ആ​​​ഴ്‌​​​സ​​​ണ​​​ലി​​​നു ജ​​​യം
ആ​​​ഴ്‌​​​സ​​​ണ​​​ലി​​​നു ജ​​​യം
Monday, May 10, 2021 11:50 PM IST
ല​​​ണ്ട​​​ന്‍: ഇം​​​ഗ്ലീ​​​ഷ് പ്രീ​​​മി​​​യ​​​ര്‍ ലീ​​​ഗ് ഫു​​​ട്‌​​​ബോ​​​ളി​​​ല്‍ ആ​​​ഴ്‌​​​സ​​​ണ​​​ലി​​​നു ജ​​​യം. ആ​​​ഴ്‌​​​സ​​​ണ​​​ല്‍ 3-1ന് ​​​വെ​​​സ്റ്റ് ബ്രോം​​​വി​​​ച്ചി​​​നെ തോ​​​ല്‍പ്പി​​​ച്ചു. പ​​​രാ​​​ജ​​​യ​​​ത്തോ​​​ടെ വെ​​​സ്റ്റ് ബ്രോം ​​​ത​​​രം​​​താ​​​ഴ്ത്ത​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തു. 52 പോ​​​യി​​​ന്‍റു​​​മാ​​​യി ഒ​​​മ്പ​​​താം സ്ഥാ​​​ന​​​ത്താ​​​ണ് ആ​​​ഴ്‌​​​സ​​​ണ​​​ല്‍. എ​​​മി​​​ല്‍ സ്മി​​​ത്ത് റോ​​വ്, നി​​​ക്കോ​​​ള​​​സ് പെ​​​പെ, വി​​​ല്യ​​​ന്‍ എ​​​ന്നി​​​വ​​​രാ​​​ണ് ആ​​​ഴ്‌​​​സ​​​ണ​​​ലി​​​നാ​​​യി ഗോ​​​ള്‍ നേ​​​ടി​​​യ​​​ത്.

മ​​​റ്റൊ​​​രു മ​​​ത്സ​​​ര​​​ത്തി​​​ല്‍ എ​​​വ​​​ര്‍ട്ട​​​ണ്‍ 1-0ന് ​​​വെ​​​സ്റ്റ് ഹാം ​​​യു​​​ണൈ​​​റ്റ​​​ഡി​​​നെ തോ​​​ല്‍പ്പി​​​ച്ചു. ഡൊ​​​മി​​​നി​​​ക് കാ​​​ല്‍വ​​​ര്‍ട്ട് ലെ​​​വി​​​നാ​​​ണ് ഗോ​​​ള്‍ നേ​​​ടി​​​യ​​​ത്. എ​​​ട്ടാം സ്ഥാ​​​ന​​​ത്താ​​​ണ് എ​​​വ​​​ര്‍ട്ട​​​ണ്‍. വെ​​​സ്റ്റ് ഹാം ​​​അ​​​ഞ്ചാ​​​മ​​​തും.

പോ​യി​ന്‍റ് നി​ല​യി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി (80) ഒ​ന്നാ​മ​തും മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് (70)ര​ണ്ടാ​മ​തു​മാ​ണ്. ചെ​ൽ​സി​യും (64) ലെ​സ്റ്റ​ർ സി​റ്റി​യും (63) മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങ​ളി​ൽ. 58 പോ​യി​ന്‍റാ​ണ് വെ​സ്റ്റ് ഹാ​മി​ന്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.