കോ​​വി​​ഡ് പോ​​രാ​​ട്ട​​ത്തി​​ന് ആ​​ർ​​സി​​ബി​​യും
കോ​​വി​​ഡ് പോ​​രാ​​ട്ട​​ത്തി​​ന്  ആ​​ർ​​സി​​ബി​​യും
Sunday, May 2, 2021 11:44 PM IST
ന്യൂഡൽഹി: കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​യു​​ടെ ര​​ണ്ടാം വ​​ര​​വി​​ൽ ആ​​ടി​​യു​​ല​​യു​​ന്ന ഇ​​ന്ത്യ​​ക്ക് കൈ​​ത്താ​​ങ്ങു​​മാ​​യി ഐ​​പി​​എ​​ൽ ഫ്രാ​​ഞ്ചൈ​​സി​​യാ​​യ റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വും രം​​ഗ​​ത്ത്. മ​​ഹാ​​മാ​​രി​​ക്കെ​​തി​​രാ​​യ പോ​​രാ​​ട്ട​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ടീം ​​നീ​​ല ജ​​ഴ്സി വ​​രും മ​​ത്സ​​ര​​ങ്ങ​​ളി​​ൽ അ​​ണി​​യു​​മെ​​ന്നും ഓ​​ക്സി​​ജ​​ൻ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള അ​​ടി​​സ്ഥാ​​ന ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി സാ​​ന്പ​​ത്തി​​ക സ​​ഹാ​​യം ന​​ൽ​​കു​​മെ​​ന്നും ആ​​ർ​​സി​​ബി ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി അ​​റി​​യി​​ച്ചു. ആ​​ർ​​സി​​ബി​​ക്ക് കോ​​ൽ​​ക്ക​​ത്ത​​യ്ക്കെ​​തി​​രേ ഇ​​ന്ന് മ​​ത്സ​​ര​​മു​​ണ്ട്.


ഐ​​പി​​എ​​ൽ ഫ്രാ​​ഞ്ചൈ​​സി​​ക​​ളാ​​യ രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സ് 7.5 കോ​​ടി രൂ​​പ​​യും ഡ​​ൽ​​ഹി ക്യാ​​പ്പി​​റ്റ​​ൽ​​സ് 1.5 കോ​​ടി രൂ​​പ​​യും കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​ക്കെ​​തി​​രാ​​യ പോ​​രാ​​ട്ട​​ത്തി​​നാ​​യി സം​​ഭാ​​വന ന​​ൽ​​കി​​. ഡ​​ൽ​​ഹി​​യു​​ടെ ഇ​​ന്ത്യ​​ൻ സ്പി​​ന്ന​​ർ ആ​​ർ. അ​​ശ്വി​​ൻ കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ​​ക്ക് കോ​​വി​​ഡ് ബാ​​ധി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് വീ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങി​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.