ഫൈ​​ന​​ലി​​സ്റ്റി​​നെ ഇ​​ന്ന​​റി​​യാം
Tuesday, May 4, 2021 12:10 AM IST
മാ​​ഞ്ച​​സ്റ്റ​​ർ: യു​​വേ​​ഫ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് 2020-21 സീ​​സ​​ണ്‍ ഫു​​ട്ബോ​​ൾ കി​​രീ​​ട പോ​​രാ​​ട്ട​​ത്തി​​നു​​ള്ള ആ​​ദ്യ ടീ​​മി​​നെ ഇ​​ന്ന​​റി​​യാം. ര​​ണ്ടാം പാ​​ദ സെ​​മി​​യി​​ൽ ഇം​​ഗ്ലീ​​ഷ് ക്ല​​ബ് മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി ഫ്ര​​ഞ്ച് സം​​ഘ​​മാ​​യ പി​​എ​​സ്ജി​​യു​​മാ​​യി ഇ​​ന്ന് കൊ​​ന്പു​​കോ​​ർ​​ക്കും. പി​​എ​​സ്ജി​​യു​​ടെ ത​​ട്ട​​ക​​ത്തി​​ൽ​​ ന​​ട​​ന്ന ആ​​ദ്യപാ​​ദ​​ത്തി​​ൽ 2-1നു ​​ജ​​യി​​ച്ച സി​​റ്റി​​ക്കാ​​ണ് ഇ​​ന്ന​​ത്തെ മ​​ത്സ​​ര​​ത്തി​​ൽ മു​​ൻ​​തൂ​​ക്കം. ഇ​​ന്ന് 1-0നു ​​പ​​രാ​​ജ​​യ​​പ്പെ​​ട്ടാ​​ലും സ​​മ​​നി​​ല​​യാ​​യാ​​ലും സി​​റ്റി​​ക്ക് ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ക്കാം.


നാ​​ളെ ന​​ട​​ക്കു​​ന്ന ര​​ണ്ടാം സെ​​മി ഫൈ​​ന​​ലി​​ൽ ഇം​​ഗ്ലീ​​ഷ് സം​​ഘ​​മാ​​യ ചെ​​ൽ​​സി​​യും സ്പാ​​നി​​ഷ് ക്ല​​ബ് റ​​യ​​ൽ മാ​​ഡ്രി​​ഡും ഏ​​റ്റു​​മു​​ട്ടും. റ​​യ​​ലി​​ന്‍റെ ത​​ട്ട​​ക​​ത്തി​​ൽ ന​​ട​​ന്ന ആ​​ദ്യ​​പാ​​ദം 1-1 സ​​മ​​നി​​ല​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.