ടോക്കിയോ ഒ​​ളി​​ന്പി​​ക്സി​​ൽ ഉ​​ണ്ടാ​​യേ​​ക്കി​​ല്ല: ന​​ദാ​​ൽ
ടോക്കിയോ ഒ​​ളി​​ന്പി​​ക്സി​​ൽ  ഉ​​ണ്ടാ​​യേ​​ക്കി​​ല്ല: ന​​ദാ​​ൽ
Wednesday, May 12, 2021 12:53 AM IST
മി​​ലാ​​ൻ: ടോ​​ക്കി​​യൊ 2020 ഒ​​ളി​​ന്പി​​ക്സി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന കാ​​ര്യം തീ​​രു​​മാ​​ന​​മാ​​യി​​ട്ടി​​ല്ലെ​​ന്ന് പു​​രു​​ഷ ടെ​​ന്നീ​​സ് സിം​​ഗി​​ൾ​​സ് സൂ​​പ്പ​​ർ താ​​രം സ്പെ​​യി​​നി​​ന്‍റെ റാ​​ഫേ​​ൽ ന​​ദാ​​ൽ. കോ​​വി​​ഡ്-19 മ​​ഹാ​​മാ​​രി​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഒ​​ളി​​ന്പി​​ക്സി​​ൽ താ​​ൻ ഉ​​ണ്ടാ​​യേ​​ക്കി​​ല്ലെ​​ന്ന സൂ​​ച​​ന​​യാ​​ണ് ന​​ദാ​​ൽ ന​​ൽ​​കി​​യ​​ത്. എ​​ന്നാ​​ൽ, അ​​ന്തി​​മ​​തീ​​രു​​മാ​​നം കൈ​​ക്കൊ​​ണ്ടി​​ട്ടി​​ല്ലെ​​ന്നും ന​​ദാ​​ൽ പ​​റ​​ഞ്ഞു.

ജൂ​​ലൈ 23 മു​​ത​​ൽ ഓ​​ഗ​​സ്റ്റ് എ​​ട്ട് വ​​രെ​​യാ​​ണ് ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സ് ന​​ട​​ക്കേ​​ണ്ട​​ത്. ഈ ​​മാ​​സം അ​​വ​​സാ​​നം​​വ​​രെ ടോ​​ക്കി​​യോ അ​​ട​​ക്ക​​മു​​ള്ള മൂ​​ന്ന് പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ജ​​പ്പാ​​ൻ അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.

2008 ബെ​​യ്ജിം​​ഗ് ഒ​​ളി​​ന്പി​​ക്സി​​ൽ സിം​​ഗി​​ൾ​​സ് സ്വ​​ർ​​ണം ന​​ദാ​​ലി​​നാ​​യി​​രു​​ന്നു. 2016 റി​​യോ ഒ​​ളി​​ന്പി​​ക്സി​​ൽ മാ​​ർ​​ക് ലോ​​പ​​സി​​നൊ​​പ്പം ഡ​​ബി​​ൾ​​സ് സ്വ​​ർ​​ണ​​വും നേ​​ടി.


അ​​തി​​നി​​ടെ ജാ​​പ്പ​​നീ​​സ് ടെ​​ന്നീ​​സ് സൂ​​പ്പ​​ർ താ​​ര​​ങ്ങ​​ളാ​​യ കെ​​യ് നി​​ഷി​​കോ​​രി, ന​​വോ​​മി ഒ​​സാ​​ക്ക എ​​ന്നി​​വ​​ർ കോ​​വി​​ഡ് പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഒ​​ളി​​ന്പി​​ക്സ് ന​​ട​​ത്തു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് ആ​​ശ​​ങ്ക അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന ഒ​​ളി​​ന്പി​​ക്സ് ആ​​ണ് കോ​​വി​​ഡ് പ്ര​​തി​​സ​​ന്ധി​​യെ​​ത്തു​​ട​​ർ​​ന്ന് ഈ ​​വ​​ർ​​ഷ​​ത്തേ​​ക്ക് മാ​​റ്റി​​വ​​ച്ച​​ത്. ഈ ​​വ​​ർ​​ഷം ന​​ട​​ന്നി​​ല്ലെ​​ങ്കി​​ൽ ഇ​​നി​​യി​​ല്ലെ​​ന്നാ​​ണ് ജാ​​പ്പ​​നീ​​സ് ഒ​​ളി​​ന്പി​​ക്സ് ക​​മ്മി​​റ്റി​​യു​​ടെ നി​​ല​​പാ​​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.