ബം​​​ഗ​​​ളൂ​​​രു എ​​​ഫ്‌​​​സി ക​​​ളി​​​ക്കാ​​​രോ​​ടു രാ​​​ജ്യം വി​​​ടാ​​​ന്‍ മാ​​​ല​​​ദ്വീ​​​പ്
ബം​​​ഗ​​​ളൂ​​​രു എ​​​ഫ്‌​​​സി ക​​​ളി​​​ക്കാ​​​രോ​​ടു രാ​​​ജ്യം വി​​​ടാ​​​ന്‍ മാ​​​ല​​​ദ്വീ​​​പ്
Monday, May 10, 2021 12:43 AM IST
മാ​​​ലി: കോ​​​വി​​​ഡ് പ്രോ​​​ട്ടോ​​​ക്കോ​​​ള്‍ ലം​​​ഘി​​​ച്ച ഇ​​​ന്ത്യ​​​ന്‍ ഫു​​​ട്‌​​​ബോ​​​ള്‍ ക്ല​​​ബ് ബം​​​ഗ​​​ളൂ​​​രു എ​​​ഫ്‌​​​സി​​​യോ​​​ട് മാ​​​ല​​​ദ്വീ​​​പ് വി​​​ട്ടു​​​പോ​​​കാ​​​ന്‍ മാ​​​ല​​​ദ്വീ​​​പ് കാ​​​യി​​​ക​​​മ​​​ന്ത്രി അ​​​ഹ്മ​​​ദ് മ​​​ഹ്‌​​​ലൂ​​​ഫി​​​ന്‍റെ നി​​​ര്‍ദേ​​​ശം. എ​​​എ​​​ഫ്‌​​​സി ക​​​പ്പ് പ്ലേ ​​​ഓ​​​ഫി​​​നാ​​​യാ​​​ണു ബം​​​ഗ​​​ളൂ​​​രു എ​​​ഫ്‌​​​സി മാ​​​ല​​​ദ്വീ​​​പി​​​ലെ​​​ത്തി​​​യ​​​ത്.

സം​​​ഭ​​​വ​​​ത്തി​​​ല്‍ ബം​​​ഗ​​​ളൂ​​​രു എ​​​ഫ്‌​​​സി ഉ​​​ട​​​മ പാ​​​ര്‍ഥ് ജി​​​ന്‍ഡാ​​​ല്‍ ക്ഷ​​​മ ചോ​​​ദി​​​ച്ചു. ഇ​​​തോ​​​ടെ മാ​​​ല​​​ദ്വീ​​​പി​​​ല്‍ ന​​​ട​​​ക്കേ​​​ണ്ട എ​​​എ​​​ഫ്‌​​​സി ക​​​പ്പ് ഗ്രൂപ്പ് മത്സരങ്ങൾ ഏ​​​ഷ്യ​​​ന്‍ ഫു​​​ട്‌​​​ബോ​​​ള്‍ ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ മാ​​​റ്റി​​​വ​​​ച്ചു. മേ​​​യ് 14 മു​​​ത​​​ല്‍ 21 വ​​​രെ​​​യാ​​​ണു മാ​​ലി​​​യി​​​ല്‍ ഗ്രൂ​​​പ്പ് ഡി ​​​സൗ​​​ത്ത് സോ​​​ണ്‍ മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ ന​​​ട​​​ക്കേ​​​ണ്ട​​​ത്. പു​​​തി​​​യ തീ​​​യ​​​തി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടി​​​ല്ല. ഗ്രൂ​​​പ്പ് ഡി​​​യി​​​ല്‍ എ​​​ടി​​​കെ മോ​​​ഹ​​​ന്‍ബ​​​ഗാ​​​ന്‍, ബം​​​ഗ്ലാ​​​ദേ​​​ശ് ക്ല​​​ബ് ബ​​​ഷു​​​ന്ത​​​ര കിം​​​ഗ്‌​​​സ്, മാ​​​ല​​​ദ്വീ​​​പി​​​ലെ മാ​​​സി​​​യ, പ്ലേ ​​​ഓ​​​ഫി​​​ലെ വി​​​ജ​​​യ​​​ക​​​ള്‍ എ​​​ന്നി​​​വ​​​രാ​​​ണു​​​ള്ള​​​ത്.

മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ക്കാ​​​യി മാ​​​ല​​​ദ്വീ​​​പി​​​ലേ​​ക്കു പോ​​​കേ​​​ണ്ടി​​​യി​​​രു​​​ന്ന ഇ​​​ന്ത്യ​​​ന്‍ ക്ല​​​ബ് മോ​​​ഹ​​​ന്‍ ബ​​​ഗാ​​​നോ​​​ട് യാ​​​ത്ര മാ​​​റ്റി​​​വ​​​യ്ക്കാ​​​നും എ​​​എ​​​ഫ്‌​​​സി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ബം​​​ഗ​​​ളൂ​​​രു എ​​​ഫ്‌​​​സി​​​യും ഈ​​​ഗി​​​ള്‍സും ത​​​മ്മി​​​ലു​​​ള്ള പ്ലേ ​​​ഓ​​​ഫ് മ​​​ത്സ​​​ര​​​വും ഇ​​​തോ​​​ടെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യി. ബം​​​ഗ​​​ളൂ​​​രു എ​​​ഫ്.​​​സി​​​യി​​​ലെ മൂ​​​ന്നു വി​​​ദേ​​​ശ താ​​​ര​​​ങ്ങ​​​ളും സ​​​പ്പോ​​​ര്‍ട്ട് സ്റ്റാ​​​ഫി​​​ലു​​​ള്ള​​​വ​​​രു​​​മാ​​​ണ് പ്രോ​​​ട്ടോ​​​ക്കോ​​​ള്‍ ലം​​​ഘി​​​ച്ച​​​ത്. “അം​​​ഗീ​​​ക​​​രി​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കാ​​​ത്ത പെ​​​രു​​​മാ​​​റ്റ​​​മാ​​​ണ് ബം​​​ഗ​​​ളൂ​​​രു എ​​​ഫ്‌​​​സി​​​യി​​​ല്‍നി​​​ന്നു​​​ണ്ടാ​​​യ​​​ത്.


ഹെ​​​ല്‍ത്ത് പ്രൊ​​​ട്ട​​​ക്ഷ​​​ന്‍ ഏ​​​ജ​​​ന്‍സി​​​യു​​​ടെ ക​​​ര്‍ശ​​​ന​​​മാ​​​യ മാ​​​ര്‍ഗ​​​നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ ബം​​​ഗ​​​ളൂ​​​രു പാ​​​ലി​​​ച്ചി​​​ല്ല. ക്ല​​​ബ് എ​​​ത്ര​​​യും പെ​​​ട്ടെ​​​ന്ന് മാ​​​ല​​​ദ്വീ​​​പ് വി​​​ട്ടു​​​പോ​​​ക​​​ണം. ഇ​​​തു​​​പോ​​​ലെ​​​യു​​​ള്ള പെ​​​രു​​​മാ​​​റ്റം അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​കി​​​ല്ല.’’ മാ​​​ല​​​ദ്വീ​​​പ് കാ​​​യി​​​ക​​​മ​​​ന്ത്രി ട്വീ​​​റ്റ് ചെ​​​യ്തു. ഈ ​​​ട്വീ​​​റ്റി​​​നു പി​​​ന്നാ​​​ലെ പാ​​​ര്‍ഥ് ജി​​​ന്‍ഡാ​​​ല്‍ മാ​​​പ്പ് ചോ​​​ദി​​​ച്ച് ട്വീ​​​റ്റ് ചെ​​​യ്തു. ക​​​ളി​​​ക്കാ​​​ര്‍ക്കും സ്റ്റാ​​​ഫി​​​നു​​​മെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യി ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​മെ​​​ന്നും ഇ​​​നി ഇ​​​ത് ആ​​​വ​​​ര്‍ത്തി​​​ക്കി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പു ന​​​ല്‍കു​​​ന്നു​​​വെ​​​ന്നും ജി​​​ന്‍ഡാ​​​ല്‍ ട്വീ​​​റ്റി​​​ല്‍ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.