ടീം ​​ഇ​​ന്ത്യ​​ക്ക് ട്രിപ്പിൾ പിസിആർ പ​​രി​​ശോ​​ധ​​ന
ടീം ​​ഇ​​ന്ത്യ​​ക്ക് ട്രിപ്പിൾ പിസിആർ പ​​രി​​ശോ​​ധ​​ന
Saturday, May 15, 2021 11:15 PM IST
മും​​ബൈ: ഐ​​സി​​സി ലോ​​ക ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഫൈ​​ന​​ലി​​നും ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ പ​​ര​​ന്പ​​ര​​യ്ക്കും ത​​യാ​​റെ​​ടു​​ക്കു​​ന്ന താ​​ര​​ങ്ങ​​ളെ ക​​ർ​​ശ​​ന കോ​​വി​​ഡ് പ​​രി​​ശോ​​ധ​​ന​​യ്ക്ക് വി​​ധേ​​യ​​മാ​​ക്കാ​​ൻ ബി​​സി​​സി​​ഐ.

19-ാം തീ​​യതി ടീം ​​അം​​ഗ​​ങ്ങ​​ൾ മും​​ബൈ​​യി​​ൽ ക്യാ​​ന്പ് ചെ​​യ്യു​​ന്ന​​തി​​നു മു​​ന്പ് ക​​ളി​​ക്കാ​​ർ​​ക്കെ​​ല്ലാം മൂ​​ന്ന് ആ​​ർ​​ടി​​പി​​സി​​ആ​​ർ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തും. എ​​ല്ലാ​​വ​​രും മൂ​​ന്ന് ആ​​ർ​​ടി​​പി​​സി​​ആ​​ർ പ​​രി​​ശോ​​ധ​​ന​​ക​​ൾ​​ക്ക് വി​​ധേ​​യ​​രാ​​ക​​ണം. പ​​രി​​ശോ​​ധ​​നാ​​ഫ​​ലം നെ​​ഗ​​റ്റീ​​വാ​​യ​​വ​​ർ 19-ാം തീ​​യ​​തി മും​​ബൈ​​യി​​ൽ സ​​മ്മേ​​ളി​​ക്കും. ജൂ​​ണ്‍ ര​​ണ്ടി​​ന് ഇം​​ഗ്ല​​ണ്ടി​​ലേ​​ക്ക് തി​​രി​​ക്കുംമു​​ന്പ് ടീം 14 ദി​​വ​​സ​​ത്തെ നി​​ർ​​ബ​​ന്ധി​​ത ക്വാ​​റ​​ന്‍റൈ​ൻ പൂ​​ർ​​ത്തി​​യാ​​ക്കും.

20 അം​​ഗ സം​​ഘ​​ത്തെ​​യാ​​ണ് ബി​​സി​​സി​​ഐ പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. നാ​​ല് സ്റ്റാ​​ൻ​​ഡ്ബൈ താ​​ര​​ങ്ങ​​ളും ടീം ​​ഇ​​ന്ത്യ​​ക്കൊ​​പ്പം ഇം​​ഗ്ല​​ണ്ടി​​ലേ​​ക്ക് പ​​റ​​ക്കും.


ഇ​​ന്ത്യ​​ൻ ടീ​​മി​​ലെ മി​​ക്ക താ​​ര​​ങ്ങ​​ളും ഇ​​തി​​ന​​കം കോ​​വി​​ഡ് വാ​​ക്സി​​ന്‍റെ ആ​​ദ്യ ഡോ​​സ് എ​​ടു​​ത്തി​​ട്ടു​​ണ്ട്. ര​​ണ്ടാം ഡോ​​സ് ഇം​​ഗ്ല​​ണ്ടി​​ൽ നി​​ന്ന് എ​​ടു​​ക്കാ​​നാ​​ണ് പ​​ദ്ധ​​തി​​ക​​ൾ. ഇ​​തി​​നാ​​യി ഇം​​ഗ്ല​​ണ്ട് ആ​​ൻ​​ഡ് വെ​​യ്ൽ​​സ് ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡി​​ന്‍റെ സ​​ഹാ​​യം തേ​​ടു​​മെ​​ന്ന് ബി​​സി​​സി​​ഐ നേ​​ര​​ത്തെ വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു.

സ​​താം​​പ്ട​​ണി​​ൽ ന്യൂ​​സി​​ല​​ൻ​​ഡി​​ന് എ​​തി​​രാ​​യ ലോ​​ക ടെ​​സ്റ്റ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഫൈ​​ന​​ലാ​​ണ് ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ മ​​ത്സ​​രം. ജൂ​​ണ്‍ 18 മു​​ത​​ൽ 22 വ​​രെ​​യാ​​ണ് അ​​ത്.

ഓ​​ഗ​​സ്റ്റ് നാ​​ലി​​ന് ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ളു​​ടെ ടെ​​സ്റ്റ് പ​​ര​​ന്പ​​ര ആ​​രം​​ഭി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.