നെ​​​ഗ​​​റ്റീ​​​വ് ഫ​​​ല​​​മാ​​​ണു ല​​​ഭി​​​ച്ച​​​ത്.


ക​​​ഴി​​​ഞ്ഞ ഐ​​​പി​​​എ​​​ല്‍ സീ​​​സ​​​ണി​​​ല്‍ ഡ​​​ല്‍ഹി ക്യാ​​​പി​​​റ്റ​​​ൽസി​​​നാ​​​യി നോ​​​ര്‍കി​​​യ ഗം​​​ഭീ​​​ര പ്ര​​​ക​​​ട​​​ന​​​മാ​​​ണു ന​​​ട​​​ത്തി​​​യ​​​ത്. നോർ​​​കിയ ക്വാ​​​റ​​ന്‍റൈ​​​ന്‍ വി​​​ട്ട​​​കാ​​​ര്യം ഡ​​​ല്‍ഹി ക്യാ​​​പി​​​റ്റ​​​ല്‍സ് ട്വി​​​റ്റ​​​റി​​​ലൂ​​​ടെ അ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ള്‍ ടീ​​​മി​​​നൊ​​​പ്പ​​​മു​​​ണ്ടെ​​​ന്നും ക്യാ​​​പി​​​റ്റ​​​ല്‍സ് അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.