മാ​സ് ഡാ...ചെന്നൈ മുന്നോട്ടുവച്ച 219 ചേസ് ചെയ്ത് മുംബൈയുടെ മിന്നും ജയം
മാ​സ് ഡാ...ചെന്നൈ  മുന്നോട്ടുവച്ച 219  ചേസ് ചെയ്ത് മുംബൈയുടെ   മിന്നും ജയം
Sunday, May 2, 2021 12:12 AM IST
ന്യൂ​ഡ​ൽ​ഹി: കൊ​ല​മാ​സ് അ​ടി​യു​മാ​യി കി​റോ​ൺ പൊ​ള്ളാ​ർ​ഡും (34 പ​ന്തി​ൽ 87 നോ​ട്ടൗ​ട്ട്) അ​ന്പാ​ട്ടി റാ​യു​ഡു​വു​മെ​ല്ലാം (27 പ​ന്തി​ൽ 72 നോ​ട്ടൗ​ട്ട്) ക​ത്തി​ക്ക​യ​റി​യ​പ്പോ​ൾ ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ർ ആ​വേ​ശ​ക്കൊ​ടു​മു​ടി​യി​ൽ.

ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ ചേ​സിം​ഗി​ലൂ​ടെ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ​തി​രേ മും​ബൈ ഇ​ന്ത്യ​ൻ​സ് നാ​ല് വി​ക്ക​റ്റ് ജ​യ​മാ​ഘോ​ഷി​ച്ചു. ചെ​ന്നൈ 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 218 റ​ൺ​സ് നേ​ടി. അ​വ​സാ​ന പ​ന്തി​ൽ ഡബിളിലൂടെ 219ൽ എത്തി മും​ബൈ ജയം സ്വ​ന്ത​മാ​ക്കി. ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രേ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന്‍റെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്കോ​റാ​യി​രു​ന്നു.

റാ​യു​ഡു, ഡു​പ്ലെ​സി​സ്, അ​ലി

ഫാ​ഫ് ഡു​പ്ലെ​സി​സും മൊ​യീ​ൻ അ​ലി​യും ചേ​ർ​ന്ന് ന​ൽ​കി​യ അ​ടി​ത്ത​റ​യി​ൽ ച​വി​ട്ടി​നി​ന്നാ​യി​രു​ന്നു റാ​യു​ഡു​വി​ന്‍റെ വെ​ടി​ക്കെ​ട്ട്. ഡു​പ്ലെ​സി-​അ​ലി ര​ണ്ടാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ൽ 108 റ​ണ്‍​സ് പി​റ​ന്നു. ഡു​പ്ലെ​സി​സ് 28 പ​ന്തി​ൽ നാ​ല് സി​ക്സും ര​ണ്ട് ഫോ​റും അ​ട​ക്കം 50 റ​ണ്‍​സ് നേ​ടി. അ​ലി 36 പ​ന്തി​ൽ അ​ഞ്ച് വീ​തം സി​ക്സും ഫോ​റും പ​റ​ത്തി 58 റ​ണ്‍​സ് നേ​ടി. 27 പ​ന്തി​ൽ ഏ​ഴ് സി​ക്സും നാ​ല് ഫോ​റും അ​ട​ക്കം 72 റ​ണ്‍​സു​മാ​യി റാ​യു​ഡു പു​റ​ത്താ​കാ​തെ​നി​ന്നു. 22 പ​ന്തി​ൽ ര​ണ്ട് ഫോ​റി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ 22 റ​ണ്‍​സു​മാ​യി ജ​ഡേ​ജ പു​റ​ത്താ​കാ​തെ​നി​ന്നു. 3.9 ആ​യി​രു​ന്നു റാ​യു​ഡു​വി​ന്‍റെ ബോ​ൾ പെ​ർ സി​ക്സ് റേ​ഷ്യോ. അ​ഞ്ചാം വി​ക്ക​റ്റി​ൽ 56 പ​ന്തി​ൽ 102 റ​ണ്‍​സ് റാ​യു​ഡു-​ജ​ഡേ​ജ കൂ​ട്ടു​കെ​ട്ട് അ​ടി​ച്ചു​കൂ​ട്ടി.


വ​ന്പ​ൻ തി​രി​ച്ച​ടി

മും​ബൈക്കാ​യി ക്വി​ന്‍റ​ണ്‍ ഡി​കോ​ക്കും (38) രോ​ഹി​ത് ശ​ർ​മ​യും (35) ചേ​ർ​ന്ന് ത​ക​ർ​ത്ത​ടി​ച്ച് തു​ട​ങ്ങി. 5.1 ഓ​വ​റി​ൽ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ 50 റ​ണ്‍​സ് മും​ബൈ സ്വ​ന്ത​മാ​ക്കി. തു​ട​രെ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ട മും​ബൈ 10 ഓ​വ​ർ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 81 റ​ൺ​സി​ലേ​ക്ക് ഒ​തു​ങ്ങി. എ​ന്നാ​ൽ, പൊ​ള്ളാ​ർ​ഡി​ന്‍റെ ത​ക​ർ​ത്താ​ട്ട​ത്തി​ൽ മും​ബൈ ജ​യ​ത്തി​ലേ​ക്ക് അ​നാ​യാ​സ​മെ​ത്തി. എ​ട്ട് സി​ക്സും ആ​റ് ഫോ​റും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു പൊ​ള്ളാ​ർ​ഡി​ന്‍റെ അ​ടി​ച്ചു​പൊ​ളി ഇ​ന്നിം​ഗ്സ്.

IPL പോ​​യി​​ന്‍റ്

ടീം, ​​മ​​ത്സ​​രം, ജ​​യം, തോ​​ൽ​​വി, പോ​​യി​​ന്‍റ്
ചെ​​ന്നൈ 7 5 2 10
ഡ​​ൽ​​ഹി 7 5 2 10
ബം​​ഗ​​ളൂ​​രു 7 5 2 10
മും​​ബൈ 7 4 3 8
പ​​ഞ്ചാ​​ബ് 7 3 4 6
കോ​​ൽ​​ക്ക​​ത്ത 7 2 5 4
രാ​​ജ​​സ്ഥാ​​ൻ 6 2 4 4
ഹൈ​​ദ​​രാ​​ബാ​​ദ് 6 1 5 2
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.