ഞെ​​​ട്ടി​​​ച്ച് യു​​​ണൈ​​​റ്റ​​​ഡ്
ഞെ​​​ട്ടി​​​ച്ച് യു​​​ണൈ​​​റ്റ​​​ഡ്
Saturday, May 1, 2021 12:26 AM IST
മാ​​​ഞ്ച​​​സ്റ്റ​​​ര്‍: ആ​​​ദ്യം മു​​​ന്നി​​​ലെ​​​ത്തു​​​ക​​​യും പി​​​ന്നെ പി​​​ന്നി​​​ലാ​​​കു​​​ക​​​യും ചെ​​​യ്ത മാ​​​ഞ്ച​​​സ്റ്റ​​​ര്‍ യു​​​ണൈ​​​റ്റ​​​ഡ് ര​​​ണ്ടാം പ​​​കു​​​തി​​​യി​​​ല്‍ എ​​​എ​​​സ് റോ​​​മ​​​യെ ത​​​ക​​​ര്‍ത്തു. യു​​​വേ​​​ഫ യൂ​​​റോ​​​പ്പ ലീ​​​ഗ് ഒ​​​ന്നാം​​​പാ​​​ദ സെ​​​മി ഫൈ​​​ന​​​ലി​​​ല്‍ മാ​​​ഞ്ച​​​സ്റ്റ​​​ര്‍ യു​​​ണൈ​​​റ്റ​​​ഡ് 6-2നാ​​ണ് ​റോ​​​മ​​​യെ ത​​​ക​​​ര്‍ത്ത​​ത്. ബ്രൂ​​​ണോ ഫെ​​​ര്‍ണാ​​​ണ്ട​​​സും എ​​​ഡി​​​ന്‍സ​​​ണ്‍ ക​​​വാ​​​നി​​​യും ഇ​​​ര​​​ട്ട ഗോ​​​ള്‍ നേ​​​ടി​​​യ​​​പ്പോ​​​ള്‍ പോ​​​ള്‍ പോ​​​ഗ​​​്ബ​​​യും മേ​​​സ​​​ണ്‍ ഗ്രീ​​​ന്‍വു​​​ഡും ഓ​​​രോ ഗോ​​​ള്‍ വീ​​​ത​​​ം നേ​​​ടി.

ഇ​​​രു​​​ടീ​​​മും ആ​​​ദ്യ​​​പ​​​കു​​​തി​​​യു​​​ടെ തു​​​ട​​​ക്ക​​​ത്തി​​​ല്‍ത്ത​​​ന്നെ ഗോ​​​ളു​​​ക​​​ള്‍ നേ​​​ടി. ഒ​​​മ്പ​​​താം മി​​​നി​​​റ്റി​​​ല്‍ ബ്രൂ​​​ണോ ഫെ​​​ര്‍ണ്ടാ​​​സിനെ മുന്നിലെത്തിച്ചപ്പോൾ 15-ാം മി​​​നി​​​റ്റി​​​ല്‍ പെ​​​ന​​​ല്‍റ്റിയിലൂടെ ലോ​​​റ​​​ന്‍സോ പെ​​​ല്ലെ​​​ഗ്രി​​​നി സമനില നേടി. 33-ാം മിനിറ്റിൽ എ​​​ഡി​​​ന്‍ സെ​​​ക്കോ റോ​​​മ​​​യെ മു​​​ന്നി​​​ലെ​​​ത്തി​​​ച്ചു. രണ്ടാം പകുതിയിൽ അഞ്ച് ഗോൾ നേടി യുണൈറ്റഡ് മത്സരം സ്വന്തമാക്കി.


ആ​​​ഴ്‌​​​സ​​​ണ​​​ലി​​​നു തോ​​​ല്‍വി

യൂ​​​റോ​​​പ്പ​​​യി​​​ലെ മ​​​റ്റൊ​​​രു സെ​​​മി ഫൈ​​​ന​​​ലി​​​ല്‍ വി​​​യ്യാ​​​റ​​​യ​​​ല്‍ 2-1ന് ​​​ആ​​​ഴ്‌​​​സ​​​ണ​​​ലി​​​നെ തോ​​​ല്‍പ്പി​​​ച്ചു. ഇ​​​രു​​​ടീ​​​മും പ​​​ത്തു​​​പേ​​​രു​​​മാ​​​യാ​​ണു മ​​​ത്സ​​​രം പൂ​​​ര്‍ത്തി​​​യാ​​​ക്കി​​​യ​​​ത്. മാ​​​നു ട്രി​​​ഗ്യൂ​​​റോ​​​സ്, റൗ​​​ല്‍ അ​​​ല്‍ബി​​​യോ​​​ല്‍ എ​​​ന്നി​​​വ​​​രു​​​ടെ ഗോ​​​ളു​​​ക​​​ളി​​​ല്‍ ആ​​​ദ്യ പ​​​കു​​​തി​​​യി​​​ല്‍ വി​​​യ്യാ​​​റ​​​യ​​​ല്‍ മു​​​ന്നി​​​ലെ​​​ത്തി. 73-ാം മി​​​നി​​​റ്റി​​​ല്‍ നി​​​ക്കോ​​​ള​​​സ് പെ​​​പെ​​​ പെ​​​ന​​​ല്‍റ്റി വ​​​ല​​​യി​​​ലാ​​​ക്കി വി​​​യ്യാ​​​റ​​​യ​​​ലി​​​ന്‍റെ ലീ​​​ഡ് ചു​​​രു​​​ക്കി.
രണ്ടാം പാദം വ്യാഴാഴ്ച ലണ്ടനിൽ നടക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.