ഹാരി കെ​​യ്ൻ ഡ​​ബി​​ളി​​ൽ ടോ​​ട്ട​​നം ര​​ക്ഷ​​പ്പെ​​ട്ടു
ഹാരി കെ​​യ്ൻ ഡ​​ബി​​ളി​​ൽ  ടോ​​ട്ട​​നം ര​​ക്ഷ​​പ്പെ​​ട്ടു
Sunday, April 18, 2021 1:01 AM IST
ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ഹാ​​രി കെ​​യ്നി​​ന്‍റെ ഇ​​ര​​ട്ട ഗോ​​ളി​​ൽ ഹൊ​​സെ മൗ​​റീ​​ഞ്ഞോ​​യു​​ടെ ടോ​​ട്ട​​നം 2-2ന് ​​എ​​വ​​ർ​​ട്ട​​ണു​​മാ​​യി സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു. എ​​വ​​ർ​​ട്ട​​ണി​​ന്‍റെ ത​​ട്ട​​ക​​മാ​​യ ഗു​​ഡി​​സ​​ണ്‍ പാ​​ർ​​ക്കി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ 27, 68 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു കെ​​യ്ന്‍റെ ഗോ​​ളു​​ക​​ൾ. ജി​​ൽ​​ഫി സി​​ഗു​​ർ​​ഡ്സ​​ണ്‍ എ​​വ​​ർ​​ട്ട​​ണി​​നാ​​യും (31 പെ​​ന​​ൽ​​റ്റി, 62’) ഇ​​ര​​ട്ട ഗോ​​ൾ നേടി.

മ​​ത്സ​​ര​​ത്തി​​ന്‍റെ ഇ​​ഞ്ചു​​റി ടൈ​​മി​​ൽ കെ​​യ്നു പ​​രി​​ക്കേ​​റ്റ​​ത് ടോ​​ട്ട​​ന​​ത്തി​​നു തി​​രി​​ച്ച​​ടി​​യാ​​യി​​ട്ടു​​ണ്ട്. ക​​ണ​​ങ്കാ​​ലി​​നേ​​റ്റ പ​​രി​​ക്ക് ഗൗ​​ര​​വ​​മു​​ള്ള​​താ​​ണെ​​ന്നാ​​ണ് സൂ​​ച​​ന. 25ന് ​​മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​ക്കെ​​തി​​രേ ന​​ട​​ക്കു​​ന്ന ഇം​​ഗ്ലീ​​ഷ് ലീ​​ഗ് ക​​പ്പ് ഫൈ​​ന​​ലി​​ൽ കെ​​യ്ൻ ഉ​​ണ്ടാ​​കു​​മോ എ​​ന്ന​​തി​​ൽ വ്യ​​ക്ത​​ത​​യി​​ല്ല. ഇ​​പി​​എ​​ലി​​ൽ 21 ഗോ​​ളു​​മാ​​യി ഗോ​​ൾ​​ഡ​​ൻ ബൂ​​ട്ടി​​നു​​ള്ള പോ​​രാ​​ട്ട​​ത്തി​​ൽ ഒ​​ന്നാ​​മ​​താ​​ണ് ഇം​​ഗ്ലീ​​ഷ് താ​​രം. 13 അ​​സി​​സ്റ്റും കെ​​യ്ൻ ഇ​​തു​​വ​​രെ ന​​ട​​ത്തി.


മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡ് ഹോം ​പോ​രാ​ട്ട​ത്തി​ൽ 3-2ന് ​വെ​സ്റ്റ് ഹാം ​യു​ണൈ​റ്റ​ഡി​നെ കീ​ഴ​ട​ക്കി. 32 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 55 പോ​യി​ന്‍റു​മാ​യി നാ​ലാം സ്ഥാ​ന​ത്തു​ള്ള വെ​സ്റ്റ് ഹാ​മി​ന് ക​ന​ത്ത പ്ര​ഹ​ര​മാ​ണ് 15-ാം സ്ഥാ​ന​ത്തു​ള്ള ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡി​ൽ​നി​ന്നേ​റ്റ ഈ ​തോ​ൽ​വി.

32 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 50 പോ​​യി​​ന്‍റു​​മാ​​യി ടോ​​ട്ട​​നം പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ ഏ​​ഴാം സ്ഥാ​​ന​​ത്താ​​ണ്. 49 പോ​​യി​​ന്‍റു​​മാ​​യി എ​​വ​​ർ​​ട്ട​​ണ്‍ എ​​ട്ടാ​​മ​​തു​​ണ്ട്. 74 പോ​​യി​​ന്‍റു​​ള്ള മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യാ​​ണ് ലീ​​ഗി​​ന്‍റെ ത​​ല​​പ്പ​​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.