ഐ​​പി​​എ​​ൽ പു​​ന​​രാ​​രം​​ഭി​​ച്ചാ​​ൽ ഇം​​ഗ്ല​​ണ്ടി​​ന്‍റെ ക​​ളി​​ക്കാ​​ർ ഉ​​ണ്ടാ​​കി​​ല്ലെ​​ന്ന് സൂ​​ച​​ന
ഐ​​പി​​എ​​ൽ പു​​ന​​രാ​​രം​​ഭി​​ച്ചാ​​ൽ ഇം​​ഗ്ല​​ണ്ടി​​ന്‍റെ ക​​ളി​​ക്കാ​​ർ ഉ​​ണ്ടാ​​കി​​ല്ലെ​​ന്ന് സൂ​​ച​​ന
Wednesday, May 12, 2021 12:53 AM IST
ല​​ണ്ട​​ൻ: പ​​തി​​നാ​​ലാം സീ​​സ​​ണ്‍ ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് പു​​ന​​രാ​​രം​​ഭി​​ച്ചാ​​ലും ഇം​​ഗ്ല​​ണ്ടി​​ൽ​​നി​​ന്നു​​ള്ള ക​​ളി​​ക്കാ​​ർ ടൂ​​ർ​​ണ​​മെ​​ന്‍റി​​ന്‍റെ ഭാ​​ഗ​​മാ​​കി​​ല്ലെ​​ന്ന് സൂ​​ച​​ന. ഐ​​പി​​എ​​ൽ 2021 സീ​​സ​​ണി​​ലെ ശേ​​ഷി​​ക്കു​​ന്ന മ​​ത്സ​​ര​​ങ്ങ​​ൾ ഈ ​​വ​​ർ​​ഷം ന​​ട​​ത്തി​​യാ​​ൽ ഇം​​ഗ്ലീ​​ഷ് താ​​ര​​ങ്ങ​​ൾ​​ക്ക് പ​​ങ്കെ​​ടു​​ക്കാ​​നാ​​കി​​ല്ലെ​​ന്ന് ഇം​​ഗ്ല​​ണ്ട് ആ​​ൻ​​ഡ് വെ​​യ്ൽ​​സ് ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡ് (ഇ​​സി​​ബി) ആ​​ണ് അ​​റി​​യി​​ച്ച​​ത്. സെ​​പ്റ്റം​​ബ​​റി​​ൽ ഐ​​പി​​എ​​ല്ലി​​ന് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കാ​​മെ​​ന്ന് ഇം​​ഗ്ലീ​​ഷ് കൗ​​ണ്ടി​​ക​​ൾ അ​​റി​​യി​​ച്ചി​​രി​​ക്കേ​​യാ​​ണ് ഇ​​സി​​ബി​​യു​​ടെ ഈ ​​നി​​ല​​പാ​​ടെ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം.

ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​നു മു​​ന്പ്, അ​​ല്ലെ​​ങ്കി​​ൽ ലോ​​ക​​ക​​പ്പ് അ​​വ​​സാ​​നി​​ച്ച​​ശേ​​ഷം ന​​വം​​ബ​​റി​​ൽ ഐ​​പി​​എ​​ൽ പൂ​​ർ​​ത്തി​​യാ​​ക്കാ​​ൻ ബി​​സി​​സി​​ഐ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് ഇ​​സി​​ബി​​യു​​ടെ മ​​ല​​ക്കം​​മ​​റി​​ച്ചി​​ൽ. ജൂ​​ണ്‍ മു​​ത​​ൽ ഇം​​ഗ്ല​​ണ്ടി​​ന് തി​​ര​​ക്കേ​​റി​​യ ഷെ​​ഡ്യൂ​​ളാ​​ണ്. അ​​തു​​കൊ​​ണ്ട് ഇം​​ഗ്ല​​ണ്ട് ക​​ളി​​ക്കാ​​ർ ഐ​​പി​​എ​​ല്ലി​​ൽ നി​​ന്ന് വി​​ട്ടു​​നി​​ൽ​​ക്കു​​മെ​​ന്ന് ഇ​​സി​​ബി ത​​ല​​വ​​ൻ ആ​​ഷ്‌​ലി ഗി​​ൽ​​സ് വ്യ​​ക്ത​​മാ​​ക്കി. ജൂ​​ണ്‍ ര​​ണ്ട് മു​​ത​​ൽ ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ ഹോം ​​ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യോ​​ടെ ഇം​​ഗ്ല​​ണ്ടി​​ന്‍റെ തി​​ര​​ക്കേ​​റി​​യ ഷെ​​ഡ്യൂ​​ൾ ആ​​രം​​ഭി​​ക്കും. 14 ഇം​​ഗ്ലീ​​ഷ് താ​​ര​​ങ്ങ​​ളാ​​ണ് ഐ​​പി​​എ​​ല്ലി​​ലെ വി​​വി​​ധ ഫ്രാ​​ഞ്ചൈ​​സി​​ക​ളി​​ലാ​​യി 2021 ഐ​​പി​​എ​​ല്ലി​​ൽ ഉള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.