ലോകകപ്പ് യോഗ്യത: ജ​പ്പാ​നു വ​ന്‍​ ജ​യം
Friday, May 28, 2021 11:27 PM IST
ചി​ബ (ജ​പ്പാ​ന്‍): 2022 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ യോ​ഗ്യ​താ മ​ത്സ​ര​ത്തി​ലെ ഏ​ഷ്യ​ന്‍ മേ​ഖ​ല​യി​ല്‍ ജ​പ്പാ​ന് വ​ന്‍ ജ​യം. ഗ്രൂ​പ്പ് എ​ഫി​ല്‍ ജ​പ്പാ​ന്‍ 10-0ന് ​മ്യാ​ന്‍​മ​റി​നെ തോ​ല്പി​ച്ചു. ജ​യ​ത്തോ​ടെ ജ​പ്പാ​ന്‍ യോ​ഗ്യ​ത​യ്ക്കു​ള്ള മൂ​ന്നാം ഘ​ട്ടം ഉ​റ​പ്പി​ച്ചു. ജ​പ്പാ​ന്‍ മാ​ത്ര​മാ​ണ് മൂ​ന്നാം ഘ​ട്ട​ത്തി​ലെ​ത്തി​യ ടീം. ​ര​ണ്ടാം ഘ​ട്ട​ത്തി​ലെ ആ​റു​ ക​ളി​യി​ല്‍ ആ​റി​ലും ജ​പ്പാ​ന്‍ ജ​യി​ച്ചു. യു​യ ഒ​സാ​കോ അ​ഞ്ചു ഗോ​ള്‍ നേ​ടി​യ​പ്പോ​ള്‍ ടാ​കു​മി മി​നാ​മി​നോ ര​ണ്ടും ഹി​ഡെ​മാ​സ മോ​റി​റ്റ, ഡെ​യ്ചി ക​മാ​ഡ, കോ ​ഇ​താ​കു​ര എ​ന്നി​വ​ര്‍ ഓ​രോ ഗോ​ളും നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.