കോ​​പ്പ നി​​റ​​ച്ച് ബാ​​ഴ്സ
Sunday, April 18, 2021 11:54 PM IST
മാ​​​​​ഡ്രി​​​​​ഡ്: സ്പാ​​​​​നി​​​​​ഷ് കോ​​​​​പ്പ ഡെ​​​​​ൽ റെ ​​​​​ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ൾ കി​​​​​രീ​​​​​ടം ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യ്ക്ക്. ഫൈ​​​​​ന​​​​​ലി​​​​​ൽ അ​​ത്‌​​ല​​റ്റി​​ക്കോ ബി​​​​​ൽ​​​​​ബാ​​​​​വോ​​​​​യെ 4-0നു ​​​​​ത​​​​​ക​​​​​ർ​​​​​ത്താ​​​​​ണു ബാ​​​​​ഴ്സ കി​​​​​രീ​​​​​ടം ചു​​​​​ണ്ടോ​​​​​ട​​​​​ടു​​​​​പ്പി​​​​​ച്ച​​​​​ത്. 2018-19 സീ​​​​​സ​​​​​ണി​​​​​നു​​​​​ശേ​​​​​ഷം ബാ​​​​​ഴ്സ​​​​​യു​​​​​ടെ ആ​​​​​ദ്യ കി​​​​​രീ​​​​​ട​​​​​മാ​​​​​ണി​​ത്.

ഗോ​​​​​ൾ​​ര​​​​​ഹി​​​​​ത​​​​​മാ​​​​​യ ഒ​​​​​രു മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​നു​​​​​ശേ​​​​​ഷം ആ​​​​​ൻ​​​​​ത്വാ​​​​​ൻ ഗ്രീ​​​​​സ്മാ​​​​​ൻ (60’) ബാ​​​​​ഴ്സ​​​​​യ്ക്കു ലീ​​​​​ഡ് സ​​​​​മ്മാ​​​​​നി​​​​​ച്ചു. 63-ാം മി​​​​​നി​​​​​റ്റി​​​​​ൽ ഡൈ​​​​​വിം​​​​​ഗ് ഹെ​​​​​ഡ​​​​​റി​​​​​ലൂ​​​​​ടെ ഡി ​​​​​ജോം​​​​​ഗ് ലീ​​​​​ഡ് ഉ​​​​​യ​​​​​ർ​​​​​ത്തി. തു​​​​​ട​​​​​ർ​​​​​ന്ന് മെ​​​​​സി​​​​​യു​​​​​ടെ (68’, 72’) എ​​​​​ണ്ണം പ​​​​​റ​​​​​ഞ്ഞ ര​​ണ്ടു ഗോ​​​​​ൾ. 12 മി​​​​​നി​​​​​റ്റി​​​​​ന്‍റെ ഇ​​​​​ട​​​​​വേ​​​​​ള​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ബാ​​​​​ഴ്സ​​​​​യു​​​​​ടെ നാ​​​​​ലു ഗോ​​​​​ളും. ഗ്രീ​​​​​സ്മാ​​​​​ൻ ഒ​​​​​രി​​​​​ക്ക​​​​​ൽ​​​​​ക്കൂ​​​​​ടി പ​​​​​ന്ത് വ​​​​​ല​​​​​യി​​​​​ലാ​​​​​ക്കി​​​​​യെ​​​​​ങ്കി​​​​​ലും റ​​​​​ഫ​​​​​റി ഓ​​​​​ഫ് സൈ​​​​​ഡ് വി​​​​​ധി​​​​​ച്ചു. ഒ​​​​​രു ഗോ​​​​​ളും ര​​​​​ണ്ട് അ​​​​​സി​​സ്റ്റു​​​​​മാ​​​​​യി ഡി ​​​​​ജോം​​​​​ഗാ​​​​​ണു ക​​​​​ളം നി​​​​​റ​​​​​ഞ്ഞ​​​​​ത്. ബാ​​​​​ഴ്സ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​നാ​​​​​യി റോ​​​​​ണ​​​​​ൾ​​​​​ഡ് കൂ​​​​​മ​​​​​ന്‍റെ ആ​​​​​ദ്യ കി​​​​​രീ​​​​​ട നേ​​​​​ട്ട​​​​​മാ​​​​​ണ്.

