ഓ​​ക്സി​​ജ​​ൻ സി​​ല​​ിണ്ട​​റു​​മാ​​യി പാ​​ണ്ഡ്യ കുടുംബം
ഓ​​ക്സി​​ജ​​ൻ സി​​ല​​ിണ്ട​​റു​​മാ​​യി പാ​​ണ്ഡ്യ കുടുംബം
Sunday, May 2, 2021 11:44 PM IST
മുംബൈ: കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​ക്കെ​​തി​​രാ​​യ രാ​​ജ്യ​​ത്തി​​ന്‍റെ പോ​​രാ​​ട്ട​​ത്തി​​ൽ അ​​ണി​​ചേ​​ർ​​ന്ന് ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​ന്‍റെ പാ​​ണ്ഡ്യ സ​​ഹോ​​ദ​​ര​ന്മാ​​രാ​​യ ഹാ​​ർ​​ദി​​ക്കും കൃ​​ണാ​​ലും. ത​​ങ്ങ​​ളു​​ടെ കു​​ടും​​ബം 200 ഓ​​ക്സി​​ജ​​ൻ സി​​ലി​​ണ്ട​​ർ ന​​ൽ​​കു​​മെ​​ന്ന് ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ അ​​റി​​യി​​ച്ചു.

ഇ​​ന്ത്യ​​യു​​ടെ ഉ​​ൾ​​നാ​​ടു​​ക​​ളി​​ൽ ആ​​ളു​​ക​​ൾ​​ക്ക് ആ​​വ​​ശ്യ​​മാ​​യ രീ​​തി​​യി​​ൽ ഉ​​പ​​യോ​​ഗി​​ക്കാ​​നാ​​ണ് ഓ​​ക്സി​​ജ​​ൻ സി​​ലി​​ണ്ട​​ർ ന​​ൽ​​കു​​ന്ന​​ത്. കോ​​വി​​ഡ് മു​​ന്ന​​ണിപ്പോരാ​​ളി​​ക​​ൾ​​ക്ക് കൃ​​ത​​ജ്ഞ​​ത അ​​ർ​​പ്പി​​ക്കു​​ന്ന​​താ​​യും ഹാ​​ർ​​ദി​​ക് പ​​റ​​ഞ്ഞു.


ഇ​​ന്ത്യ​​ൻ മു​​ൻ താ​​രം സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ, ഡ​​ൽ​​ഹി ക്യാ​​പ്പി​​റ്റ​​ൽ​​സി​​ന്‍റെ ശി​​ഖ​​ർ ധ​​വാ​​ൻ, രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​ന്‍റെ ജ​​യ​​ദേ​​വ് ഉ​​ന​​ദ്ക​​ട്, കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​ന്‍റെ ഓ​​സീ​​സ് താ​​രം പാ​​റ്റ് ക​​മ്മി​​ൻ​​സ്, പ​​ഞ്ചാ​​ബ് കിം​​ഗ്സി​​ന്‍റെ നി​​ക്കോ​​ളാ​​സ് പു​​രാ​​ൻ, ഓ​​സീ​​സ് മു​​ൻ താ​​രം ബ്രെ​​റ്റ് ലി ​​തു​​ട​​ങ്ങി​​യ​​വ​​രും കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​ക്കെ​​തി​​രാ​​യ ഇ​​ന്ത്യ​​ൻ പോ​​രാ​​ട്ട​​ത്തി​​നു ത​​ങ്ങ​​ളു​​ടേ​​താ​​യ സം​​ഭാ​​വ ന​​ൽ​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.