62 പാ​​​​​സി​​​​​നു​​​​​ശേ​​​​​ഷം ഗോ​​​​​ൾ


ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യു​​​​​ടെ പാ​​​​​സിം​​​​​ഗ് ഗെ​​​​​യി​​​​​മി​​​​​ൽ ബി​​​​​ൽ​​​​​ബാ​​​​​വോ​​​​​യ്ക്കു മ​​​​​റു​​​​​പ​​​​​ടി​​​​​യി​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു. മെ​​​​​സി 72-ാം മി​​​​​നി​​​​​റ്റി​​​​​ൽ നേ​​​​​ടി​​​​​യ ഗോ​​​​​ളാ​​​​​യി​​​​​രു​​​​​ന്നു ബാ​​​​​ഴ്സ​​​​​യു​​​​​ടെ പാ​​​​​സിം​​​​​ഗ് ഗെ​​​​​യി​​​​​മി​​​​​ന്‍റെ പാ​​ര​​​​​മ്യ​​​​​ത്തി​​​​​ൽ എ​​​​​ത്തി​​​​​യ​​​​​ത്. ജോ​​​​​ർ​​​​​ഡി ആ​​​​​ൽ​​​​​ബ​​​​​യു​​​​​ടെ അ​​​​​സി​​​​​സ്റ്റി​​​​​ലൂ​​​​​ടെ മെ​​​​​സി ഫി​​​​​നി​​​​​ഷ് ചെ​​​​​യ്ത ആ ​​​​​ഗോ​​​​​ളി​​​​​നു മു​​​​​ന്പ് 62 ത​​​​​വ​​​​​ണ ബാ​​​​​ഴ്സ താ​​​​​ര​​​​​ങ്ങ​​​​​ൾ പ​​​​​ന്ത് പാ​​​​​സ് ചെ​​​​​യ്തു. 68-ാം മി​​​​​നി​​​​​റ്റി​​​​​ൽ മെ​​​​​സി നേ​​​​​ടി​​​​​യ ഗോ​​​​​ളും വ്യ​​​​​ത്യ​​​​​സ്ത​​​​​മാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​സാ​​​​​മാ​​​​​ന്യ ഫി​​​​​നി​​​​​ഷിം​​​​​ഗ് പാ​​​​​ട​​​​​വ​​​​​ത്തി​​​​​ലൂ​​​​​ടെ, ഡി​​​​​ഫി​​​​​ക്ക​​​​​ൽ​​​​​റ്റ് ആം​​​​​ഗി​​​​​ളി​​​​​ൽ​​​​​നി​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു മെ​​​​​സി വ​​​​​ല​​​​​കു​​​​​ലു​​​​​ക്കി​​​​​യ​​​​​ത്.

മ​​​​​ത്സ​​​​​ര​​​​​ശേ​​​​​ഷം മെ​​​​​സി​​​​​ക്കൊ​​​​​പ്പം ചി​​​​​ത്ര​​​​​മെ​​​​​ടു​​​​​ക്കാ​​​​​ൻ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ താ​​​​​ര​​​​​ങ്ങ​​​​​ൾ ഓ​​​​​രോ​​​​​രു​​​​​ത്ത​​​​​രാ​​​​​യി എ​​​​​ത്തി​​​​​യ​​​​​തും ശ്ര​​​​​ദ്ധേ​​​​​യ​​​​​മാ​​​​​യി. മെ​​​​​സി ക്ല​​​​​ബ് വി​​​​​ടു​​​​​മെ​​​​​ന്ന സൂ​​​​​ച​​​​​ന​​​​​യാ​​​​​ണു സ​​​​​ഹ​​​​​താ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ത​​​​​ന്നെ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​നൊ​​​​​പ്പം ചി​​​​​ത്ര​​​​​ത്തി​​​​​നു പോ​​​​​സ് ചെ​​​​​യ്ത​​​​​തെ​​​​​ന്നും വി​​ല​​യി​​രു​​ത്ത​​ലു​​മു​​​​​ണ്ടാ​​​​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.